<font face="mangal" size="3px">വിദേശത്തുനിന്ന് വാണിജ്യാവശ്യങ്ങൾക്ക് കടമ - ആർബിഐ - Reserve Bank of India
വിദേശത്തുനിന്ന് വാണിജ്യാവശ്യങ്ങൾക്ക് കടമെടുക്കൽ (ഇസിബി) പോളിസി മിനിമം ആവറേജ് മെച്യൂരിററിയും, ഹെഡ്ജിംഗ് നിയമങ്ങളും
ആർ.ബി.ഐ./2018-19/71 നവംബർ 6, 2018 എല്ലാ കാററഗറി – I ലുളള ആതറൈസ് ഡ് ഡീലർ ബാങ്കുകളും മാഡം / സർ, വിദേശത്തുനിന്ന് വാണിജ്യാവശ്യങ്ങൾക്ക് കടമെടുക്കൽ “വിദേശവാണിജ്യവായ്പകള്‍, വ്യാപാരവായ്പകള്‍, വിദേശനാണയ ത്തിലുള്ള കടമെടുക്കലും വായ്പനല്കലും – അംഗീകൃത ക്രയവിക്രയക്കാരും, അല്ലാത്തവരും” എന്നിവയെ സംബന്ധിച്ച് സമയാസമയങ്ങളില്‍ ഭേദഗതിചെയ്യപ്പെട്ടിട്ടുള്ള 01-01-2016 ലെ പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ നമ്പര്‍ 5 ലെ ഖണ്ഡിക 2.4.1, 2.4.2, 2.5 എന്നീ വകുപ്പുകളിലേയ്ക്ക് ആതറൈസ് ഡ് ഡീലർ വിഭാഗം 1 (എ.ഡി. കാററഗറി I) ല്‍ പ്പെട്ട എല്ലാ ബാങ്കുകളുടേയും ശ്രദ്ധ ക്ഷണിക്കുന്നു. ഇതു പ്രകാരം ഇ.സി.ബി ട്രാക്ക്-1 നു കീഴിലുള്ള വിദേശ നാണ്യത്തിലുള്ള വായ്പയെടുക്കുന്ന ചില അര്‍ഹമായ വായ്പക്കാര്‍, കുറഞ്ഞത് ശരാശരി കാലാവധി 5 വര്‍ഷമെങ്കിലും ആണെങ്കിൽ, അവരുടെ ഇസിബി എക്സ്പോഷര്‍ പൂര്‍ണ്ണമായും ഹെഡ്ജ് ചെയ്യേണ്ടത് നിര്‍ബന്ധമായും ആവശ്യമാണ്. 2. നിലവിലുള്ള വ്യവസ്ഥകള്‍ അവലോകനം ചെയ്ത് ഇസിബി ചട്ടക്കൂടില്‍ ഇനിപ്പറയുന്ന വ്യവസ്ഥകള്‍ ഭേദഗതിചെയ്യാന്‍ ഭാരതസര്‍ക്കാരുമായി കൂടിയാലോചിച്ച് തീരുമാനിച്ചിരിക്കുന്നു. i) കുറഞ്ഞ ശരാശരി കാലാവധി:- മേല്‍പ്പറഞ്ഞ പ്രാധാന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നമ്പര്‍ 5 ലെ ഖണ്ഡിക 2.4.2 (iv) പ്രകാരം യോഗ്യരായ വായ്പക്കാര്‍ സമാഹരിച്ച അടിസ്ഥാനസൗകര്യങ്ങള്‍ക്കായുളള ഇ.സി.ബി വായ്പകള്‍ക്കുള്ള ഏറ്റവും കുറഞ്ഞ ശരാശരി കാലാവധി 5 വര്‍ഷത്തില്‍ നിന്ന് 3 വര്‍ഷമായി കുറക്കുക. ii) ഹെഡ്ജിംഗ് ആവശ്യകതകള്‍:- മുകളില്‍ സൂചിപ്പിച്ച അര്‍ഹരായ വായ്പക്കാര്‍ സമാഹരിച്ച ഇസിബിവായ്പകളെ ഇവയ്ക്കു ബാധകമായ നിര്‍ബന്ധിത ഹെഡ്ജിംഗ് പ്രൊവിഷനില്‍ നിന്നും അവയെ ഒഴിവാക്കുന്നതിന് നിലവിലുള്ള കാലാവധി ആവശ്യകത നിലവിലുള്ള 10 വര്‍ഷത്തില്‍ നിന്നും 5 വര്‍ഷമായി കുറക്കുക. അതനുസരിച്ച്, അടിസ്ഥാനസൗകര്യാവശ്യത്തിന് എടുത്ത 3 മുതല്‍ 5 വര്‍ഷം വരെ കുറഞ്ഞ ശരാശരി കാലാവധിയുള്ള ഇസിബികള്‍ 100% നിര്‍ബന്ധിത ഹെഡ്ജിംഗ് ആവശ്യകത പാലിക്കേണ്ടതുണ്ട്. കൂടാതെ മേല്‍പ്പറഞ്ഞ പരിഷ്ക്കരിച്ച വ്യവസ്ഥയുടെ പരിധിയില്‍ വരുന്നതും, എന്നാല്‍ ഈ സര്‍ക്കുലറിന്‍റെ തീയതിക്ക് മുമ്പായി സമാഹരിച്ചതുമായ ഇസിബികള്‍ക്ക് നിലവിലുള്ള ഹെഡ്ജിംഗ് നിര്‍ബന്ധിതമാക്കേണ്ട ആവശ്യ മില്ലെന്നും വ്യക്തമാക്കുന്നു. 3. ഇസിബി നയത്തിന്‍റെ മറ്റെല്ലാ വ്യവസ്ഥകളും മാറ്റമില്ലാതെ തുടരും. വിദേകനാണ്യ ഇടപാടു വിഭാഗം - 1 ല്‍ ഉള്‍പ്പെടുന്ന ബാങ്കുകൾ ഈ സര്‍ക്കു ലറിന്‍റെ ഉള്ളടക്കം അവരുടെ എല്ലാ ഘടകങ്ങളുടേയും ഇടപാടുകാരുടേയും ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതാണ്. 4) മേല്‍സൂചിപ്പിച്ച 01-01-2016 ലെ പ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നമ്പര്‍ 5 ഈ മാറ്റങ്ങള്‍ക്കനുസരിച്ച് പരിഷ്കരിക്കുന്നു. 5) ഈ സര്‍ക്കുലറില്‍ അടങ്ങിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ വിദേശനാണ്യനിര്‍വഹണ നിയമം 1999 (1999ലെ 42) വകുപ്പ് 10 (4), 11(2) പ്രകാരം മാണ് പുറപ്പെടുവിച്ചിട്ടുള്ളത്, കൂടാതെ മറ്റേതെങ്കിലും നിയമപ്രകാരം അനുമതികളോ, അംഗീകാരങ്ങളോ അവശ്യമുണ്ടെമെങ്കില്‍ മുന്‍വിധിക ളില്ലാതെ അവ പരിഹരിക്കും. വിശ്വസ്തതയോടെ, അജയ് കുമാര്‍ മിശ്ര |