<font face="mangal" size="3">1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A - യും ഒപ്പ - ആർബിഐ - Reserve Bank of India
1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A - യും ഒപ്പം സെക്ഷൻ 56-ം പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ - ഭിൽവാരാ മഹിളാ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡ്., ഭിൽവാരാ (രാജസ്ഥാൻ)
സെപ്തംബർ 07, 2017 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A - യും ഒപ്പം സെക്ഷൻ 56-ം പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ - ഭിൽവാരാ മഹിളാ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡ്., ഭിൽവാരാ (രാജസ്ഥാൻ) പൊതുജനങ്ങളുടെ അറിവിലേക്കായി, ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നതെന്തെന്നാൽ, 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A - യും ഒപ്പം സെക്ഷൻ 56-ം പ്രകാരം നിക്ഷിപ്തമായിട്ടുള്ള അധികാര പ്രകാരം രാജസ്ഥാനിലെ ഭിൽവാരയിലുള്ള, ഭിൽവാര മഹിളാ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണ നിർദ്ദേശങ്ങളുടെ പ്രായോഗികത, പൊതുജന താല്പര്യം മുൻനിറുത്തി, നീട്ടേണ്ടതാണെന്ന്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്ക് ബോദ്ധ്യമായിരിക്കുന്നു. 2017 മാർച്ച് 9 മുതൽ നടപ്പിൽ വരുത്തിയ, 2017 മാർച്ച് 7-ാം തീയതിയിലെ നിർദ്ദേശങ്ങൾ 2017 സെപ്തംബർ 10 മുതൽ, 2018 മാർച്ച് 9 വരെ, പുനരവലോകനത്തിനു വിധേയമായി ആറുമാസത്തേയ്ക്കുകൂടി 2017 സെപ്തംബർ 1 ലെ ഉത്തരവിൻ പ്രകാരം ബാധകമായിരിക്കുന്നതാണ്. മുകളിൽ പരാമർശിച്ചിട്ടുള്ള നിർദ്ദേശങ്ങളിലെ മറ്റ് നിബന്ധനകൾക്കും വ്യവസ്ഥകൾക്കും മാറ്റമില്ല. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2017-2018/662 |