<font face="mangal" size="3">വാണിജ്യവായ്പകൾക്ക് (Trade Credit) ഏറ്റെടുക്കൽരേഖകളും - ആർബിഐ - Reserve Bank of India
വാണിജ്യവായ്പകൾക്ക് (Trade Credit) ഏറ്റെടുക്കൽരേഖകളും (Letters of Under taking - LoUs) ആശ്വാസ രേഖകളും (Letters of Comfort LoCs) പുറപ്പെടുവിക്കുന്നത് നിർത്തലാക്കുന്നു
RBI/2017-18/139 മാർച്ച് 13, 2018 എല്ലാഅധികാരപ്പെടുത്തിയഡീലർവിഭാഗം - I ബാങ്കുകൾ മാഡം/സർ വാണിജ്യവായ്പകൾക്ക് (Trade Credit) 2004 നവംബർ 1 ന്പുറപ്പെടുവിച്ചഎ. പി. (ഡിഐആർസീരീസ്) സർക്കുലർനമ്പർ 24- ന്റെ 2-ാം ഖണ്ഡികയിലേക്കും അധികാരപ്പെടുത്തിയ ഡീലർബാങ്കുകൾക്ക്, LoUs/LoCs ഇൻഡ്യയിലേക്ക് ഇറക്കുമതിനടത്താനുള്ള വാണിജ്യ വായ്പകൾ എന്നിവ പുറപ്പെടുവിക്കുന്നതിന് നൽകിയിട്ടുള്ളതും, കാലാകാലളിൽ ഭേദഗതിവരുത്തിയിട്ടുള്ളതുമായ അധികാരപ്പെടുത്തിയ ഡീലർമാരും അവയല്ലാത്ത വ്യക്തികളുംവഴിനടത്തിയിട്ടുള്ള വിദേശ വാണിജ്യ കടം കൊള്ളൽ, വാണിജ്യ വായ്പകൾ, വിദേശ നാണ്യത്തിലുള്ള കടം കൊള്ളലും കടം കൊടുക്കലും മാസ്റ്റർ നിർദ്ദേശത്തിലെ, നിർദ്ദേശംനമ്പർ 5, ഖണ്ഡികനമ്പർ 5.5 ലേക്കും, അധികാരപ്പെടുത്തിയ ഡീലർവിഭാഗംI ബാങ്കുകളുടെ ശ്രദ്ധക്ഷണിക്കുന്നു. 2. നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുനരവലോകനം ചെയ്തതിൽ, എ.ഡി വിഭാഗം I ബാങ്കുകൾ ഇൻഡ്യയിലേക്കുള്ള ഇറക്കുമതികൾക്ക് LoUs/LoCs തുടങ്ങിയവ നൽകുന്ന പതിവ് ഉടൻ നടപ്പിലാവുംവിധം നിറുത്തലാക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇൻഡ്യയിലേക്കുള്ള ഇറക്കുമതിക്കും, വാണിജ്യ വായ്പകൾക്കുള്ളലറ്റർഓഫ്‌ക്രെഡിറ്റുകളും, ബാങ്ക്ഗാരന്റികളും, ബാങ്കിംഗ് റഗുലേഷൻ ഡിപ്പാർട്ടുമെന്റിന്റെ കാലാകാലങ്ങളിൽ ഭേദഗതി വരുത്തിയിട്ടുള്ള ''ഗാരന്റികളും, കോഅക്‌സെപ്റ്റൻസു''കളുമെന്ന 2015 ജൂലൈ 1ലെ മാസ്റ്റർ സർക്കുലർ നമ്പർ DBR.No.Dir, BC.11/ 13.03.00/2015-16ൽ അടങ്ങിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്, പുറപ്പെടുവിക്കാവുന്നതാണ്. 3. എ.ഡി. വിഭാഗം I ബാങ്കുകൾ ഈ സർക്കുലറിന്റെ ഉള്ളടക്കം അവരുടെ ഘടകങ്ങളുടേയും, ഇടപാടുകാരുടേയും ശ്രദ്ധയിൽ കൊണ്ടുവരണം. 4. മുകളിൽ പറഞ്ഞിട്ടുള്ള, 2016 ജനുവരിയിലെ 5-ാം നമ്പർ മാസ്റ്റർ നിർദ്ദേശം, മാറ്റങ്ങൾ പ്രതിഫലിക്കും വിധം നവീകരിക്കുന്നതാണ്. (സർക്കുലറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളവ) 5. ഈനിർദ്ദേശങ്ങൾ 1999 ലെ വിദേശനാണ്യ വിനിമയമാനേജ്‌മെന്റ് ആക്ടി (ആക്ട് 42/1999)ലെ 10 (4), 11 (1) എന്നീ സെക്ഷനുകൾക്കനുസൃതമാണ്. ഇവ മറ്റേതെങ്കിലും നിയമങ്ങൾ അനുസരിച്ച് നേടേണ്ട അനുമതികൾക്കും അംഗീകാരങ്ങൾക്കും പ്രതികൂലമായിട്ടുള്ളവയല്ല. വിശ്വാസപൂർവ്വം (അജയ കുമാർ മിത്ര) |