<font face="mangal" size="3">ഡിജിറ്റൽ പേയ്മെന്‍റ്സ് എക്കോ സിസ്റ്റം, വിപു& - ആർബിഐ - Reserve Bank of India
ഡിജിറ്റൽ പേയ്മെന്റ്സ് എക്കോ സിസ്റ്റം, വിപുലീകരണവും ഗാഢവൽക്കരണവും (Expanding and Deepening)
RBI/2019-20/79 ഒക്ടോബർ 07, 2019 എല്ലാ എസ്എൽബിസി/യുറ്റിഎൻബിസി ബാങ്കുകളുടേയും ചെയർമാൻ, മാഡം/പ്രിയപ്പെട്ട സർ, ഡിജിറ്റൽ പേയ്മെന്റ്സ് എക്കോ സിസ്റ്റം, വിപുലീകരണവും ഗാഢവൽക്കരണവും മേൽകാണിച്ച വിഷയത്തിൽ 2019 ഒക്ടോബർ 4-ലെ നാലാമത് ദ്വൈമാസിക പണ നയത്തിലെ, വികസന-നിയന്ത്രണസംബന്ധങ്ങളായ പ്രസ്താവനയിലെ 8-ാം ഖണ്ഡിക ശ്രദ്ധിക്കുക. 2. ഡിജിറ്റൽ പെയ്മെന്റ്സ് എക്കോസിസ്റ്റം, വിപുലീകരിക്കുകയും ഗാഢ വൽക്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാന/യു.ടി. നിലയിലുള്ള ബാങ്കുകളുടെ സമിതികൾ എസ്എൽബിസികൾ/യുറ്റിഎൽബിസികൾ എന്നിവ) ബാങ്കുകളും മറ്റു ബന്ധപ്പെട്ടവരു മായി ചർച്ച ചെയ്ത് അതാത് സംസ്ഥാനങ്ങളിൽ/യുടികളിൽ പ്രാരംഭാടി സ്ഥാനത്തിൽ ഒരു ജില്ലയെ തിരഞ്ഞെടുക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ജില്ലയെ, പ്രബലമായ സേവനം കാഴ്ചവച്ചിട്ടുള്ള ബാങ്കിനെ ഏല്പിക്കണം. ഈ ബാങ്ക് ഒരു വർഷത്തിനുള്ളിൽ ജില്ലയെ 100 ശതമാനം ഡിജിറ്റൽ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒന്നായി മാറ്റുന്ന രീതിയിൽ പ്രയത്നിക്കണം. ഇത്തരത്തിൽ, ജില്ലയിലെ ഓരോ വ്യക്തിക്കും ഡിജിറ്റലായി പണം കൊടുക്കുന്നതിനും സ്വീകരിക്കുന്നതിനും സുരക്ഷിതവും, ഭദ്രവും വേഗതയേറിയതും, പ്രാപ്തവും, എളുപ്പത്തിലുമുള്ള രീതിയിൽ, സാദ്ധ്യമാവുന്ന രീതിയിൽ മാറ്റണം. ഇത് കൂട്ടത്തിൽ, ഇപ്രകാരമുള്ള ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും, അറിവും പ്രദാനം ചെയ്യേണ്ടതുണ്ട്. 3. എസ്എൽബിസികളും/ യുറ്റിഎൽബിസികളും, ഈ ജില്ലകൾ സാദ്ധ്യമാവുന്നിടത്തോളം ഇൻഡ്യാഗവൺമെന്റിന്റെ ട്രാൻസ്ഫോർമേഷൻ ഓഫ് ആസ്പിരേഷണൽ ഡിസ്ട്രിക്ട്സ് പദ്ധതിയുമായി ചേർന്ന് നിൽക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ശ്രമിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ജില്ലകളെ ബാങ്കുകളെ ഏല്പിക്കുമ്പോൾ, കഴിയുംവിധം ഉഭയകക്ഷിചർച്ചകളിലൂടെയും സ്വമേധയായുള്ള സ്വീകാര്യത ഉറപ്പുവരുത്തലിലൂടെയും ആയിരിക്കണം. 4. ഇതുകൂടാതെ എസ്എൽബിസി/യുടിബിഎൽസി കൺവീനർബാങ്കുകൾ, ഇതു സംബന്ധമായുണ്ടാവുന്ന പുരോഗതി, നിരീക്ഷിക്കുകയും, റിസർവ് ബാങ്കിന്റെ അതാത് മേഖലയിലുണ്ടാവുന്ന പുരോഗതി, നിരീക്ഷിക്കുകയും, റിസർവ്ബാങ്കിന്റെ അതാത് മേഖലാഓഫീസുകളിലേക്കും/സബ്ഓഫീസുകളിലേക്കും പ്രതിമാസ റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്യേണ്ടതാണ്. വിശ്വാസപൂർവ്വം ഗൗതംപ്രസാദ് ബോറ |