<font face="mangal" size="3">ധനപരമായ ഉൾപ്പെടുത്തൽ - ബാങ്കിംഗ് സേവനങ്ങളുŏ - ആർബിഐ - Reserve Bank of India
ധനപരമായ ഉൾപ്പെടുത്തൽ - ബാങ്കിംഗ് സേവനങ്ങളുടെ ലഭ്യത - ബേസിക്ക് സേവിംഗ്സ് ബാങ്ക് നിക്ഷേപ അക്കൗണ്ട് (ബിഎസ്ബിഡിഎ)
ആർ.ബി.ഐ/2019-20/206 ജൂൺ 10, 2019 എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളും ഡിയർ സർ/ മാഡം, ധനപരമായ ഉൾപ്പെടുത്തൽ - ബാങ്കിംഗ് സേവനങ്ങളുടെ ലഭ്യത - 2012 ആഗസ്റ്റ് 10 ലെ ഈ വിഷയത്തെ സംബന്ധിച്ച ഞങ്ങളുടെ സർക്കുലർ ഡി ബി ഒ ഡി.നമ്പർ.എൽഇജി.ബി.സി.35/09.07.005/2012-13 കാണുക. 2. അക്കൗണ്ടുള്ളവർക്ക്, ചാർജില്ലാതെ തന്നെ ചില അടിസ്ഥാന സൗകര്യങ്ങൾ നൽകാനാണ് ഒരു സമ്പാദ്യ അക്കൗണ്ട് എന്ന രീതിയിൽ ബേസിക്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് രൂപകല്പന ചെയ്തത്. ഇടപാടുകാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായി ഈ അക്കൗണ്ടുമായി ബന്ധപ്പെട്ട് ചില മാറ്റങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നു. ബി എസ് ബി ഡി അക്കൗണ്ടുകളിൽ സൗജന്യമായി, മിനിമം ബാലൻസ് ഇല്ലാതെ തന്നെ താഴെ പറയുന്ന അടിസ്ഥാന സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു.
എല്ലാവർക്കും ലഭ്യമാകുന്ന ഒരു പൊതു സാമാന്യ ബാങ്കിംഗ് സേവനമായി ബി എസ് ബി ഡി അക്കൗണ്ടിനെ കാണണം 3. ബാങ്കുകൾക്ക് ഇതുകൂടാതെ ചെക്ക് ബുക്ക് ഉൾപ്പെടെയുള്ളവ ചാർജ് വാങ്ങിയോ, വാങ്ങാതെയോ സൗജന്യമായി അധിക മൂല്യവർധിത സേവനങ്ങളായി നൽകാം.എന്നാൽ അത് വിവേചനപരമല്ലാതെ പൊതുവായി അറിയിച്ചു കൊണ്ടാവണം. ഈ അധിക സേവനങ്ങൾ ഉപയോഗിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ഇടപാടുകാരാണ്. എന്നാൽ അധികസേവനങ്ങളായി ഇവ മുന്നോട്ടു വയ്ക്കുമ്പോൾ ബാങ്ക് ഇടപാടുകാരനോട് മിനിമം ബാലൻസ് സൂക്ഷിക്കാൻ ആവശ്യപ്പെടരുത്. മുൻ സൂചിപ്പിച്ച മിനിമം സേവനങ്ങൾ സൗജന്യമായി നൽകുന്നതു വരെ, ഈ അധിക സേവനങ്ങൾ ഓഫർ ചെയ്യുന്നത് അക്കൗണ്ടിനെ നോൺ- ബി എസ് ബി ഡി അക്കൗണ്ടായി മാറ്റുകയില്ല. 4. ബിഎസ്ബിഡി അക്കൗണ്ട് ഉള്ളവർക്ക് ആ ബാങ്കിൽ മറ്റൊരു എസ് ബി അക്കൗണ്ട് തുടങ്ങാൻ അർഹതയില്ല. അത്തരത്തിൽ ഏതെങ്കിലും എസ് ബി അക്കൗണ്ട് ഇടപാടുകാരന് ആ ബാങ്കിൽ ഉണ്ടെങ്കിൽ ബി എസ് ബി ഡി അക്കൗണ്ട് തുടങ്ങി 30 ദിവസത്തിനകം അത് ക്ലോസു ചെയ്യേണ്ടതാണ്. കൂടാതെ ഒരു ബിഎസ് ബി ഡി അക്കൗണ്ട് തുടങ്ങുന്നതിനു മുമ്പ് ബാങ്ക് അയാൾക്ക് / അവൾക്ക് മറ്റൊരു ബാങ്കിലും ബിഎസ്ബിഡി അക്കൗണ്ടില്ലെന്ന് ഒരു സത്യവാങ്മൂലം എഴുതി വാങ്ങണം. 5. ബി എസ് ബി ഡി അക്കൗണ്ട്, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതിനുള്ള ആർബിഐയുടെ കെ വൈ സി / എ എം എൽ നിർദ്ദേശങ്ങൾക്കു വിധേയമായിരിക്കും. 2016 ഫെബ്രുവരി 25 ലെ മാസ്റ്റർ നിർദ്ദേശങ്ങൾ ഡിബിആർ.എ എം എൽ.ബിസി.നമ്പർ 81/14.01.001/2015-16 പ്രകാരം ആർബിഐയുടെ കാലാകാലങ്ങളിൽ ഭേദഗതി വരുത്തിയ "മാസ്റ്റർ നിർദ്ദേശങ്ങൾ - ഇടപാടുകാരെ അറിയുക (കെ വൈ സി) നിർദ്ദേശങ്ങൾ 2016" നോക്കുക. 6. സാധാരണ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകൾക്ക് സ്വന്തം ബാങ്കിലും മറ്റു ബാങ്കുകളുടെ എടിഎമ്മിലും ഉള്ള സൗജന്യ ഇടപാടുകളെക്കുറിച്ച് 2014 ആഗസ്റ്റ് 14 ലെ സർക്കുലർ ഡി പി എസ് എസ്. സി ഒ. പി ഡി. നമ്പർ 316/02.10.002/2014-15, 2014 ഒക്‌ടോബർ 10 ലെ സർക്കുലർ ഡി പി എസ് എസ്. സി ഒ. പി ഡി. നമ്പർ 659/02.10.002/2014-15 എന്നിവയിലൂടെ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ ബി എസ് ബി ഡി അക്കൗണ്ടുകൾക്ക് ബാധകമല്ല. ബി എസ് ബി ഡി അക്കൗണ്ടുകൾക്കുള്ളവർക്ക് മിനിമം സൗജന്യമായ പണം പിൻവലിക്കൽ സൗകര്യം എടിഎമ്മുകളിൽ (സ്വന്തം ബാങ്കിന്റെയും, മറ്റു ബാങ്കുകളുടേയും) ഉണ്ടായിരിക്കണം. 7. ഈ സർക്കുലർ താഴെ പറയുന്ന മുൻ നിർദ്ദേശങ്ങളെ അസാധുവാക്കുന്നു: 2012 ആഗസ്റ്റ് 10 ലെ 'ധനപരമായ ഉൾപ്പെടുത്തൽ - ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കൽ - ബേസിക്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട്' എന്ന വിഷയത്തെ സംബന്ധിച്ച സർക്കുലർ ഡി ബി ഒ ഡി.നമ്പർ.എൽഇജി.ബി.സി. 35/09.07.005/2012-13.2013 സെപ്റ്റംബർ 11 ലെ 'ധനപരമായ ഉൾപ്പെടുത്തൽ - ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കൽ - ബേസിക്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് (ബിഎസ്ബിഡിഎ) - എഫ് എ ക്യുകൾ' എന്നതിനെ സംബന്ധിച്ച സർക്കുലർ ഡിബിഒഡി നമ്പർ എൽഇജി.ബിസി.52/09.07.005/2013-14. 8. ഈ നിർദ്ദേശങ്ങൾ 2019 ജൂലൈ 1 മുതൽ നിലവിൽ വരുന്നതായിരിക്കും. ബാങ്കുകൾ ഇക്കാര്യത്തിൽ ബോർഡ് അംഗീകരിച്ച നയം/ പ്രവർത്തന മാർഗനിർദ്ദേശങ്ങൾ രൂപീകരിക്കേണ്ടതാണ്. വിശ്വസ്തതയോടെ, (ശ്രീ മോഹൻ യാദവ്) |