<font face="mangal" size="3">പിൻവലിക്കപ്പെട്ട ബാങ്കുനോട്ടുകൾ (എസ്ബിഎൻ) ക - ആർബിഐ - Reserve Bank of India
പിൻവലിക്കപ്പെട്ട ബാങ്കുനോട്ടുകൾ (എസ്ബിഎൻ) കൗണ്ടറുകളിൽ നിന്നും മാറ്റുന്നത് നിർത്തലാക്കി
RBI/2016-17/155 നവംബർ 24, 2016 പൊതുമേഖലാ ബാങ്കുകൾ / സ്വകാര്യമേഖലാ ബാങ്കുകൾ / വിദേശബാങ്കുകൾ / റീജിയണൽ റൂറൽ ബാങ്കുകൾ / അർബൻ സഹകരണ ബാങ്കുകൾ / സംസ്ഥാന സഹകരണ ബാങ്കുകൾ എന്നിവയുടെ ചെയർമാൻ / മാനേജിംഗ് ഡയറക്ടർ / ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ. പ്രിയപ്പെട്ട സർ, പിൻവലിക്കപ്പെട്ട ബാങ്കുനോട്ടുകൾ (എസ്ബിഎൻ) കൗണ്ടറുകളിൽ നിന്നും മാറ്റുന്നത് നിർത്തലാക്കി. 'നിലവിലുള്ള ₹ 500, ₹ 1000 ബാങ്കുനോട്ടുകളുടെ പിൻവലിക്കൽ കൗണ്ടറുകളിൽ നിന്നുള്ള കൈമാറ്റം' എന്ന വിഷയത്തിലുള്ള ഞങ്ങളുടെ 2016, നവംബർ 17 ലെ DCM (Plg) No.1302/10.27.00/2016-17-ാം നമ്പർ സർക്കുലർ പരിഗണിക്കുക. 2. ഒരു പുനരവലോകനത്തിൽ, 2016 നവംബർ 24 അർദ്ധരാത്രിയ്ക്ക് ശേഷം എസ്ബിഎൻസ്, കൗണ്ടറുകളിൽ കൂടി രൊക്കം പണമായി മാറ്റിനൽകാൻ പാടില്ല എന്ന് തീരുമാനിച്ചിരിക്കുന്നു. കൗണ്ടറുകളിൽ കൂടി എസ്ബിഎൻസ് മാറ്റിയെടുക്കാൻ ബാങ്കുകളെ സമീപിക്കുന്ന പൊതുജനങ്ങളെ, അത്തരം ബാങ്കുനോട്ടുകൾ അവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കേണ്ടതാണ്. 3. അക്കൗണ്ടുകളില്ലാത്തവർക്ക്, ബാങ്കുകൾ പുതിയ അക്കൗണ്ടുകൾ എളുപ്പത്തിൽ തുടങ്ങാവുന്നതാണ് എന്നുറപ്പുനല്കണം. വിശ്വാസപൂർവ്വം, (പി. വിജയ കുമാർ) |