RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78468840

തിരഞ്ഞെടുക്കപ്പെട്ട ആര്‍. ബി. ഐ. ഓഫീസുകളില്‍ 2005 ന് മുമ്പുള്ള ബാങ്ക് നോട്ടുകളുടെ കൈമാറ്റം - ജൂലൈ 01, 2016 മുതല്‍

ജൂണ്‍ 30, 2016

തിരഞ്ഞെടുക്കപ്പെട്ട ആര്‍. ബി. ഐ. ഓഫീസുകളില്‍ 2005 ന് മുമ്പുള്ള
ബാങ്ക് നോട്ടുകളുടെ കൈമാറ്റം - ജൂലൈ 01, 2016 മുതല്‍

2005 ന് മുമ്പുള്ള ബാങ്ക് നോട്ടുകളുടെ വലിയ ഒരു ഭാഗം, പ്രചാരത്തില്‍ നിന്നും പിന്‍വലിക്കപ്പെട്ടിരിക്കുന്നുവെന്നും, ഒരു ചെറിയ ശതമാനം നോട്ടുകള്‍ മാത്രമേ ഇപ്പോള്‍ പ്രചാരത്തിലുള്ളൂവെന്നും റിസര്‍വ് ബാങ്ക് നിരീക്ഷിക്കുന്നു. ഒരു പുനരവലോകനത്തില്‍, 2016 ജൂലൈ 1-ാം തീയതി മുതല്‍, 2005 ന് മുമ്പുള്ള ബാങ്ക് നോട്ടുകളുടെ കൈമാറ്റം, റിസര്‍വ് ബാങ്കിന്റെ താഴെപ്പറയുന്ന ഓഫീസുകളില്‍ മാത്രമേ ആകാവൂ എന്ന് തീരുമാനിച്ചിട്ടുണ്ട്.

അഹമ്മദാബാദ്, ബംഗളൂരു, ബേലാപൂര്‍, ഭോപ്പാല്‍, ഭൂവനേശ്വര്‍, ചന്ദിഗര്‍, ചെന്നൈ, ഗുവഹാത്തി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കാണ്‍പൂര്‍, കൊല്‍ക്കത്ത, ലക്‌നൗ, മുംബൈ, നാഗ്പൂര്‍, ന്യൂ ഡല്‍ഹി, പട്‌നാ, തിരുവനന്തപുരം, കൊച്ചി.

ഡിസംബര്‍ 2015 - ല്‍ റിസര്‍വ് ബാങ്ക്, അതിന്റെ ഇഷ്യൂ ഓഫീസുകളില്‍ നിന്നും, തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് ശാഖകളില്‍ നിന്നും 2005 ന് മുമ്പുള്ള ബാങ്ക് നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള കാലപരിധി 2016 ജൂണ്‍ 30 എന്ന് നിശ്ചയിച്ചിരുന്നു.

2005 ന് മുമ്പുള്ള ഈ ബാങ്ക് നോട്ടുകള്‍ നിയമപരമായി തുടര്‍ന്നും കൈമാറ്റം ചെയ്യപ്പെടാവുന്നവയാണെന്നും റിസര്‍വ് ബാങ്ക് വിശദമാക്കിയിരുന്നു.

പല സീരിസുകളിലുള്ള കറന്‍സി നോട്ടുകള്‍ ഒരേ സമയം പ്രചാരത്തിലുണ്ടാവരുത് എന്നത് ഒരു മാതൃകാപരമായ അന്തര്‍ദ്ദേശീയ വഴക്കമാണെന്നും റിസര്‍വ് ബാങ്ക് പ്രസ്താവിച്ചിരുന്നു.

ഈ ബാങ്ക് നോട്ടുകള്‍ പ്രചാരത്തില്‍ നിന്നും പിന്‍വലിക്കുന്നതിനുവേണ്ടി മുകളില്‍ പറഞ്ഞിട്ടുള്ള ഓഫീസുകളില്‍ നിന്നും 2005 ന് മുമ്പുള്ള ബാങ്ക് നോട്ടുകള്‍ സൗകര്യപൂര്‍വ്വം മാറ്റിയെടുക്കാന്‍ സഹകരിക്കണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഒരു തരത്തിലുമുള്ള അസൗകര്യം പൊതുജനങ്ങള്‍ക്കുണ്ടാവരുത് എന്നുറപ്പുവരുത്താന്‍ റിസര്‍വ് ബാങ്ക് ഈ പ്രക്രിയ തുടര്‍ന്നും നിരീക്ഷിക്കുകയും, അവലോകനം ചെയ്തുകൊണ്ടുമിരിക്കയാണ്.

അല്പനാ കില്ലാവാല
പ്രിന്‍സിപ്പല്‍ അഡൈ്വസര്‍

പ്രസ്സ്‌റിലീസ് 2015-2016/3051

ഇതുമായി ബന്ധപ്പെട്ട പ്രസ്സ് റിലീസുകള്‍ / വിജ്ഞാപനങ്ങള്‍

ഫെബ്രുവരി 11, 2016 - 2005 ന് മുമ്പ് പുറത്തിറക്കിയ പഴയ സിരീസ് ബാങ്ക് നോട്ടുകളുടെ പിന്‍വലിക്കല്‍.

ഡിസംബര്‍ 23, 2015 - 2005 ന് മുമ്പുള്ള ബാങ്ക് നോട്ടുകള്‍ ജൂണ്‍ 30, 2016 വരെ മാറ്റിവാങ്ങാം.

ജൂണ്‍ 25, 2015 - 2005 ന് മുമ്പുള്ള ബാങ്ക് നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള അവസാന തീയതി ആര്‍. ബി. ഐ. നീട്ടുന്നു.

ഡിസംബര്‍ 23, 2014 - 2005 ന് മുമ്പുള്ള ബാങ്ക് നോട്ടുകള്‍, 2015 ജൂണ്‍ 30 ന് മുമ്പ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കണമെന്ന് ആര്‍. ബി. ഐ. യുടെ ആഹ്വാനം.

മാര്‍ച്ച് 03, 2014 - 2005 ന് മുമ്പുള്ള ബാങ്ക് നോട്ടുകള്‍ കൈമാറ്റം ചെയ്യാനുള്ള കാലാവധി, ആര്‍. ബി. ഐ. ജനുവരി 01, 2015 വരെ നീട്ടുന്നു.

ജനുവരി 24, 2014 - 2005 ന് മുമ്പ് പുറത്തിറക്കിയ ബാങ്ക് നോട്ടുകള്‍ പിന്‍വലിക്കപ്പെടും - ആര്‍. ബി. ഐ. യുടെ വിശദീകരണം.

ജനുവരി 22, 2014 - 2005 ന് മുമ്പുള്ള ബാങ്ക് നോട്ടുകള്‍ പിന്‍വലിക്കപ്പെടും. റിസര്‍വ് ബാങ്ക് അഡൈ്വസറി.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?