RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78528339

റഗുലേഷൻസ് റിവ്യൂ അതോറിട്ടി 2.0 ൻറെ ഉപദേശക സമിതിക്ക് പ്രതികരണങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാനുള്ള സമയം ദീർഘിപ്പിക്കൽ

ജൂൺ 14, 2021

റഗുലേഷൻസ് റിവ്യൂ അതോറിട്ടി 2.0 ൻറെ ഉപദേശക സമിതിക്ക്
പ്രതികരണങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാനുള്ള
സമയം ദീർഘിപ്പിക്കൽ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരു റെഗുലേഷൻസ് റിവ്യൂ അതോറിട്ടി (RRA 2.0) 2021 മെയ് 01 മുതൽ, പ്രാഥമികമായി ഒരു വർഷക്കാലത്തേക്ക് രൂപീകരിക്കുകയുണ്ടായി.

2. 2021 മെയ് 07-ന് ആർആർഎ (RRA) യ്ക്കുവേണ്ട സഹായം നൽകുന്നതിനായി ഒരു ഉപദേശക സമിതിയേയും (GOA) രൂപീകരിച്ചു. അതിന്‍റെ പ്രാഥമിക ജോലികൾ നിർവ്വഹിക്കാനായി, സമിതി എല്ലാ നിയന്ത്രിത സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ മറ്റു തല്പരകക്ഷികൾ എന്നിവയിൽ നിന്നും പ്രതികരണങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചിരുന്നു. സമിതിക്ക് നിർദ്ദേശങ്ങളും പ്രതികരണങ്ങളും സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2021 ജൂൺ 15 ആണ്.

3. കോവിഡ് 19 മൂലമുണ്ടായ തടസ്സങ്ങളും, തല്പരകക്ഷികളിൽ നിന്നും ലഭിച്ച അപേക്ഷകളും പരിഗണിച്ച്, സമിതിക്ക് പ്രതികരണങ്ങളും, നിർദ്ദേശങ്ങളും സമർപ്പിക്കുന്നതിനുള്ള സമയം 2021 ജൂൺ 30 വരെ ദീർഘിപ്പിച്ചിരിക്കുന്നു

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ്: 2021-2022/359

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?