<font face="mangal" size="3px">1949-ലെ ബാങ്കിങ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, ഒപ്പം സെക - ആർബിഐ - Reserve Bank of India
1949-ലെ ബാങ്കിങ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, ഒപ്പം സെക്ഷൻ 56 പ്രകാരമുള്ള നിയന്ത്രണനിർദ്ദേശങ്ങൾ - ഗോവയിലെ ദി മപൂസ അർബൻ സഹകരണബാങ്ക് ഓഫ് ഗോവ ലിമിറ്റഡ്- നിർദ്ദേശങ്ങളിൽ ഭേദഗതികൾ
ജൂലൈ 2, 2019 1949-ലെ ബാങ്കിങ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, ഒപ്പം സെക്ഷൻ 56 2015 ജൂലൈ 24-ലെ ഉത്തരവിലൂടെ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ഗോവയിലെ ദി മപൂസ അർബൻ സഹകരണ ബാങ്ക് ഓഫ് ഗോവ ലിമിറ്റഡിനെതിരെ 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, ഒപ്പം സെക്ഷൻ 56 പ്രകാരം നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഈ നിർദ്ദേശങ്ങൾ കാലാകാലങ്ങളിൽ ഭേദഗതി ചെയ്യുകയും, ഏറ്റവും അവസാനം 2019 ഫെബ്രുവരി 15-ലെ ഉത്തരവിൻ പ്രകാരം, 2019 ആഗസ്റ്റ് 18 വരെ ദീർഘിപ്പിക്കുകയും ചെയ്തു. 2. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ സഹകരണ ബാങ്കിന്‍റെ സാമ്പത്തികനില പുനരവലോകനം ചെയ്യുകയും, പൊതുജനതാല്പര്യം മുൻനിറുത്തി ഈ നിർദ്ദേശങ്ങ ളിൽ ഭേദഗതി വരുത്തേണ്ടത് ആവശ്യമാണെന്ന് കരുതുകയും ചെയ്യുന്നു. 3. ആയതിൻപ്രകാരം, 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ് സെക്ഷൻ (1), (2), ഒപ്പം സെക്ഷൻ 56 എന്നിവ പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, ഗോവയിലെ ദി മപൂസ അർബൻ സഹകരണ ബാങ്ക് ഓഫ് ഗോവ ലിമിറ്റഡിനെതിരെ 2015 ജൂലൈ 24-ന് പുറപ്പെടുവിച്ചി രുന്ന ഉത്തരവ് ഭാഗികമായി ഭേദഗതി ചെയ്ത്, ഖണ്ഡിക1-ൽ താഴെപ്പറയുംവിധം ക്ലാസ് xi ചേർക്കണ മെന്ന് നിർദ്ദേശിച്ചു. xi) വായ്പാക്കരാറിലെ വ്യവസ്ഥകൾ, വായ്പ, നിക്ഷേപവുമായി തട്ടിക്കഴിക്കാൻ അനുവദിക്കും വിധമാണെങ്കിൽ, വായ്പക്കാരന്‍റെ നിർദ്ദിഷ്ട അക്കൗണ്ടിലെ (അത് ഏതു പേരിലറിയപ്പെടുന്നതായാലും) തുക വായ്പാ അക്കൗണ്ടിലെ നീക്കിയിരുപ്പുമായി തട്ടിക്കഴിക്കാവുന്നതാണ്. ഇപ്രകാരം വായ്പാ അക്കൗണ്ടിൽ നീക്കിയിരുപ്പുള്ള തുക തട്ടിക്കഴിക്കുന്നത് താഴെപ്പറയുന്ന അധിക വ്യവസ്ഥകൾ പ്രകാരമായിരിക്കും.
2015 ജൂലൈ 24-ൽ, ഗോവയിലെ ദി മപൂസ അർബൻ സഹകരണ ബാങ്ക് ഓഫ് ഗോവ ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ചതും, കാലാകാലങ്ങളിൽ ഭേദഗതി ചെയ്തതുമായ ഉത്തരവ് മേൽഖണ്ഡിക 3-ലെ ഭേദഗതിയോടൊപ്പം, പുനരവലോകന ത്തിനു വിധേയമായി, തുടർന്നും ബാധകമായിരിക്കും. ഇവിടെ പരാമർശിതമായ ഉത്തരവുകളിലെ മറ്റ് വ്യവസ്ഥകൾ മാറ്റമില്ലാതെ തുടരും. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് 2019-2020/22 |