RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78495746

ഡോ. ഉർജിത് പട്ടേൽ ആർ. ബി. ഐ. ഗവർണറായി സ്ഥാനമേറ്റു.

സെപ്തംബർ 05, 2016

ഡോ. ഉർജിത് പട്ടേൽ ആർ. ബി. ഐ. ഗവർണറായി സ്ഥാനമേറ്റു.

ഡോ. ഉർജിത് പട്ടേൽ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ 24-ാമാത്തെ ഗവർണറായി, 2016 സെപ്തംബർ 04 ന് സ്ഥാനമേറ്റു. ജനുവരി 2013 മുതൽ അദ്ദേഹം ഡെപ്യൂട്ടി ഗവർണറായിരുന്നു. മൂന്നുകൊല്ലത്തെ ആദ്യകാലാവധി പൂർത്തിയായ ശേഷം 2016 ജനുവരി 11 ന് ഡപ്യൂട്ടിഗവർണറായി വീണ്ടും നിയമിക്കപ്പെടുകയായിരുന്നു. ഡപ്യൂട്ടി ഗവർണറുടെ ചുമതലകൾക്കൊപ്പം ഡോ. പട്ടേൽ സാമ്പത്തിക നയഘടന നവീകരിക്കാനും ശക്തിപ്പെടുത്താനുമുള്ള സമിതിയുടെ ആദ്ധ്യക്ഷപദവി കൂടി വഹിച്ചിരുന്നു. BRICS രാഷ്ട്രങ്ങളുടെ അന്താരാഷ്ട്രകരാറും, ഇന്റർ - സെൻട്രൽ ബാങ്ക് കരാറും (ICBA) ഒപ്പുവയ്ക്കുന്നതിലേക്ക് നയിക്കുന്നതിൽ അദ്ദേഹം സജീവമായി പങ്കെടുത്തു. ഈ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾക്കിടയിൽ ഇന്റർ - സെൻട്രൽബാങ്ക് കരാറെന്ന (ICBA) ഒരു സ്വാപ് ലൈൻ ഘടന സ്ഥാപിക്കുന്നതിനും ഇത് വഴിവച്ചു. ഡോ. പട്ടേൽ അന്താരാഷ്ട്ര നാണ്യനിധിയിലും (IMF) സേവനം നടത്തിയിട്ടുണ്ട്. 1996-1997 കാലയളവിൽ അദ്ദേഹം റിസർവ് ബാങ്കിലേക്ക് നിയോഗിക്കപ്പെടുകയും, ആ പദവിയിൽ വായ്പാ വിപണി വിപുലപ്പെടുത്തുന്നതിനും, ബാങ്കിംഗ് മേഖല, പെൻഷൻ ഫണ്ട് എന്നിവയുടെ പരിഷ്‌ക്കരണത്തിനും, വിദേശനാണ്യവിപണിയുടെ വികാസത്തിനും വേണ്ട ഉപദേശം നൽകുകയുമുണ്ടായി. 1998 മുതൽ 2001 വരെ അദ്ദേഹം കേന്ദ്രഗവൺമെന്റിന്റെ ധനകാര്യവകുപ്പിലെ സാമ്പത്തികകാര്യങ്ങൾക്കായുള്ള വിഭാഗത്തിൽ വിദഗ്‌ദോപദേശകനുമായിരുന്നു. പൊതു മേഖലകളിലും, സ്വകാര്യമേഖലയിലും അദ്ദേഹം മറ്റ് ചുമതലകളും വഹിച്ചിട്ടുണ്ട്. പ്രത്യക്ഷ നികുതി സംബന്ധമായ ടാസ്‌ക് ഫോർസ് (കേൽക്കർ കമ്മിറ്റി), സിവിലും ഡിഫൻസ് സർവീസിലുമുള്ള പെൻഷൻ പദ്ധതികളുടെ പുനപരിശോധനയ്ക്കുവേണ്ടിയുള്ള വിദഗ്ദസമിതി, അടിസ്ഥാന സൗകര്യവികസനത്തിനുവേണ്ടിയുള്ള പ്രധാനമന്ത്രിയുടെ ടാസ്‌ക് ഫോർസ്, ടെലികോം കാര്യങ്ങൾ സംബന്ധമായ മന്ത്രിമാരുടെ സമിതി, ആഭ്യന്തര വ്യോമയാന പരിഷ്‌കരണ സമിതി, വൈദ്യുതി ഊർജ്ജവകുപ്പിന്റെ സംസ്ഥാന വൈദ്യുതി ബോർഡുകളെ സംബന്ധിച്ച വിദഗ്ദസമിതി എന്നിവയിലും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.

ഇൻഡ്യൻ ബൃഹദ്‌സാമ്പത്തിക ഘടന, ധനകാര്യനയം, പബ്ലിക് ഫിനാൻസ്, ഇൻഡ്യൻ സാമ്പത്തിക മേഖല, അന്തർദേശീയവ്യപാരം, നിയന്ത്രിത സമ്പദ്‌വ്യവസ്ഥ എന്നിമേഖലകളിൽ നിരവധി പ്രസിദ്ധീകരണങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.

ഡോ. പട്ടേൽ, യേൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ പി. എച്ച്. ഡി. നേടിയിട്ടുണ്ട്. കൂടാതെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും എം. ഫിൽ ബിരുദവും ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബി.എസ്.സി. ബിരുദവും നേടിയിട്ടുണ്ട്.

അല്പന കില്ലാവാലാ
പ്രിൻസിപ്പൽ അഡൈ്വസർ

പ്രസ്സ് റിലീസ് : 2016-2017/590

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?