<font face="mangal" size="3">സാമ്പത്തിക കർമ്മ നിർവഹണ നിയുക്ത സമിതി (Financial Action Task Forc - ആർബിഐ - Reserve Bank of India
സാമ്പത്തിക കർമ്മ നിർവഹണ നിയുക്ത സമിതി (Financial Action Task Force (FATF)) 2017 ഫെബ്രുവരി 24-ലെ പൊതുപ്രസ്താവന
മാർച്ച് 27, 2017 സാമ്പത്തിക കർമ്മ നിർവഹണ നിയുക്ത സമിതി (Financial Action Task സാമ്പത്തിക കർമ്മ നിർവ്വഹണ നിയുക്തസമിതി അതിന്റെ അംഗങ്ങളേയും, അധികാരപരിധിയിലുള്ള മറ്റുള്ളവരേയും കൊറിയാ ഡമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ (DPRK) അധികാരാതിർത്തിയിൽ നിന്നും ഉത്ഭവിക്കുന്നതും, ഇപ്പോഴും തുടർന്നുവരുന്നതും ഗൗരവതരവുമായ പണംവെളുപ്പിക്കൽ (Money Laundering), ഭീകരവാദികൾക്കുള്ള ധനസഹായം (ML/FT) എന്നിവയ്‌ക്കെതിരെ നടപടികളെടുക്കാനും രാജ്യാന്തര സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്. ഇറാന്റെ അധികാരാതിർത്തിയിൽ നിന്നുമുയരുന്ന ആപച്ഛങ്കയെ സംബന്ധിച്ചാണെങ്കിൽ, അതിന് ആനുപാതികമായി കൂടുതൽ ജാഗ്രതപാലിക്കാൻ പ്രസ്തുത FATF അംഗങ്ങളെ അറിയിച്ചിട്ടുണ്ട്. താഴെപറയുന്ന അധികാരാതിർത്തികളിൽ, തന്ത്രപ്രധാനമായ പോരായ്മകൾ കണ്ടെത്തിയതിനെതുടർന്നു അവയെ നേരിടാൻ FATF ഒരു കർമ്മപരിപാടി രൂപപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ, ബോസ്‌നിയ, ഹേർസഗോവിന, എത്യോപിയ, ഇറാക്ക്, ലാവോ PDR, സിറിയ, ഉഗാണ്ട, വാനുവാതു, യെമൻ തുടങ്ങിയവയാണ് ഈ അധികാരാതിർത്തികൾ. വിവരങ്ങൾ 2017 ഫെബ്രുവരി 24-നു പുറപ്പെടുവിച്ച പുതുക്കിയ പൊതുപ്രസ്താവനയിലും FATF പുറപ്പെടുവിച്ച രേഖകളിലുമുണ്ട്. പ്രസ്താവനയും രേഖയും താഴെക്കാണുന്ന URL - ൽ നിന്നും ലഭിക്കും. 1. http://www.fatf-gafi.org/publications/high-riskandnon-cooperativejurisdictions/documents/public-statement-february-2017.html and FATF-ന്റെ പ്ലീനറി സമ്മേളനം, ഒരു പൊതുപ്രസ്താവനയും, ''ആഗോള എ.എം.എൽ/സി.എഫ്.ടി (AML/CFT) പരിപാലനം മെച്ചപ്പെടുത്തൽ-ഒരു തുടർപ്രക്രിയ'' എന്ന തലക്കെട്ടിൽ എ.എം.എൽ/സി.എഫ്.ടി. (AML/CFT) സംബന്ധമായി, തന്ത്രപരമായ പോരായ്മകളുള്ള അധികാരസ്ഥാനങ്ങളെ സംബന്ധിച്ച്, ഒരു രേഖയും പുറപ്പെടുവിച്ചിട്ടുണ്ട്. പണം വെളുപ്പിക്കൽ പ്രതിരോധം (AML), ഭീകരവാദികൾക്കുള്ള ധനസഹായത്തിനെതിരെയുള്ള പോരാടൽ (CFT) എന്നീ വിഷയങ്ങളിൽ തന്ത്രപരമായ പോരായ്മകളുള്ള അധികാരസ്ഥാനങ്ങളെ കണ്ടെത്താനും അവരോടൊത്തു പ്രവർത്തിക്കാനുമാണിത്. FATF ന്റെ വെബ്‌സൈറ്റിൽ ഈ പ്രസ്താവനയും രേഖയും ലഭ്യമാണ്. ഈ നിർദ്ദേശങ്ങൾ പ്രസ്തുത നിയന്ത്രിത സ്ഥാപനങ്ങൾ ഇവിടെ പറഞ്ഞിരിക്കുന്ന രാജ്യങ്ങളും അധികാരസ്ഥാനങ്ങളുമായി നിയമാനുസൃതമായ വ്യാപാര-വാണിജ്യ സംബന്ധമായ ഇടപാടുകൾ നടത്തുതിനെ തടയുന്നില്ല. FATF നെ സംബന്ധിച്ച് അംഗങ്ങളായ അധികാരസ്ഥാനങ്ങളിലെ മന്ത്രിമാർ 1989-ൽ സ്ഥാപിച്ച, ഒരു ഇന്റർ ഗവമെന്റൽ സംഘമാണ്, സാമ്പത്തിക കർമ്മനിർവഹണ നിയുക്തസംഘം (FATF) രാജ്യാന്തര സമ്പദ്‌വ്യവസ്ഥയുടെ കെട്ടുറപ്പിനെ സംരക്ഷിക്കുന്നതിനുവേണ്ടി പണം വെളുപ്പിക്കൽ, തീവ്രവാദികൾക്കുള്ള ധനസഹായം, ബന്ധപ്പെട്ട ഇതര ഭീഷണികൾ എന്നിവയ്‌ക്കെതിരായി നിയമാനുസൃതവും നിയന്ത്രോണോന്മുഖവും, പ്രവർത്തന സംബന്ധവുമായ മാനദണ്ഡങ്ങൾ ഫലപ്രദമായി നടപ്പിൽവരുത്തുകയെതാണ് FATF ന്റെ ലക്ഷ്യങ്ങൾ. അംഗങ്ങൾ വേണ്ട കാര്യങ്ങൾ നടപ്പിൽ വരുത്തുതും പണം വെളുപ്പിക്കൽ, ഭീകരവാദികൾക്കുനൽകുന്ന ധനസഹായത്തിനെതിരെയുള്ള നടപടികൾ, ആഗോളതലത്തിൽ തന്നെ പ്രസ്‌ക്തമായ നടപടികൾ സ്വീകരിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നതിൽ നേടുന്ന പുരോഗതി, എന്നിവ FATF നിരീക്ഷിക്കുന്നു. FATF തീരുമാനങ്ങളെടുക്കുന്ന ഘടകം, FATF പ്ലീനറി, വർഷത്തിൽ മൂന്നു പ്രാവശ്യം യോഗം കൂടുകയും, ഈ പ്രസ്താവനകളെ പുതുക്കുന്നുണ്ടെന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/2585 |