ബാങ്കിംഗ് റെഗുലേഷൻ 1949, സെക്ഷൻ 35A പ്രകാരം (എഎസിഎസ്) മഹാരാഷ്ട്ര, സത്താറയിലെ അജിൻക്യാതര സഹകാരി ബാങ്ക് ലിമിറ്റഡിന് നൽകിയിരുന്ന നിർദ്ദേശങ്ങൾ നീട്ടി
ഒക്‌ടോബർ 01, 2016 ബാങ്കിംഗ് റെഗുലേഷൻ 1949, സെക്ഷൻ 35A പ്രകാരം (എഎസിഎസ്) ബാങ്കിംഗ് റഗുലേഷൻ ആക്ട് 1949, സെക്ഷൻ 35A (എഎസിഎസ്) അനുസരിച്ച്, റിസർവ് ബാങ്ക് അതിന്റെ 2015 സെപ്തംബർ 28 ലെ No.DCBS.CO.BSD.1 NO D/19/12.22.328/2015-16 നമ്പർ ഉത്തരവ് പ്രകാരം മഹാരാഷ്ട്രാ, സത്താറയിലെ അജിൻക്യാതര സഹകാരി ബാങ്ക് ലിമിറ്റഡിനെ 2015 സെപ്തംബർ 30 ബിസിനസ്സ് സമയം അവസാനിച്ചതു മുതൽ നിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. 2016 മാർച്ച് 29 ലെ ഉത്തരവുപ്രകാരം, മേല്പ്പറഞ്ഞ നിർദ്ദേശങ്ങൾ ആറുമാസത്തേയ്ക്കുകൂടി നീട്ടി. 2016 സെപ്തംബർ 28 ലെ ഭേദഗതി ചെയ്ത No.DCBS.CO.BSD-1 No. D-19/12.22.328/2015-16 ഉത്തരവ്പ്രകാരം, പൊതുജനങ്ങളെ താഴെപ്പറയും പ്രകാരം അറിയിച്ചുകൊള്ളുന്നു. 2015 സെപ്തംബർ 28 നും ഒപ്പം 2016 മാർച്ച് 29 നും സത്താറയിലെ അജിൻ ക്യാതര സഹകാരി ബാങ്ക് ലിമിറ്റഡിനു നൽകിയിരുന്ന നിർദ്ദേശങ്ങൾ, ബാങ്കിനു അടുത്ത ആറുമാസം കൂടി 2017 മാർച്ച് 30 വരെ, പുനരവലോകനത്തിനു വിധേയമായി, ബാധകമായിരിക്കും. 2016 സെപ്തംബർ 28 ലെ ഉത്തരവിന്റെ ഒരു കോപ്പി പൊതുജനങ്ങൾ വായിച്ചറിയാൻ വേണ്ടി, ബാങ്കിന്റെ കെട്ടിടത്തിൽ പതിച്ചിട്ടുണ്ട്. മേല്പറഞ്ഞ ഭേദഗതിയെ മുൻനിറുത്തി ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയിൽ കാര്യമായ പുരോഗതി ഉണ്ടായിതായി എന്ന് റിസർവ് ബാങ്ക് കരുതുന്നു എന്ന നിഗമനത്തിലെത്തരുത്. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/829 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: