<font face="mangal" size="3px">ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ 35 എ യും 56 ഉം പ്ര - ആർബിഐ - Reserve Bank of India
ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ 35 എ യും 56 ഉം പ്രകാരം1949 പ്രകാരം, മഹാരാഷ്ട്ര മുംബൈയിലെ മറാത്താ സഹകാരി ബാങ്ക് ലിമിറ്റഡിനു മേൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ - കാലാവധി നീട്ടൽ
ഫെബ്രുവരി 28, 2023 ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ 35 എ യും 56 ഉം പ്രകാരം1949 ഭാരതീയ റിസർവ് ബാങ്ക് 2016 ആഗസ്ററ് 31 ലെ DCBS.CO.BSD-I/D-4/12.22.141/2016-17 നിർദ്ദേശപ്രകാരം മഹാരാഷ്ട്ര മുംബൈയിലെ മറാത്താ സഹകാരി ബാങ്ക് ലിമിറ്റഡിനു മേൽ 2016 ആഗസ്ററ് 31 ലെ വ്യവഹാര സമയം അവസാനിച്ച ശേഷം ആറു മാസത്തേയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ സമയാസമയങ്ങളിൽ ദീർഘിപ്പിച്ചു കൊണ്ടിരുന്നു. അതിൽ അവസാനത്തേത് 2023 ഫെബ്രുവരി 28 ലേതാണ്. 2. ഭാരതീയ റിസർവ് ബാങ്ക് അതിൽ നിക്ഷിപ്തമായ 1949 ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിന്റെ സെക്ഷൻ 35 എ യുടെ ഉപ ഭാഗം (1) ഉം സെക്ഷൻ 56 ഉം പ്രകാരം പ്രസ്തുത ബാങ്കിന്മേലുള്ള മേൽപ്പറഞ്ഞ നിയന്ത്രണങ്ങൾ 27 ഫെബ്രുവരി 2023 നിർദ്ദേശമായ DOR.MON/D-80/12.22.140/2022-23 പ്രകാരം പുനരവലോകനത്തിനു വിധേയമായി 31 മേയ്, 2023 വരെ തുടരുമെന്ന് ഇതിനാൽ പൊതുജനത്തെ അറിയിക്കുന്നു. 3. മേല്പറഞ്ഞ നിർദ്ദേശ പ്രകാരമുള്ള എല്ലാ ഉപാധികളും നിബന്ധനകളും യാതൊരു മാറ്റവുമില്ലാതെ തുടരുന്നതാണ്. കാലാവധി നീട്ടിക്കൊണ്ടുള്ള 2023 ഫെബ്രുവരി 27 ലെ നിർദ്ദേശത്തിന്റെ പകർപ്പ് പൊതുജനങ്ങളുടെ പരിശോധനയ്ക്കായി ബാങ്കിന്റെ പരിസരത്ത് പ്രദർശിപ്പിക്കുന്നതാണ്. 4. മേൽപ്പറഞ്ഞ കാലാവധി ദീർഘിപ്പിയ്ക്കൽ പ്രക്രിയ മൂലം പ്രസ്തുത ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയിൽ ഭാരതീയ റിസർവ് ബാങ്കിന് തൃപ്തിയുണ്ടെന്ന് വിവക്ഷിയ്ക്കാൻ പാടുള്ളതല്ല. (യോഗേഷ് ദയാൽ) പ്രസ്സ് റിലീസ്: 2022-2023/1803 |