RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78478061

ബാങ്കുകളുടെ വിവര പ്രദർശനം

RBI/2014-15/422
DBR.Leg.No.BC.64/09.07.005/2014-15

ജനുവരി 22, 2015

റീജീയണൽ റൂറൽ ബാങ്കുകൾ ഒഴികെയുള്ള
എല്ലാ ഷെഡ്യൂൾസ് കൊമഴ്‌സ്യൽ ബാങ്കുകൾക്കും

പ്രിയപ്പെട്ട സർ / മാഡം

ബാങ്കുകളുടെ വിവര പ്രദർശനം

ബാങ്കുകളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത കൈവരുത്തുന്നതിനായി അവയെ സംബന്ധിച്ച വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന 2008 ആഗസ്റ്റ് 22-ാം തീയതിയിലെ ഞങ്ങളുടെ സർക്കുലർ DBOD.Leg.No.BC.33/09.07.005/2008-09, 2008 സെപ്തംബർ 12-ാം തീയതിയിലെ സർക്കുലർ DBOD.Leg.BC.42/09.07.005/2008-09 എന്നിവ ദയവായി പരിശോധിക്കുക.

2. വായ്പകളിൻമേൽ ഈടാക്കുന്ന പലിശ നിർണയിക്കുന്നതിനെക്കുറിച്ച് പരിഗണിക്കുന്ന വർക്കിങ്ങ് ഗ്രൂപ്പിന്റെ ശിപാർശകളുടെ അടിസ്ഥാനത്തിൽ, പലിശ നിരക്കുകൾ നിർണയിക്കുന്ന വിഷയത്തിൽ കുറേക്കൂടി സുതാര്യത കൈവരുത്തുന്നതിലേക്ക് കൂടുതലായി നൽകുന്ന താഴെപ്പറയുന്ന നിർദേശങ്ങൾ ബാങ്കുകൾ പാലിക്കേണ്ടതാണ്.

(A) വെബ്‌സൈറ്റ്

(i) കഴിഞ്ഞ പാദവർഷത്തിൽ വ്യത്യസ്ത വായ്പക്കാർക്ക് നൽകിയ വിവിധയിനം വായ്പകൾക്ക് ചുമത്തിയ പലിശനിരക്കുകളുടെ ശ്രേണിയും അത്തരം വായ്പകളിൻമേലുള്ള ശരാശരി പലിശ നിരക്കുകളും ബാങ്കുകൾ അവരുടെ വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ചിരിക്കണം.

(ii) വായ്പാപേക്ഷ കൈകാര്യം ചെയ്യുമ്പോൾ, ഓരോ അപേക്ഷകനും ബാങ്ക് നൽകുന്ന വിവിധയിനം വായ്പകൾക്കായി ഈടാക്കുന്ന ഫീസുകളും ചെലവുകളും എത്രയായിരിക്കുമെന്ന് അപേക്ഷകരോട് വെളിപ്പെടുത്തേണ്ടതും, സുതാര്യതയ്ക്കും താരതമ്യ പരിശോധനയ്ക്കുമായും, ഇടപാടുകാർക്ക് കാര്യങ്ങൾ പഠിച്ച് തീരുമാനമെടുക്കുവാൻ സഹായകമാവുന്ന രീതിയിൽ ആ വിവരങ്ങൾ ബാങ്കുകളുടെ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കേണ്ടതുമാണ്.

(iii) ഒരു വായ്പക്കാരന് അനുവദിക്കുന്ന വായ്പയിൻമേൽ, അയാൾക്ക് പലിശയിനത്തിലും ഫീസിനത്തിലുമായി നൽകേണ്ടിവരുന്ന മൊത്തം ചെലവ് എത്രയായിരിക്കുമെന്ന് വ്യക്തമാക്കുന്ന വാർഷിക ശതമാന നിരക്കോ (Annual Percentage Rate) അഥവാ, അതുപോലെയുള്ള മറ്റെന്തെങ്കിലും വിവരമോ ബാങ്കുകൾ അവരുടെ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കേണ്ടതാണ്. വ്യത്യസ്തമായ വായ്പകൾ വ്യത്യസ്തമായ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകളെക്കുറിച്ച് ഒരു താരതമ്യ പരിശോധന നടത്തുവാൻ ഇതുമൂലം ഇടപാടുകാർക്ക് അവസരം ലഭിക്കും.

(B) സൂചികാ / വസ്തുതാ പത്രിക

ഈ സർക്കുലറിന്റെ അനുബന്ധത്തിൽ നൽകിയിരിക്കുന്ന മാതൃകയിൽ ഒറ്റത്താളിലുള്ള സുവ്യക്തവും സംക്ഷിപ്തവുമായ ഒരു സൂചികാ / വസ്തുതാ പത്രിക എല്ലാ വായ്പാപേക്ഷകർക്കും അവരുടെ അപേക്ഷ കൈകാര്യം ചെയ്യുന്ന ഓരോ ഘട്ടത്തിലും ബാങ്കുകൾ നൽകേണ്ടതാണ്. അനുവദിച്ച വായ്പകളുടെ ഏതെങ്കിലും വ്യവസ്ഥകളിലും നിബന്ധനകളിലും എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തുമ്പോഴും ഇപ്രകാരം ചെയ്യേണ്ടതാണ്. വായ്പാ ഉടമ്പടി രേഖകളിലും ഈ പത്രിക പ്രത്യേകം വേർതിരിച്ച് കാണിച്ചിരിക്കേണ്ടതാണ്.

3. മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ അനുവർത്തിക്കുന്നതിലേക്ക് ബാങ്കുകൾക്ക് മതിയായ സമയം നൽകുന്നതിനായി ഇപ്പോൾ വിശേഷാൽ നൽകിയിരിക്കുന്ന ഈ മാർഗ നിർദ്ദേശങ്ങൾ 2015 ഏപ്രിൽ 1-ാം തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതായിരിക്കുമെന്ന്

നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

താങ്കളുടെ വിശ്വസ്തതയുള്ള

(എ.കെ. പാണ്ഡേ)
ചീഫ് ജനറൽ മാനേജർ


സൂചികാ വസ്തുതാ പത്രിക

.............. വായ്‌പ (ഏതു വായ്‍പ എന്ന്‌ എഴുതുക)

1 വായ്‍പ തുക  
2 വായ്‍പ കാലാവധി  
3 പലിശ നിരക്ക് രീതി (സ്ഥിരം/അസ്ഥിരം)  
4 (എ) ഈടാക്കുന്നപലിശനിരക്ക്
(അസ്ഥിരനിരക്കിലുള്ള വായ്‍പകളില്‍)
(ബി) ഈടാക്കുന്നപലിശനിരക്ക്
(സ്ഥിരനിരക്കിലുള്ള വായ്‍പകളില്‍)
(എ) ......... %
അടിസ്ഥാന നിരക്ക്+.................
(ബി) ......... %
5 പലിശ പുനര്‍ നിര്‍ണയിച്ച തീയതി  
6 പലിശനിരക്കിലെ മാറ്റങ്ങള്‍ അറിയിക്കേണ്ട വിധം  
7 ഫീസിനത്തില്‍ നല്‍കേണ്ട തുക  
(a) അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ (എല്ലാത്തരം ഫീസുകളും പ്രത്യേകം വ്യക്തമാക്കുക)  
(b) വായ്‍പയുടെ കാലാവധി മദ്ധ്യേ  
(c) കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വായ്‍പ അടച്ചു തീര്‍ത്താല്‍ നല്‍കേണ്ട ഫീസ്(എല്ലാത്തരം ഫീസുകളും പ്രത്യേകം വ്യക്തമാക്കുക)  
(d) വായ്‍പ അനുവദിക്കാതിരിക്കുകയോ വിതരണം ചെയ്യാതിരിക്കുകയോ ചെയ്താല്‍ മടക്കി നല്‍കുന്ന ഫീസ്  
(e) അസ്ഥിര നിരക്കില്‍ നിന്നുംസ്ഥിരനിരക്കിലേക്കോ മറിച്ചോ പ്രവര്‍ത്തനം ചെയ്യുന്നതിലേക്ക് ഈടാക്കുന്ന ചെലവുകള്‍  
(f) അവധിതെറ്റിച്ച് വൈകി അടയ്ക്കുന്നതിനുള്ള പിഴ  
8 പ്രതിമാസ തുല്യ തവണത്തുക  
9 ഈടിന്‍റേയും ജാമ്യത്തിന്‍റേയും വിശദവിവരങ്ങള്‍  
10 വായ്‍പയില്‍ ബാക്കി നല്‍കുന്ന തുക രേഖപ്പെടുത്തിയ വാര്‍ഷിക പത്രിക വായ്‍പക്കാരന്‌നല്‍കേണ്ട തീയതി  

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?