<font face="mangal" size="3">കേന്ദ്ര ധനകാര്യ മന്ത്രി ഭരതീയ റിസര്‍വ് ബാങ് - ആർബിഐ - Reserve Bank of India
കേന്ദ്ര ധനകാര്യ മന്ത്രി ഭരതീയ റിസര്വ് ബാങ്കിന്റെ
ഡയറക്ടര്മാരുമായി കൂടിക്കാഴ്ച നടത്തുന്നു
ഫെബ്രുവരി 11, 2017 കേന്ദ്ര ധനകാര്യ മന്ത്രി ഭരതീയ റിസര്വ് ബാങ്കിന്റെ ഭരതീയ റിസര്വ്വ് ബാങ്കിന്റെ സെന്ട്രല് ബോര്ഡ് അംഗങ്ങളുമായി ധനകാര്യമന്ത്രി ശ്രീ.അരുണ് ജയ്റ്റലി ബഡ്ജറ്റിനു മുന്നോടിയായുള്ള കൂടിക്കാഴ്ച നടത്തി. യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ച ബഹു.ധനമന്ത്രി ബഡ്ജറ്റ് ലക്ഷ്യം ഖജനാവിന്റെ അച്ചടക്കത്തോടൊപ്പം ഗ്രാമീണമേഖല, ഭവന നിര്മ്മാണം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകള്ക്കു നല്കിയ പ്രാധാന്യത്തെക്കുറിച്ചും ചരക്കു സേവന നികുതി, ചെറുതും ഇടത്തരവുമായ സാഥാപനങ്ങള്ക്ക് നികുതി കുറക്കുന്നതിനുള്ള നടപടികള് എന്നിവയെക്കുറിച്ചും അംഗങ്ങളുമായി സംവദിച്ചു. ബോര്ഡംഗങ്ങള് ബഡ്ജറ്റിന്റെ മേന്മയുടെ പേരില് ധനകാര്യമന്ത്രിയെ അനുമോദിക്കുകയുണ്ടായി. കേന്ദ്ര ധനകാര്യ മന്ത്രിയെ ശ്രീ.അര്ജ്ജുന് റാം മേഘവാള്, ധനകാര്യസഹമന്ത്രി അനുഗമിച്ചു. ശ്രീ.അശോക് ലവാസ, ഫൈനാന്സ് സെക്രട്ടറി, ഡോ.ഹസ്മുഖ് ആദ്യ, സെക്രട്ടറി (റവന്യൂ), ശ്രീ.നീരജ് കുമാര് ഗുപ്ത, സെക്രട്ടറി(ഇന്വെസ്റ്റ്മെന്റ് & പബ്ലിക് അസറ്റ് മാനേജ് മെന്റ്) ഡോ.അരവിന്ദ് സുബ്രഹ്മണ്യന്, ചീഫ് ഇക്കണോമിക് അഡ്വൈസര് എന്നിവരും യോഗത്തില് പങ്കെടുത്തു. 563 ാമത് സെന്ട്രല് ബോര്ഡ് മീറ്റിംഗില് ഗവര്ണര് ഡോ.ഊര്ജ്ജിത് പട്ടേല് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഗവര്ണര്മാരായ സര്വ്വശ്രീ ആര്.ഗാന്ധി., എസ്.എസ്.മുണ്ട്റ. എന്.എസ്.വിശ്വനാഥന്, ഡോ.വിരാല് ആചാര്യ എന്നിവര്ക്കു പുറമേ റിസര്വ്വ് ബാങ്ക് സെന്ട്രല് ബോര്ഡിലെ മറ്റംഗങ്ങളായ ശ്രീ.നടരാജന് ചന്ദ്ര ശേഖരന്, ശ്രീ.ഭരത് ദോഷി, ശ്രീ.സുധീര് മങ്കാട്, ഡോ.രാജീവ് കുമാര്, ഡോ.അശോക് ഗുലാത്തി, ശ്രീ.മനീഷ് സദര്വാള് എന്നിവരും സന്നിഹിതരായിരുന്നു. സര്ക്കാര് പ്രതിനിധികളായ ശ്രീ.ശക്തികാന്ത് ദാസ്, സെക്രട്ടറി, ഡിപ്പാര്ട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സ്, ശ്രീമതി.അഞ്ജലി ചിബ് ദുഗ്ഗല്, സെക്രട്ടറി, ഫൈനാന്ഷ്യല് സര്വ്വീസസ് ഡിപ്പാര്ട്ട്മെന്റ് എന്നിവരും പങ്കെടുത്തു. രാജ്യത്തിലെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥ, അന്തര്ദേശീയവും ദേശിയവുമായ വെല്ലുവിളികള്, റിസര്വ് ബാങ്കിന്റെ മറ്റു സവിശേഷ പ്രവര്ത്തനമേഖലകള് എന്നിവ ബോര്ഡ് അവലോകനം ചെയ്തു. ജോസ് ജെ.കാട്ടൂര് പത്രപ്രസ്താവന : 2016-2017/2166 |