<font face="mangal" size="3px">ബാങ്കിംഗ് റെഗുലേഷൻ ആക്‌റ്റ്, 1949 (കോ-ഓപ്പറേറ്റീ - ആർബിഐ - Reserve Bank of India
ബാങ്കിംഗ് റെഗുലേഷൻ ആക്റ്റ്, 1949 (കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ബാധകമായത്) സെക്ഷൻ 35A, ഒപ്പം സെക്ഷൻ 56 പ്രകാരമുള്ള നിയന്ത്രണങ്ങൾ - നഗർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, അഹമ്മദ്നഗർ - കാലാവധി നീട്ടൽ
ഡിസംബർ 6, 2022 ബാങ്കിംഗ് റെഗുലേഷൻ ആക്റ്റ്, 1949 (കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ബാധകമായത്) സെക്ഷൻ 35A, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, 2021 ഡിസംബർ 06-ലെ DoS. CO. SUCBs-West/S2399/12.22.159/ 2021-22 എന്ന നിർദ്ദേശപ്രകാരം അഹമ്മദ് നഗറിലെ നഗർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനെ 2021 ഡിസംബർ 06 ലെ ബിസിനസ്സ് അവസാനിച്ചതു മുതൽ ആറ് മാസത്തേക്ക് നിയന്ത്രണങ്ങൾക്ക് വിധേയമായതായി പ്രഖ്യാപിച്ചു. നിയന്ത്രണങ്ങളുടെ സാധുത കാലാകാലങ്ങളിൽ നീട്ടിയിട്ടുള്ളതും അതില് അവസാനത്തേത് 2022 ഡിസംബർ 06 വരെയുമായിരുന്നു. 2. മേൽപ്പറഞ്ഞ നിയന്ത്രണങ്ങൾ, 2022 ഡിസംബർ 06-ലെ - DOR.MON.D-47/12.22.159/2022-23 എന്ന നിർദ്ദേശപ്രകാരം, പുനരവലോകനത്തിന് വിധേയമായി, 2023 മാർച്ച് 06 വരെ, ബാങ്കിന് ബാധകമായി തുടരുമെന്ന്, 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്റ്റിന്റെ സെക്ഷൻ 35-എ ഉപവകുപ്പ് (1) ഒപ്പം സെക്ഷന് 56 പ്രകാരം നിക്ഷിപ്തമായ അധികാരങ്ങള് ഉപയോഗിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ അറിയിക്കുന്നു. 3. മേൽ പ്രതിപാദിച്ചിട്ടുള്ള നിർദ്ദേശങ്ങളുടെ മറ്റെല്ലാ നിബന്ധനകളും വ്യവസ്ഥകളും മാറ്റമില്ലാതെ തുടരും. മേൽപ്പറഞ്ഞ കാലാവധി നീട്ടൽ അറിയിക്കുന്ന 2022 ഡിസംബർ 06-ലെ നിർദ്ദേശത്തിന്റെ ഒരു പകർപ്പ് പൊതുജനങ്ങളുടെ പരിശോധനയ്ക്കായി ബാങ്കിന്റെ പരിസരത്ത് പ്രദർശിപ്പിച്ചിരിക്കുന്നു. 4. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻപറഞ്ഞ കാലാവധി നീട്ടലും/ അല്ലെങ്കിൽ പരിഷ്ക്കരണവും ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയിൽ റിസർവ് ബാങ്ക് തൃപ്തനാണെന്ന് സൂചിപ്പിക്കുന്നതിന് വേണ്ടി വ്യാഖ്യാനിക്കരുത്. (യോഗേഷ് ദയാൽ) പ്രസ് റിലീസ്: 2022-2023/1316 |