RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78515412

1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 35A, 56 വകുപ്പുകൾ പ്രകാരമുള്ള ഡയറക്ഷൻ - മപുസ അർബൻ കോ -ഓപ്പറേറ്റീവ് ബാങ്ക് ഓഫ് ഗോവ Ltd, - കാലാവധി ദീര്‍ഘിപ്പിച്ചിരിക്കുന്നു

നവംബർ 18, 2019

1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക്
ബാധകമായത്) 35A, 56 വകുപ്പുകൾ പ്രകാരമുള്ള ഡയറക്ഷൻ - മപുസ അർബൻ
കോ -ഓപ്പറേറ്റീവ് ബാങ്ക് ഓഫ് ഗോവ Ltd, - കാലാവധി
ദീര്‍ഘിപ്പിച്ചിരിക്കുന്നു

1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 35A (1), 56 എന്നീ വകുപ്പുകൾ പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ജൂലൈ 24, 2015 ലെ ഡയറക്റ്റീവ് DCBS.CO.BSD-I No.D-06/12.22.156/2015-16 പ്രകാരം മപുസ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന് മേൽ ഡയറക്ഷൻ പുറപ്പെടുവിച്ചിരുന്നത്. കാലാകാലങ്ങളിൽ കാലാവധി ദീർഘിപ്പിക്കുകയും അവസാനമായി ഓഗസ്റ്റ് 13, 2019ലെ ഡയറക്റ്റീവ് DCBR.CO.AID/D-08/12.22.156/2019-20 പ്രകാരം പുനരവലോകനത്തിനു വിധേയമായി നവംബർ 18, 2019 വരെ ഡയറക്ഷന്റെ കാലാവധി ദീർഘിപ്പിക്കുകയും ചെയ്തിരുന്നു.

മപുസ അർബൻ കോ -ഓപ്പറേറ്റീവ് ബാങ്കിന് വേണ്ടി പുറപ്പെടുവിച്ച ജൂലൈ 24, 2015 ലെ ഡയറക്റ്റീവ്ന്റെ (DCBS.CO.BSD-I No.D06/12.22.156/2015-16) കാലാവധി പൊതുജന താല്പര്യാർത്ഥം മൂന്നു മാസത്തേക്ക് കൂടി ദീർഘിപ്പിക്കേണ്ടത് ആവശ്യമാണെന്ന് റിസർവ് ബാങ്കിന് ബോധ്യമായ കാര്യം പൊതുജനങ്ങളെ അറിയിക്കുന്നു. അതിനാൽ 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 35A (1), 56 എന്നീ വകുപ്പുകൾ പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് മപുസ അർബൻ കോ -ഓപ്പറേറ്റീവ് ബാങ്കിന് വേണ്ടി പുറപ്പെടുവിച്ച ജൂലൈ 24, 2015 ലെ ഡയറക്റ്റീവ്ന്റെ കാലാവധി കാലാകാലങ്ങളിൽ ദീർഘിപ്പിച്ച് അവസാനമായി കാലാവധി നവംബർ 18, 2019 വരെ ആയിരുന്നത് നവംബർ 19, 2019 മുതല്‍ ഫെബ്രുവരി 18, 2020 വരെയുള്ള മൂന്നു മാസ കാലയളവിലേക്ക് കൂടി പുനരവലോകനത്തിനു വിധേയമായി ഭാരതീയ റിസര്‍വ് ബാങ്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നു.

ഡയറക്ഷനിലെ മറ്റെല്ലാ നിബന്ധനകളും യാതൊരു മാറ്റവുമില്ലാതെ തുടരുന്നതാണ്.

(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2019-2020/1211

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?