<font face="Mangal" size="3">ഇത്താവാ (യു.പി)യിലെ, ഇത്താവാ അര്‍ബന്‍ സഹകരണ ബാŏ - ആർബിഐ - Reserve Bank of India
ഇത്താവാ (യു.പി)യിലെ, ഇത്താവാ അര്ബന് സഹകരണ ബാങ്ക് ലിമിറ്റഡിനുമേല് പിഴചുമത്തി
മാര്ച്ച് 06, 2019 ഇത്താവാ (യു.പി)യിലെ, ഇത്താവാ അര്ബന് സഹകരണ ബാങ്ക് ലിമിറ്റഡിനുമേല് 1949 ലെ ബാങ്കിംഗ് റഗുലേഷന് ആക്ട് (സഹകരണസംഘങ്ങള്ക്കു ബാധകമാം വിധം) സെക്ഷന് 47A (1) (c), ഒപ്പം 46(4) എന്നിവയിലെ വ്യവസ്ഥകള് പ്രകാരം റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യയില് നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, ഇത്താവ (യു.പി) യിലെ ഇത്താവാ അര്ബന് സഹകരണ ബാങ്ക് ലിമിറ്റഡനു മേല് ആര്.ബി ഐ 50,000/-(അമ്പതിനായിരം രുപ മാത്രം)രൂപയുടെ പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റഗുലേഷന് ആക്ട് (എഎസിഎസ്) സെക്ഷന് 36(1) പ്രകാരം നിയന്ത്രണ നിര്ദ്ദേശങ്ങളെ സംബന്ധിച്ചുള്ള ആര്ബിഐ നിര്ദ്ദേശങ്ങളും നിബന്ധനകളും ലംഘിച്ചതിനും പ്രവര്ത്തനമേഖല, ശാഖാആതറൈസേഷന് നയം, എക്സ്റ്റന്ഷന് കൗണ്ടറുകള് തുടങ്ങുക, ഉള്ളവയുടെ പദവി ഉയര്ത്തുക എടിഎമ്മുകള്, ഓഫീസുകൾ എന്നിവ മാറ്റുക, അടച്ചു പൂട്ടുക, പലതായി തിരിക്കുക എന്നിവ സംബന്ധിച്ച നിയമങ്ങളുടെ ലംഘനങ്ങള്ക്കുമാണ് പിഴ ചുമത്തിയത്. സഹകരണ ബാങ്കിന്, റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യ നല്കിയ ഒരു കാരണം കാണിക്കല് നോട്ടീസിന് ബാങ്ക് രേഖാമൂലം ഒരു മറുപടി സമര്പ്പിച്ചു. കേസിന്റെ വസ്തുതകളും, ബാങ്കുനല്കിയ മറുപടിയും നേരിട്ടു നല്കിയ വിശദീകരണങ്ങളും പരിഗണിച്ചതില്, ലംഘനങ്ങള് സാരവത്താണെന്നും പിഴചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള നിഗമനത്തില് റിസര്വ് ബാങ്ക് എത്തുകയായിരുന്നു. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/2116 |