RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78513866

1949 ലെ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 35A വകുപ്പ് പ്രകാരമുള്ള സമഗ്രമായ ഡയറക്ഷൻസ് ദീർഘിപ്പിച്ചിരിക്കുന്നു - മധോൾ സഹകരണ ബാങ്ക്, മധോൾ

ഒക്ടോബർ 11, 2019

1949 ലെ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക്
ബാധകമായത്) 35A വകുപ്പ് പ്രകാരമുള്ള സമഗ്രമായ ഡയറക്ഷൻസ്
ദീർഘിപ്പിച്ചിരിക്കുന്നു - മധോൾ സഹകരണ ബാങ്ക്, മധോൾ

1949 ലെ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 35A(1) വകുപ്പ് പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഏപ്രിൽ 2, 2019ൽ പുറപ്പെടുവിച്ച ഡയറക്റ്റീവ്‌സ് പ്രകാരം മധോൾ സഹകരണ ബാങ്ക് (ബാഗൽകോട് ജില്ല, കർണാടക) ഡയറക്ഷന് കീഴിൽ ആയിരുന്നു.

പ്രാവർത്തികമാക്കിയിരുന്ന ഡയറക്ഷന്റെ കാലാവധി പൊതുജന താല്പര്യാർത്ഥം ദീര്‍ഘിപ്പിക്കേണ്ടതാണെന്ന് റിസർവ് ബാങ്കിന് ബോദ്ധ്യമായിരിക്കുന്നു. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 35A (1), 56 വകുപ്പ് പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഏപ്രിൽ 2, 2019ൽ പുറപ്പെടുവിച്ച ഡയറക്റ്റീവ്‌സ് ഒക്ടോബർ 08, 2019 മുതൽ ഏപ്രിൽ 7, 2020 വരെയുള്ള 6 മാസ കാലത്തേക്ക് കൂടി, പുനരവലോകനത്തിനു വിധേയമായി ദീർഘിപ്പിച്ചിരിക്കുന്നു.

ഡയറക്റ്റീവിലെ മറ്റു നിബന്ധനകൾ മാറ്റമില്ലാതെ തുടരുന്നതാണ്.

(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2019-2020/919

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?