RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78505568

വസന്ത്ദാദ നഗരി സഹകാരി ബാങ്ക്, ലിമിറ്റഡ് ഒസ്മാനാബാദ്, മഹാരാഷ്ട്ര- ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിരുന്ന ഡയറക്ഷന്റെ കാലാവധി ദീര്‍ഘിപ്പിച്ചിരിക്കുന്നു

മെയ് 16, 2018

വസന്ത്ദാദ നഗരി സഹകാരി ബാങ്ക്, ലിമിറ്റഡ് ഒസ്മാനാബാദ്, മഹാരാഷ്ട്ര-
ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിരുന്ന ഡയറക്ഷന്റെ കാലാവധി
ദീര്‍ഘിപ്പിച്ചിരിക്കുന്നു.

1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 35A (1) വകുപ്പ് പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് വസന്ത്ദാദ നഗരി സഹകാരി ബാങ്കിനെ 2017 നവംബർ 13ലെ പ്രവർത്തനം അവസാനിക്കുന്ന സമയം മുതൽ ആറ്‌ മാസത്തേക്ക് പൊതുജന താല്പര്യാർത്ഥം ഡയറക്ഷന് കീഴിൽ നിലനിർത്തിയിരുന്നു. ഡയറക്ഷന്റെ കാലാവധി മെയ് 14, 2018 മുതല്‍ നവംബർ 13, 2018 വരെയുള്ള ആറുമാസ കാലയളവിലേക്ക് കൂടി ഭാരതീയ റിസര്‍വ് ബാങ്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നു. ഡയറക്ഷന് കീഴിൽ ബാങ്ക് പ്രവർത്തനം തുടരുമ്പോൾ നിക്ഷേപങ്ങളുടെ പിൻവലിക്കാവുന്ന/ നിക്ഷേപിക്കാവുന്ന തുകയിൽ ചില നിയന്ത്രണങ്ങളും പരിമിതികളും ഏർപ്പെടുത്തിയിട്ടുണ്ട്. ഡയറക്ഷന്റെ വിശദാംശങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്കായി ബാങ്കിന്റെ പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്.

സാഹചര്യങ്ങൾക്കനുസരിച്ചു നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്ന കാര്യം റിസർവ് ബാങ്ക് പരിഗണിക്കുന്നതായിരിക്കും. ബാങ്കിനെ ഡയറക്ഷന് കീഴിൽ കൊണ്ട് വന്ന ഈ നടപടി കാരണം ബാങ്കിന്റെ ലൈസൻസ് റദ്ദു ചെയ്തു എന്ന് കരുതരുത്. ബാങ്കിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നത് വരെ നിയന്ത്രണങ്ങൾക്ക് വിധേയമായി ബാങ്കിടപാടുകൾ തുടർന്നും ബാങ്ക് നടത്തുന്നതാണ്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന: 2016-2017/3007

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?