<font face="mangal" size="3">ബാങ്കിംഗ് റഗുലേഷൻ നിയമം 1949 ൻറെ 35 എ, 56 എന്നീ വകുപ" - ആർബിഐ - Reserve Bank of India
ബാങ്കിംഗ് റഗുലേഷൻ നിയമം 1949 ൻറെ 35 എ, 56 എന്നീ വകുപ്പുകൾ പ്രകാരം മഹാരാഷ്ട്ര പൂനെ റുപ്പീ സർവീസ് സഹകരണ ബാങ്കിന് കാലാവധി നീട്ടുന്നതുസംബന്ധിച്ച് നൽകുന്ന മാർഗനിർദ്ദേശം
മേയ് 31, 2021 ബാങ്കിംഗ് റഗുലേഷൻ നിയമം 1949 ൻറെ 35 എ, ഭാരതീയ റിസർവ് ബാങ്ക് 2013 ഫെബ്റുവരി 21 ലെ യുബിഡി.സി.ഒ.ബി.എസ്.ഡി.-ഐ/ഡി-28/12.22.2018/2012-13 നിർദ്ദേശപ്രകാരം മഹാരാഷ്ട്ര, പൂനെ ദി റുപ്പീ സഹകരണ ബാങ്കിനെ 2013 ഫെബ്റുവരി 22 ബിസിനസ്അവസാനിച്ചതുമുതൽ 6 മാസക്കാലത്തേയ്ക്ക് പ്രത്യേക നിയന്ത്രണ നിർദ്ദേശങ്ങൾക്കു കീഴിലാക്കിയിരുന്നു. ഈ നിർദ്ദേശങ്ങളുടെ കാലാവധി കാലാകാലങ്ങളിൽ നീട്ടുകയുണ്ടായി. ഒടുവിൽ നീട്ടിയത് 2021 മെയ് 31 വരെയാണ്. 2. ഭാരതീയ റിസർവ് ബാങ്ക് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി പരസ്യപ്പെടുത്തുന്നതെന്തെന്നാൽ, ബാങ്കിംഗ് റഗുലേഷൻ നിയമം 1949 വകുപ്പ് 35 എ - ഉപവകുപ്പ് (1), വകുപ്പ് 56 എന്നിവ പ്രകാരം ലഭിച്ചിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ച് 2021 മേയ് 28 ലെ ഡി.ഒ.ആർ.എം.ഒ.എൻ.നമ്പർ.ഡി-10/12.22.218/2021.22 ഉത്തരവുപ്രകാരം ബാങ്കിനുള്ള മേൽസൂചിപ്പിച്ച നിയന്ത്രണ നിർദ്ദേശം 2021 ആഗസ്ററ് 31 വരെ ബാധകമാക്കിയിരിക്കുന്നു. 3. മേൽ സൂചിപ്പിച്ച നിയന്ത്രണ നിർദ്ദേശത്തിലെ എല്ലാ ഉപാധികളും, നിബന്ധനകളും മാറ്റമില്ലാതെ തുടരും. 2021 മേയ് 28 ലെ കാലാവധി നീട്ടിയ നിയന്ത്രണനിർദ്ദേശത്തിൻറെ ഒരു കോപ്പി പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ബാങ്ക് പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. 4. റിസർവ് ബാങ്ക് മേൽ പറഞ്ഞ കാലാവധി നീട്ടി നൽകുകയോ / പരിഷ്ക്കരിക്കുകയോ ചെയ്തു എന്നു കരുതി റിസർവ് ബാങ്ക് പ്രസ്തുത ബാങ്കിൻറെ സാമ്പത്തിക സ്ഥിതിയിൽ സംതൃപ്തരാണെന്നു കരുതാൻ പാടില്ല (യോഗേഷ് ദയാൽ) പത്ര പ്രസ്താവന: 2021-2022/291 |