<font face="mangal" size="3px">1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35എ ഒപ്പം &# - ആർബിഐ - Reserve Bank of India
1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35എ ഒപ്പം സെക്ഷൻ 56 പ്രകാരം മഹാരാഷ്ട്ര, മുംബൈയിലെ മറാത്ത സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെയുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ-കാലാവധി ദീർഘിപ്പിക്കൽ
ജൂൺ 30, 2021 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35എ ഒപ്പം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അതിന്‍റെ 2016 ആഗസ്റ്റ് 31-ലെ DCBS.Co.BSD-I/D-4/12.22.141/2016-17 ഉത്തരവിലൂടെ മഹാരാഷ്ട്രയിലെ മുംബൈയിലെ മറാത്ത സഹകാരി ബാങ്ക് ലിമിറ്റഡിനെ, 2016 ആഗസ്റ്റ് 31 ബിസിനസ്സ് സമയം അവസാനിച്ചതുമുതൽ നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. ഈ നിയന്ത്രണ നിർദ്ദേശങ്ങളുടെ സാധുത കാലാകാലങ്ങളിൽ ദീർഘിപ്പിക്കുകയും ഏറ്റവും അവസാനം 2021 ജൂൺ 30 വരെ ദീർഘിപ്പിച്ചിട്ടുള്ളതുമാകുന്നു. 2. 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35എ, സബ് സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 എന്നിവ പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, അതിന്‍റെ 2021 ജൂൺ 29-ലെ DOR.MON./D-21/12.22.140/2021-22 ഉത്തരവിലൂടെ മുകളിൽ പറഞ്ഞിരിക്കുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ 2021 സെപ്തംബർ 30 വരെ ബാധകമായിരിക്കുമെന്ന്, പൊതുജനങ്ങളുടെ അറിവിലേക്കായി പ്രഖ്യാപിക്കുന്നു. 3. മേൽ പരാമർശിക്കപ്പെട്ട ഉത്തരവിലെ മറ്റെല്ലാ വ്യവസ്ഥകളും നിർദ്ദേശങ്ങളും മാറ്റമില്ലാതെ തുടരും. മേൽപ്പറഞ്ഞ ദീർഘിപ്പിക്കൽ പ്രഖ്യാപിക്കുന്ന, 2021 ജൂൺ 29-ലെ നോട്ടീസിന്‍റെ ഒരു കോപ്പി, പൊതുജനങ്ങൾ വായിച്ചറിയുവാനായി, ബാങ്കുമന്ദിരത്തിൽ പ്രദർശിപ്പിച്ചി ട്ടുണ്ട്. 4. മേൽപ്പറഞ്ഞ രീതിയിൽ ദീർഘിപ്പിക്കലോ, ഭേദഗതിയോ വരുത്തിയതിനാൽ, സഹകരണ ബാങ്കിന്‍റെ ധനസ്ഥിതി തൃപ്തികരമാണെന്നു റിസർവ് ബാങ്ക് അർത്ഥമാക്കുന്നു എന്ന് വിചാരിച്ച് പോകരുത്. (യോഗേഷ് ദയാൽ) പ്രസ്സ് റിലീസ്: 2021-2022/460 |