RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78526100

ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949-ലെ സെക്ഷൻ 56, 35A
പ്രകാരമുള്ള നിയന്ത്രണങ്ങൾ - ദി കപോൾ കോ-ഓപ്പറേറ്റീവ്
ബാങ്ക് ലിമിറ്റഡ്, മുംബൈ, മഹാരാഷ്ട്ര -
കാലാവധി നീട്ടൽ

ഏപ്രിൽ 30, 2022

ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949-ലെ സെക്ഷൻ 56, 35A
പ്രകാരമുള്ള നിയന്ത്രണങ്ങൾ - ദി കപോൾ കോ-ഓപ്പറേറ്റീവ്
ബാങ്ക് ലിമിറ്റഡ്, മുംബൈ, മഹാരാഷ്ട്ര -
കാലാവധി നീട്ടൽ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2017 മാർച്ച് 30-ലെ DCBS.CO.BSD-I./D-9/12.22.111/2016-17 ലെ നിർദ്ദേശപ്രകാരം മഹാരാഷ്ട്രയിലെ കപോൾ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, മാർച്ച് 30, 2017ലെ ബിസിനസ്സ് അവസാനിച്ചതു മുതൽ ആറ് മാസത്തേക്ക് നിയന്ത്രണങ്ങൾക്ക് വിധേയമാക്കിയതായി പ്രഖ്യാപിച്ചിരുന്നു. നിയന്ത്രണങ്ങളുടെ സാധുത കാലാകാലങ്ങളിൽ ദീർഘിപ്പിക്കുകയും അവസാനമായി 2022 ഏപ്രിൽ 30 വരെ നീട്ടുകയും ചെയ്തിരുന്നു.

2. മേൽപ്പറഞ്ഞ നിയന്ത്രണങ്ങൾ, അവലോകനത്തിന് വിധേയമായി, 2022 ഏപ്രിൽ 29-ലെ DOR.MON.D-4/12.22.111/2022-23 ലെ നിർദ്ദേശപ്രകാരം 2022 ഒക്ടോബർ 31 വരെ ബാങ്കിന് ബാധകമായി തുടരുമെന്ന്, 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്‌റ്റിന്റെ സെക്ഷൻ 56, 35 എ (1) പ്രകാരം നിക്ഷിപ്‌തമായ അധികാരം വിനിയോഗിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ അറിയിക്കുന്നു.

3. മേൽ പ്രതിപാദിച്ചിട്ടുള്ള നിർദ്ദേശങ്ങളിലെ മറ്റെല്ലാ നിബന്ധനകളും, വ്യവസ്ഥകളും മാറ്റമില്ലാതെ തുടരും. കാലാവധി നീട്ടൽ അറിയിക്കുന്ന 2022 ഏപ്രിൽ 29 ലെ മേൽപ്പറഞ്ഞ നിർദ്ദേശത്തിന്‍റെ ഒരു പകർപ്പ് പൊതുജനങ്ങളുടെ പരിശോധനയ്ക്കായി ബാങ്കിന്‍റെ പരിസരത്ത് പ്രദർശിപ്പിച്ചിരിക്കുന്നു.

4. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻപറഞ്ഞ കാലാവധി നീട്ടലും/ അല്ലെങ്കിൽ പരിഷ്‌ക്കരണവും ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതിയിൽ റിസർവ് ബാങ്ക് തൃപ്തനാണെന്ന് സൂചിപ്പിക്കുന്ന രീതിയിൽ വ്യാഖ്യാനിക്കരുത്.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ് റിലീസ്: 2022-2023/137

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?