RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78478089

ബാങ്ക് വായ്പ ലഭിക്കുവാൻ കടബാദ്ധ്യതയില്ലാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു

RBI/2014-15/430
FIDD.CO.LBS.BC.No.49/02.01.001/2014-15

ജനുവരി 28, 2015

റീജീയണൽ റൂറൽ ബാങ്കുകൾ ഒഴികെയുള്ള എല്ലാ ഷെഡ്യൂൾഡ് കൊമഴ്‌സ്യൽ ബാങ്കുകളുടെയും
ചെയർമാൻമാർക്കും മാനേജിങ്ങ് ഡയറക്ടർമാർക്കും
പ്രിയപ്പെട്ട സർ / മാഡം

ബാങ്ക് വായ്പ ലഭിക്കുവാൻ കടബാദ്ധ്യതയില്ലാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു

സർവീസ് ഏരിയ സംബന്ധിച്ച മാനദണ്ഡങ്ങളിൽ ഇളവുകൾ അനുവദിച്ചുകൊണ്ട് ഞങ്ങൾ 2004 ഡിസംബർ 8 ന് പുറപ്പെടുവിച്ച സർക്കുലർ RPCD.LBS (SAA).BC.No.62/08.01.00/2004-05 ദയവായി പരിശോധിക്കുക. കൂടാതെ 'കാർഷിക വായ്പകൾ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെയും പ്രക്രിയകളുടെയും ലഘൂകരണം' എന്ന വിഷയത്തിൽ 2007 ഏപ്രിൽ 30 ന് പുറപ്പെടുവിച്ച സർക്കുലർ RPCD.PLFS.BC.No.85/05.04.02/2006-07 പ്രകാരം ചെറുകിട - നാമമാത്ര കർഷകർക്കും കൂട്ടുകൃഷിയിലേർപ്പെട്ടിരിക്കുന്നവർക്കും അത്‌പോലെയുള്ള വിഭാഗങ്ങൾക്കും നൽകുന്ന 50,000 രൂപ വരെയുള്ള ചെറുകിട വായ്പകൾ അനുവദിക്കാനായി മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള ബാദ്ധ്യതയില്ലാ സർട്ടിഫിക്കറ്റ് (നോഡ്യൂ സർട്ടിഫിക്കറ്റ്) ഹാജരാക്കണമെന്ന നിബന്ധന വേണ്ടെന്നു വയ്ക്കണമെന്നും, പകരം അപേക്ഷകൻ ബാങ്കുകൾക്ക് സ്വന്തം നിലയിൽ സമർപ്പിക്കുന്ന സത്യപ്രസ്താവന സ്വീകരിച്ചാൽ മാത്രം മതിയാകുമെന്നും ബാങ്കുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

2. ഈ സന്ദർഭത്തിൽ, 2012 ജൂലൈ 2-ന് പുറപ്പെടുവിച്ച RPCD.GSSD.BC.No.1/09.01.01/2012-13 സർക്കുലറും ശ്രദ്ധിക്കേണ്ടതാണ്. സർക്കാർ-ആവിഷ്‌കൃത വായ്പാ വസതിയായ എസ്.ജി.എസ്.വൈ. (ഇപ്പോൾ എൻ.ആർ.എൽ.എം.) പ്രകാരമുള്ള, വായ്പകളുടെ കാര്യത്തിൽ വായ്പാ അപേക്ഷകൻ കടബാദ്ധ്യതയില്ലാ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകി 15 ദിവസത്തിനകം സർവീസ് ഏരിയയുടെ ചുമതലയുള്ള ബാങ്ക് ശാഖ പ്രസ്തുത സർട്ടിഫിക്കറ്റ് നൽകാത്തപക്ഷം വായ്പകൾ ലഭിക്കുവാനായി അപേക്ഷകർക്ക് ആ ബ്ലോക്കിലെ മറ്റേതെങ്കിലും ബാങ്ക് ശാഖയെ സമീപിക്കുവാൻ സ്വാതന്ത്ര്യമുണ്ടായിരിക്കുന്നതാണ്.

3. എന്നാൽ 'കടബാദ്ധ്യതയില്ലാ സർട്ടിഫിക്കറ്റ്' ഹാജരാക്കാതെയുള്ള വായ്പാ അപേക്ഷകൾ ബാങ്കുകൾ നിരാകരിക്കുന്നുവെന്ന് കാണിച്ച് അപേക്ഷകരുടെ - പ്രത്യേ കിച്ചും ഗ്രാമീണ-അർദ്ധ നഗര പ്രദേശങ്ങളിൽ നിന്നുമുള്ളവരുടെ പരാതികൾ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. എല്ലാ അപേക്ഷകർക്കും - പ്രത്യേകിച്ചും ഗ്രാമീണ അർദ്ധ - നഗര പ്രദേശങ്ങളിലുള്ളവർക്ക് - തടസ്സംകൂടാതെ വായ്പകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനായും, ഒരു വ്യക്തിക്ക് തന്നെ പല ബാങ്കുകളിൽ നിന്നും വായ്പ ലഭിക്കുന്നത് ഒഴിവാക്കാനായി വ്യത്യസ്ത മാർഗങ്ങളിലുള്ള സാങ്കേതിക വിദ്യ നിലവിലിരിക്കുന്നുണ്ട് എന്ന വസ്തുത പരിഗണിച്ചും, ഗ്രാമീണ, അർദ്ധ-നഗര പ്രദേശങ്ങളിൽ നിന്നുമുള്ള വായ്പാ അപേക്ഷകർ (എസ്.എച്ച്.ജി., ജെ.എൽ.ജി. ഉൾപ്പെടെയുള്ള) കടബാദ്ധ്യതയില്ലാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന വേണ്ടെന്ന് വയ്ക്കാൻ ബാങ്കുകൾക്ക് ഇതിനാൽ നിർദ്ദേശം നൽകുന്നു. സർക്കാർ - ആവിഷ്‌കൃത പദ്ധതികൾ പ്രകാരമുള്ള വായ്പകളുൾപ്പെടെയുള്ള - കടബാദ്ധ്യതായില്ലാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അത്തരം പദ്ധതികളിൽ പ്രത്യേകം നിഷ്‌കർഷിച്ചിട്ടില്ലാത്തപക്ഷം - എല്ലാവിധ വായ്പകൾക്കും വായ്പത്തുക എത്രതന്നെയായിരുന്നാലും ഈ നിർദ്ദേശം ബാധകമായിരിക്കും.

4. സർക്കാർ ആവിഷ്‌കൃത പദ്ധതി പ്രകാരമുള്ള വായ്പകളെ സംബന്ധിച്ചിടത്തോളം സർവീസ് ഏതിയ നിർദ്ദേശം തുടർന്നും ബാധകമായിരിക്കുമെങ്കിൽ കൂടിയും അത്തരം പദ്ധതി പ്രകാരമുള്ള വായ്പകൾ ലഭിക്കുവാനായി തന്റെ സർവീസ് ഏരിയയിലുള്ള ഏത് ബാങ്ക് ശാഖയെയും സമീപിക്കുവാൻ അപേക്ഷകന് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നതും ബാങ്കുകൾ ദയവായി ശ്രദ്ധിക്കേണ്ട കാര്യമാണ്

5. 'കടബാദ്ധ്യതയില്ലാ സർട്ടിഫിക്കറ്റ്' മുഖേനയല്ലാതെ തന്നെ, വായ്പാ അപേക്ഷകളിന്മേൽ തീരുമാനമെടുക്കാനായി നടത്തുന്ന മൂല്യനിർണ്ണയത്തിന്റെ ഭാഗമായി തക്കതായ ജാഗരൂകത (റൗല റശഴശഹലിരല) പാലിക്കുയെന്ന ഒരു ഇതരമാർഗം അവലംബിക്കുവാൻ ബാങ്കുകൾ യത്‌നിക്കേണ്ടതാണ്. തക്കതായ ജാഗരൂകതയെന്ന ഇതരമാർഗത്തിന്റെ ചട്ടക്കൂടിൽ താഴെപ്പറയുന്നവയിൽ ഒന്നോ അതിലധികമോ കാര്യങ്ങൾ ഉൾപ്പെടുന്നു.

• ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ മുഖേന അപേക്ഷകന്റെ ബാങ്ക് വായ്പകളുടെ ചരിത്രം പരിശോധിക്കുക.

• അപേക്ഷകൻ സ്വന്തം നിലയിൽ സമർപ്പിക്കുന്ന സത്യപ്രസ്താവന അഥവാ സത്യവാങ്മൂലം

• സെർസായ് (CERSAI) രജിസ്‌ട്രേഷൻ

• പീർ മോണിട്ടറിങ്ങ് (Peer monitoring)

• ബാങ്കുകൾ തമ്മിലുള്ള വിവരം പങ്കു വയ്ക്കൽ

• വിവരാന്വേഷണം (സ്വയം അവസാനിക്കുന്ന ഒരു സമയപരിധി നിശ്ചയിച്ച് മറ്റ് ബാങ്കുകൾക്ക് കത്തയക്കുക)

6. ബാങ്കുകൾ, അവർ നൽകുന്ന വായ്പകളെക്കുറിച്ചുള്ള അറിയിപ്പും വിവരങ്ങളും എല്ലാ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി (CICs) ളെയും ഭാരതീയ റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങളിൽ നിഷ്‌കർഷിച്ചിരിക്കും പ്രകാരം അറിയിക്കുവാനും ഇതിനാൽ നിർദേശം നൽകുന്നു.

താങ്കളുടെ വിശ്വസ്തതയുള്ള

(എ.ഉദ്ഗത)
പ്രിൻസിപ്പൽ ചീഫ് ജനറൽ മാനേജർ

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?