<font face="mangal" size="3">ഡോ: അമർത്യ ലാഹിരി സെന്റർ ഫോർ അഡ്വാൻസ്ഡ് ഫൈനാ - ആർബിഐ - Reserve Bank of India
ഡോ: അമർത്യ ലാഹിരി സെന്റർ ഫോർ അഡ്വാൻസ്ഡ് ഫൈനാഷ്യൽ റിസർച്ച് ആൻഡ് ലേണിംഗി (CAFRAL) - ന്റെ ഡയറക്ടറായി ചുമതലയേൽക്കുന്നു
സെപ്തംബർ 04, 2017 ഡോ: അമർത്യ ലാഹിരി സെന്റർ ഫോർ അഡ്വാൻസ്ഡ് ഫൈനാഷ്യൽ റിസർച്ച് ആൻഡ് ലേണിംഗി (CAFRAL) - ന്റെ ഡയറക്ടറായി ചുമതലയേൽക്കുന്നു. ഡോ. അമർത്യ ലാഹിരി, CAFRAL - ന്റെ ഡയറക്ടറായി 2017 സെപ്തംബർ 1, മുതൽ ചേർന്നു. ഇതിനുമുമ്പ് അദ്ദേഹം റോയൽ ബാങ്ക് ഫക്കൽറ്റി റിസർച്ചിൽ പ്രൊഫസറായും, വാൻകൂവർ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ, ബിരുദപഠന വിഭാഗത്തിൽ ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. ഡോ. ലാഹിരി ഏഷ്യൻ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിൽ, ഇൻഡ്യൻ റിസർച്ചിന്റെ ജോഹൽ ചെയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ ചേരുന്നതിനുമുമ്പ്, അദ്ദേഹം ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്കിലും, കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലും, ലോസ് ഏൻജൽസ്, ജോൺ ഹോപ്കിൻസ് എന്നീ യൂണിവേഴ്‌സിറ്റികളിൽ ഗവേഷണ സംബന്ധമായ പദവികൾ വഹിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ബൃഹത് സാമ്പത്തിക ശാസ്ത്രങ്ങളാണ് ഡോ. അമർത്യായുടെ ശ്രേഷ്ഠ പഠന മേഖലകൾ. അദ്ദേഹം, വിനിമയ നിരക്കുകൾ കൈകാര്യം ചെയ്യൽ, പണനയം, ബാലൻസ് ഓഫ് പേയ്‌മെന്റ് പ്രതിസന്ധി, സാമ്പത്തിക വളർച്ച, എന്നിവയെ പരാമർശിച്ച് വിപുലമായ രീതിയിൽ എഴുതിയിട്ടുണ്ട്. അടുത്ത കാലത്തായി അദ്ദേഹം മോണിട്ടറി ഇക്കണോമിക്‌സ്, ലിംഗപരമായ അന്തരങ്ങൾ, ജാതി സംബന്ധമായ അന്തരങ്ങൾ, തൊഴിലാളികളുടെ പ്രയാണങ്ങൾ എന്നീ മേഖലകളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഡോ. അമർത്യയുടെ രചനകൾ, ജേർണൽ ഓഫ് പോളിറ്റിക്കൽ ഇക്കോണമി, ജേർണൽ ഓഫ് ഇക്കോണോമിക് തിയറി, ജേർണൽ ഓഫ് ഇന്റർ നാഷണൽ ഇക്കോണോമിക്‌സ്, ജേർണൽ ഓഫ് മോണിട്ടറി ഇക്കണോമിക്‌സ്, യൂറോപ്യൻ ഇക്കണോമിക് റിവ്യൂ എന്നീ മുൻനിര പ്രസിദ്ധീകരണങ്ങളിലും, ലോകബാങ്ക് ബ്രൂക്കിംഗ്‌സ് ഇൻസ്റ്റിറ്റിയൂഷൻ, നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് എന്നിവയുടെ നയപരമായ പ്രസിദ്ധീകരണങ്ങളിലും, പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഡോ. അമർത്യ അദ്ദേഹത്തിന്റെ ഗവേഷണവും അദ്ധ്യയനവും മുൻനിറുത്തി ഫക്കൽറ്റി കരിയർ ഡെവലപ്പ്‌മെന്റ് അവാർഡ് ലോസ് ഏൻജൽസിലെ, കാലിഫോർണിയാ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡിപ്പാർട്ടുമെന്റൽ ഡിസ്റ്റിൻഗ്വിഷ്ഡ് ടീച്ചിംഗ് അവാർഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട്. ഡോ. അമർത്യ ലാഹിരി, കോളേജ് പാർക്കിലെ മേരിലാന്റ് യൂണിവേഴ്‌സ് സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ പി. എഛ്. ഡി. എടുത്തു. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ എം. എ. ബിരുദവും, ഡൽഹി സെയിന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും ബി. എ. ബിരുദവും നേടി. ജോസ് ജെ. കാട്ടൂർ പ്രസ്സ് റിലീസ് 2017-2018/626 |