<font face="mangal" size="3">പണം വേണ്ടത്ര ലഭ്യമാണ് - ആർ ബി ഐ ആവർത്തിച്ച് ഉറ&# - ആർബിഐ - Reserve Bank of India
പണം വേണ്ടത്ര ലഭ്യമാണ് - ആർ ബി ഐ ആവർത്തിച്ച് ഉറപ്പു നൽകുന്നു; ജനങ്ങൾ ക്ഷമപാലിക്കണം - നോട്ടുകൾ സൗകര്യമനുസരിച്ച് മാറ്റിയാൽ മതി
നവംബർ 11, 2016 പണം വേണ്ടത്ര ലഭ്യമാണ് - ആർ ബി ഐ ആവർത്തിച്ച് ഉറപ്പു നൽകുന്നു; ജനങ്ങൾ ക്ഷമപാലിക്കണം - നോട്ടുകൾ സൗകര്യമനുസരിച്ച് മാറ്റിയാൽ മതി നിലവിലുള്ള ₹500, ₹1000 ബാങ്ക് നോട്ടുകളുടെ വിനിമയസാധുത പിൻവലിച്ചതിനെ തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ₹2000 ന്റെ ബാങ്ക് നോട്ടുകളും മറ്റ് വിഭാഗം ബാങ്ക് നോട്ടുകളും രാജ്യത്തിന്റെ എല്ലാ ഭാഗത്തും വിതരണം ചെയ്യാൻ ആവശ്യമായ നടപടികളെടുത്തിട്ടുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഇന്നു പുറപ്പെടുവിച്ച ഒരു പ്രസ്താവനയിൽ പറയുന്നു. ബാങ്കുകളിൽ രൊക്കം പണം വേണ്ടത്ര ലഭ്യമാണ്. കൂടാതെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും, കറൻസി നോട്ടുകൾ എത്തിക്കാനുള്ള നടപടികൾ എടുത്തിട്ടുമുണ്ട്. ബാങ്ക് ശാഖകൾ, നവംബർ 10 മുതൽ തന്നെ നോട്ടുകൾ മാറ്റിനൽക്കാൻ തുടങ്ങിയിട്ടുണ്ട്. ആർ ബി ഐയുടെ അറിയിപ്പുകളിൽ പറഞ്ഞിട്ടുള്ളതുപോലെ, ബാങ്കുകളുടെ എടിഎമ്മുകൾ പുനഃക്രമീകരിക്കുന്നതിന് കുറച്ച് സമയമെടുത്തേയ്ക്കും. എടിഎമ്മുകൾ പ്രവർത്തനക്ഷമമാക്കുന്നതോടുകൂടി പൊതുജനങ്ങൾക്ക് 2016 നവംബർ 18 വരെ, കാർഡൊന്നിന് പ്രതിദിനം ₹2000 ത്തിൽ കൂടാതെ, പിൻവലിക്കാൻ സാധിക്കും. അതിനുശേഷം, പ്രതിദിനം കാർഡൊന്നിന് ₹4000 വരെ പിൻവലിക്കാം. തുടക്കമെന്ന നിലയിൽ പുനഃക്രമീകരണം പൂർത്തിയാക്കിയ നിരവധി ബാങ്ക് എടിഎമ്മുകളിലൂടെ, ഇന്നുരാവിലെ മുതൽ ₹2000 വരെ പിൻവലിക്കാൻ അനുവദിക്കപ്പെട്ടിട്ടുണ്ട്. പിൻവലിക്കപ്പെട്ട ₹500, ₹1000 നോട്ടുകൾ മാറ്റിവാങ്ങാൻ ഏകദേശം അമ്പത് ദിവസങ്ങളോളം ഉണ്ട്. പൊതുജനങ്ങൾ ക്ഷമപാലിക്കണമെന്നും, പഴയ നോട്ടുകൾ അവർക്ക് സൗകര്യം പോലെ, 2016 ഡിസംബർ 30 ന് മുമ്പ് എപ്പോൾ വേണമെങ്കിലും, മാറ്റിയെടുക്കാൻ സാധിക്കുമെന്നും റിസർവ് ബാങ്ക് പ്രസ്താവിക്കുന്നു. അല്പന കില്ലാവല പ്രസ്സ് റിലീസ് 2016-2017/1182 |