1949ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 35 A, ഒപ്പം സെക്ഷന്‍ 56 പ്രകാരമുളള നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍-മഹാരാഷ്ട്രയിലെകരാടിലെ, കരാട് ജനതാ സഹകാരി ബാങ്ക്ലിമിറ്റഡ്-കാലാവധി ദീര്‍ഘിപ്പിക്കല്‍
മാര്‍ച്ച് 08, 2019 1949ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 35 A, ഒപ്പം സെക്ഷന്‍ 56 2017 നവംബര്‍ 7ലെ ഉത്തരവിന്‍ പ്രകാരം, കരാടിലെ കരാട് ജനതാ സഹകാരി ബാങ്ക് ലിമിറ്റഡിനെ, 2017 നവംബര്‍ 9, ബിസിനസ്സ് സമയം അവസാനിച്ചതു മുതല്‍ ആറുമാസകാലയളവിലേക്ക്, നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു. ഈ നിര്‍ദ്ദേശങ്ങളുടെ സാധുത, കാലാകാലങ്ങളില്‍ ദീര്‍ഘിപ്പിച്ചു. 2018 ഒക്ടോബര്‍ 30 ലെ ഉത്തരവിന്‍ പ്രകാരം ഏറ്റവും അവസാനം 2019 മാര്‍ച്ച് 9 വരെ യാണ് ഇപ്രകാരം ദീര്‍ഘിപ്പിച്ചത്. 1949ലെ ബാങ്കിംഗ് റഗുലേഷന്‍ അക്ട് സെക്ഷന്‍ 35 A. സബ് സെക്ഷന്‍ (1), സെക്ഷന്‍ 56 എന്നിവ പ്രകാരംറിസര്‍വ്വ് ബാങ്ക്ഓഫ് ഇൻഡ്യയില്‍ നിക്ഷിപ്തമായിട്ടുളള അധികാരം പ്രയോഗിച്ച് 2017 നവംബര്‍ 7-ന്, മുകളില്‍ പറഞ്ഞ ബാങ്കിനെതിരെ പുറപ്പെടുവിച്ചതും 2018 ഒക്ടോബര്‍ 30ന് സാധുതദീര്‍ഘിപ്പിച്ചതുമായ നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ 2019 മാര്‍ച്ച് 10 മുതല്‍, 2019 സെപ്തംബര്‍ 9 വരെ, പുനരവലോകനത്തിനു വിധേയമായി, ആറുമാസക്കാലത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി, പൊതുജനങ്ങളുടെ അിറവിലേക്കായി ആര്‍ ബി ഐ ഉത്തരവിടുന്നു. മുകളില്‍ പരാമര്‍ശിച്ച നിര്‍ദ്ദേശങ്ങളിലെ മറ്റുവ്യവസ്ഥകളും നിബന്ധനകളും മാറ്റമില്ലാതെ നിലനില്‍ക്കും. 2019 മാച്ച് 7 ലെ, മേല്‍പ്പറഞ്ഞ ദീര്‍ഘിപ്പിക്കല്‍ പ്രഖ്യാപിക്കുന്ന ഉത്തരവിന്‍റെ ഒരുകോപ്പി, പൊതുജനം വായിച്ചറിയുവാന്‍ വേണ്ടി ബാങ്ക് മന്ദിരത്തില്‍ പ്രദര്‍ശിപ്പി ച്ചട്ടുണ്ട്. മുകളില്‍ പറഞ്ഞിരിക്കുന്ന ദീര്‍ഘിപ്പിക്കലും, ഭേദഗതിയും, ചെയ്തതിനാൽ സഹകരണ ബാങ്കിന്‍റെ സാമ്പത്തിക നിലയില്‍ സാരമായമെച്ചപ്പെടല്‍ ഉണ്ടായതായി റിസര്‍വ് ബാങ്കിനു ബോദ്ധ്യം വന്നിട്ടുണ്ടെന്നുകരുതുന്നതായി അര്‍ത്ഥമാക്കരുത്. അജിത് പ്രസാദ് പ്രസ്സ്റിലീസ് 2018-2019/2138 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: