<font face="mangal" size="3">പൃഥ്വി വായ്പാ സഹകരണ സൊസൈറ്റി ലിമിറ്റഡ് (സംസ" - ആർബിഐ - Reserve Bank of India
പൃഥ്വി വായ്പാ സഹകരണ സൊസൈറ്റി ലിമിറ്റഡ് (സംസ്ഥാനാന്തരം) ലക്നൗവിന്റെ വെബ്സൈറ്റിൽ വ്യാജവും, തെറ്റിദ്ധാരണാജനകവുമായ പ്രസ്താവനകള്‍
ജൂൺ 14, 2017 പൃഥ്വി വായ്പാ സഹകരണ സൊസൈറ്റി ലിമിറ്റഡ് (സംസ്ഥാനാന്തരം) റിസര്‍വ് ബാങ്കിന്റെ 2017 ഫെബ്രുവരി 17 ന്റെ എൽ.കെ.ഡി. സി.ബി.എസ്. 139/10.10.06/2016-17 നമ്പരിലുള്ള കത്തിലെ വിവരങ്ങൾ തെറ്റായി ഉദ്ധരിച്ച് പൃഥ്വി വായ്പാ സഹകരണ സൊസൈററി ലിമി ററ ഡിനെ സംസ്ഥാനാന്തര സഹകരണബാങ്കായി മാറ്റാൻ നോ ഒബ്ജക്ഷൻ സര്ട്ടിഫിക്കറ്റ്നല്കിയതായി http://prithvisociety.com എന്ന വെബ്സൈറ്റില്‍ ഈ ബാങ്ക് തെറ്റായ വിവരം പ്രസിദ്ധീകരിച്ച് പൊതുജനങ്ങളെ തെറ്റി ദ്ധരിപ്പിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു. കൂടാതെ, സൊസൈറ്റിയുടെ വെബ്സൈറ്റില്‍ നല്കിയ വ്യാജവും, തെറ്റിദ്ധാരണ ജനകവുമായ പ്രഖ്യാപനം ഉടനെ പിന്‍വലിക്കാനും, ശരിയും വസ്തുതാ പരവുമായ യഥാര്‍ത്ഥകാര്യം വ്യക്തിമാക്കികൊണ്ടുള്ള അനുയോജ്യമായ തിരുത്തൽ നല്കുവാനും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്നു. അനിരുദ്ധ സി ജാദവ് പത്ര പ്രസ്താവന 2016-2017/3376 |