<font face="mangal" size="3">ശ്രീ ആനന്ദ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ - ആർബിഐ - Reserve Bank of India
ശ്രീ ആനന്ദ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ചിഞ്ച് വാദ്, പൂനെ, മഹാരാഷ്ട്രയ്ക്ക് ബാങ്കിങ് റഗുലേഷൻ ആക്ട് 1949-ലെ സെക്ഷൻ 56 നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 35എ പ്രകാരം നൽകുന്ന ആജ്ഞാപനങ്ങൾ
നവംബർ 24, 2021 ശ്രീ ആനന്ദ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ചിഞ്ച് വാദ്, പൂനെ, ഭാരതീയ റിസർവ് ബാങ്ക് 2019 ജൂൺ 19ന് പുറപ്പെടുവിച്ച ഡിസിബിഎസ്. സിഒ. ബിഎസ്ഡി-1/ഡി-16/12.22.474/2018-19 പ്രകാരമുള്ള ഉത്തരവനുസരിച്ച് ശ്രീ ആനന്ദ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് ചിഞ്ച് വാദ്, പൂനെ മഹാരാഷ്ട്രയെ 2015 ജൂൺ ഇരുപത്തിയഞ്ചാം തീയതിയിലെ ബിസിനസ് സമയം അവസാനിച്ചത് മുതൽ 6 മാസക്കാലത്തേക്ക് ആജ്ഞാപനങ്ങൾക്ക് വിധേയമാക്കിയിരുന്നു. ഈ ആജ്ഞാപനങ്ങളുടെ സാധുത അതാത് കാലത്ത് ദീർഘിപ്പിച്ചത്. ഇപ്രകാരം ഏറ്റവുമൊടുവിൽ സാധുത ദീർഘിപ്പിച്ചത് 2021 നവംബർ 24 വരെയ്ക്കുമായിരുന്നു. ബാങ്കിങ് റഗുലേഷൻ ആക്ട് 1949 ലെ സെക്ഷൻ 56 നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 35 എ യുടെ സബ് സെക്ഷൻ (i) പ്രകാരം തന്നിൽ നിഷിപ്തമായിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് ഭാരതീയ റിസർവ് ബാങ്ക് 2021 നവംബർ 24ന് പുറപ്പെടുവിച്ചിരിക്കുന്ന ആജ്ഞാപനം ഡിഒആർ. എംഒഎ൯ ഡി-48/12.2.474/2021-22 പുനരവലോകനത്തിന് വിധേയമായി 2022 ഫെബ്രുവരി 24 വരെയ്ക്കും പ്രസ്തുത ബാങ്കിനു തുടർന്നും ബാധകമായിരിക്കും എന്ന വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പരസ്യപ്പെടുത്തുന്നു. മുകളിൽ പരാമർശിച്ചിരിക്കുന്ന ആജ്ഞാപനത്തിലെ മറ്റ് എല്ലാ വ്യവസ്ഥകളും നിബന്ധനകളും മാറ്റമില്ലാതെ തുടരുന്നതായിരിക്കും. മേൽപ്പറഞ്ഞവിധം കാലാവധി ദീർഘിപ്പിച്ചുകൊണ്ടു ഉത്തരവിന്‍റെ ഒരു പകർപ്പ് പൊതുജനങ്ങളുടെ പരിശോധനയ്ക്കായി ബാങ്ക് കെട്ടിടത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞവിധം ആജ്ഞാപനങ്ങളുടെ കാലാവധി ദീർഘിപ്പി ക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്ത നടപടിയെ മുകളിൽ പരാമർശിപ്പിക്കപ്പെട്ട ബാങ്കിന്‍റെ ധനകാര്യസ്ഥിതിയെ കുറിച്ച് ഭാരതീയ റിസർവ് ബാങ്ക് തൃപ്തരാണെന്നതിന്‍റെ സൂചനയായി പ്രകൃത്യാ വ്യാഖ്യാ നിക്കാൻ പാടുള്ളതല്ല. (യോഗേഷ് ദയാൽ) പ്രസ് റിലീസ്: 2021-2022/1246 |