<font face="mangal" size="3">ബാങ്കിങ് റഗുലേഷ൯ ആക്ട്, 1949-ലെ സെക്ഷ൯ 56-നോടൊപ്പം - ആർബിഐ - Reserve Bank of India
ബാങ്കിങ് റഗുലേഷ൯ ആക്ട്, 1949-ലെ സെക്ഷ൯ 56-നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷ൯ 35 എ പ്രകാരം നൽകുന്ന ആജ്ഞാപനങ്ങൾ-മറാത്ത സഹകാരി ബാങ്ക് ലിമിറ്റഡ്, മുംബൈ - കാലാവധി ദീർഘിപ്പിക്കുന്നു
നവംബർ 30, 2021 ബാങ്കിങ് റഗുലേഷ൯ ആക്ട്, 1949-ലെ സെക്ഷ൯ 56-നോടൊപ്പം ഭാരതീയ റിസർവ് ബാങ്ക് 2016 ഓഗസ്റ്റ് 17ന് പുറപ്പെടുവിച്ച ഡിസിബി എസ്. സി ഓ. ബി എസ് ഡി-1/ഡി-4/12.22.141/2016-17 പ്രകാരമുള്ള ഉത്തരവനുസരിച്ച് മറാത്ത സഹകാരി ബാങ്ക് ലിമിറ്റഡ് മുംബൈ-യെ 2016 ഓഗസ്റ്റ് 31-ാം തീയതിയിലെ ബിസിനസ് സമയം അവസാനിച്ചത് മുതൽക്ക് ആജ്ഞാപനങ്ങൾക്ക് വിധേയമാക്കിയിരുന്നു. ഈ ആജ്ഞാപനങ്ങളുടെ സാധുത അതാത് കാലത്ത് ദീർഘിപ്പിച്ചിരുന്നു. ഇപ്രകാരം ഏറ്റവുമൊടുവിൽ സാധുത ദീർഘിപ്പിച്ചത് 2021 നവംബർ 30 വരെയ്ക്കും ആയിരുന്നു. ബാങ്കിംഗ് റഗുലേഷൻ ആക്ട് 1949ലെ സെക്ഷ൯ 56 നോടൊപ്പം ചേർത്തു വായിക്കേണ്ട സെക്ഷൻ 35എയുടെ സബ് സെക്ഷൻ ഒന്ന് പ്രകാരം തന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് ഭാരതീയ റിസർവ് ബാങ്ക് 2021 നവംബർ 22ന് പുറപ്പെടുവിച്ചിരുന്ന ആജ്ഞാപനം ഡിഒആർ. എംഒഎൻ/ഡി-49/12.22.140/2021-22 പുനരവലോകനത്തിന് വിധേയ മായി 2022 ഫെബ്രുവരി വരെയ്ക്കും പ്രസ്തുത ബാങ്കിനു തുടർന്നും ബാധകമായിരിക്കുമെന്ന വിവരം പൊതുജനങ്ങളുടെ അറിവിലേ ക്കായി ഇതിനാൽ പരസ്യപ്പെടുത്തുന്നു. മുകളിൽ പരാമർശിച്ചിരിക്കുന്ന ആജ്ഞാപനത്തിൽ മറ്റ് എല്ലാ വ്യവസ്ഥകളും നിബന്ധനകളും മാറ്റമില്ലാതെ തുടരുന്നതായിരിക്കും. മേൽപ്പറഞ്ഞ വിധം കാലാവധി ദീർഘിപ്പിച്ചു കൊണ്ട് 2021 നവംബർ 20ന് പുറപ്പെടുവിച്ച ഉത്തരവിന്‍റെ ഒരു പകർപ്പ് പൊതുജനങ്ങളുടെ പരിശോധനയ്ക്കായി ബാങ്ക് കെട്ടിടത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞവിധം ആജ്ഞാപനങ്ങളുടെ കാലാവധി ദീർഘിപ്പിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്ത നടപടിയെ മുകളിൽ പരാമർശിപ്പിക്കപ്പെട്ട ബാങ്കിന്‍റെ ധനകാര്യസ്ഥിതിയെക്കുറിച്ച് ഭാരതീയ റിസർവ് ബാങ്ക് തൃപ്തരാണെന്നതിന്‍റെ സൂചനയായി പ്രകൃത്യാ വ്യാഖ്യാനിക്കാ൯ പാടുള്ളതല്ല. (യോഗേഷ് ദയാൽ) പ്രസ് റിലീസ്: 2021-2022/1282 |