<font face="mangal" size="3">WMA പരിധികളിലും OD നിയന്ത്രണങ്ങളിലും വരുത്തിയ ത& - ആർബിഐ - Reserve Bank of India
WMA പരിധികളിലും OD നിയന്ത്രണങ്ങളിലും വരുത്തിയ താൽക്കാലിക ഇളവുകളുടെ ദീർഘിപ്പിക്കൽ
സെപ്തംബർ 29, 2020 WMA പരിധികളിലും OD നിയന്ത്രണങ്ങളിലും വരുത്തിയ കോവിഡ്-19 പ്രതിരോധത്തിനും, ശമനത്തിനുംവേണ്ടി സംസ്ഥാന ഗവർൺമെന്‍റുകൾ കൈക്കൊള്ളുന്ന നടപടികൾക്ക് കൂടുതൽ സാന്ത്വനം നൽകുന്നതിനും വിപണിയിൽനിന്നും അവ വായ്പയെടുക്കുന്നത് ആസൂത്രണം നടത്തുന്നതിൽ സഹായിക്കാനുമായി ആർബിഐ സംസ്ഥാനങ്ങളുടേയും, കേന്ദ്ര ഭരണപ്രദേശങ്ങളുടേയും WMA പരിധി 2020 മാർച്ച് 31-ന് നിലവിലുള്ള പരിധിയിൽനിന്നും 60% മുകളിലേക്ക് വർദ്ധിപ്പിച്ച വിവരം 2020 ഏപ്രിൽ 17-ലെ പ്രസ്സ് റിലീസിലൂടെ വിളംബരപ്പെടുത്തി യിരുന്നു. കൂടാതെ, സംസ്ഥാന ഗവർൺമെന്‍റുകൾക്ക് അവയുടെ ക്യാഷ്ഫ്ലോ അസന്തുലനങ്ങൾ തരണം ചെയ്യുന്നതിനുവേണ്ടിയുള്ള അയവുകൾ പ്രദാനം ചെയ്യാനായി, ഓവർഡ്രാഫ്റ്റ് സംബന്ധമായ നിയന്ത്രണങ്ങളിൽ 2020 ഏപ്രിൽ 7 മുതൽ ഇനിപ്പറയുന്ന ഇളവുകൾ അനുവദിച്ചു. a. ഒരു സംസ്ഥാനം, അല്ലെങ്കിൽ കേന്ദ്രഭരണപ്രദേശം തുടർച്ചയായി ഓവർഡ്രാഫ്റ്റിൽ ആയിരിക്കാവുന്ന കാലയളവ് 14 പ്രവൃത്തി ദിവസങ്ങളിൽ 21 പ്രവൃത്തി ദിവസങ്ങളായി വർദ്ധിപ്പിച്ചു. b. ഒരു സംസ്ഥാനം അല്ലെങ്കിൽ കേന്ദ്രഭരണപ്രദേശം ഒരു ത്രൈമാസികത്തിൽ തുടർച്ചയായി ഓവർഡ്രാഫ്റ്റിൽ ആയിരിക്കാ വുന്ന പ്രവൃത്തി ദിവസങ്ങളുടെ എണ്ണം 36-ൽ നിന്നും 50 ആയി വർദ്ധിപ്പിച്ചു. ഈ ഇളവുകൾ നിലവിൽ 2020 സെപ്റ്റംബർ 30 വരെ ലഭ്യമാണ്. ഒരു പുനരവലോകനത്തിൽ 2020 ഏപ്രിൽ 17-നും, 2020 ഏപ്രിൽ 7 നും പ്രഖ്യാപിച്ച സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണപ്രദേശങ്ങളുടേയും WMA വർദ്ധനയും OD നിയന്ത്രണങ്ങളും യഥാക്രമം 2021 മാർച്ച് 31 വരെ 6 മാസത്തേക്കുകൂടി ദീർഘിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മറ്റെല്ലാ വ്യവസ്ഥകളും മാറ്റമില്ലാതെ തുടരുന്നതാണ്. (യോഗേഷ് ദയാൽ) പ്രസ്സ് റിലീസ്: 2020-2021/405 |