<font face="mangal" size="3">സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങൾ വഴി (എഫ് എൽ  - ആർബിഐ - Reserve Bank of India
സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങൾ വഴി (എഫ് എൽ സികൾ) സാമ്പത്തിക സാക്ഷരതയും, ഗ്രാമീണശാഖകളും - ഫണ്ടിംഗ് ലിമിറ്റുകളുടെ പുനഃപരിശോധന, ദൃശ്യശ്രവണ ഉള്ളടക്കവും കയ്യിൽ കൊണ്ടുനടക്കാവുന്ന പ്രൊജക്ടറുകളും
RBI/2017-18/23 ജൂലൈ 13, 2017 ചെയർമാൻ / എംഡി / സിഇഒ പ്രിയപ്പെട്ട സർ / മാഡം സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങൾ വഴി (എഫ് എൽ സികൾ) സാമ്പത്തിക സാക്ഷരതയും, ഗ്രാമീണശാഖകളും - ഫണ്ടിംഗ് ലിമിറ്റുകളുടെ പുനഃപരിശോധന, ദൃശ്യശ്രവണ ഉള്ളടക്കവും കയ്യിൽ കൊണ്ടുനടക്കാവുന്ന പ്രൊജക്ടറുകളും. ഞങ്ങളുടെ എഫ് എൽ സി കൾക്കും, ഗ്രാമീണ ശാഖകൾക്കും വേണ്ടിയുള്ള നയപരമായ അവലോകനം സംബന്ധിച്ച നിർദ്ദേശങ്ങളടങ്ങിയ 2017 മാർച്ച് 2 ലെ FIDD.FLC.BC.No.22/12.01.018/2016-17-ാം നമ്പര് സർക്കുലർ നോക്കുക. ഈ സർക്കുലറിൻ പ്രകാരം എഫ് എൽ സി കൾക്കും, ഗ്രാമീണ ശാഖകൾക്കും, സാമ്പത്തിക സാക്ഷരതാ ക്യാമ്പുകൾക്ക്, ചിലവിന്റെ 60 ശതമാനം (ഒരു ക്യാമ്പിന് ഏറ്റവും കൂടുതൽ ₹15,000/-) വരെയുള്ള സാമ്പത്തിക സഹായം സാമ്പത്തിക പരിവ്യാപനഫണ്ടിൽ നിന്നും ലഭിക്കാൻ അർഹതയുണ്ട്. 2. ഒരു പുനരവലോകനത്തിൽ എ ഐ എഫ് ഉപദേശകസമിതി ബാങ്കുകൾക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം, ചിലവുകളുടെ 60 ശതമാനം, ക്യാമ്പൊന്നിന് ഏറ്റവും കൂടുതൽ ₹5000/- എന്ന് പുതുക്കിയിരിക്കുന്നു. സഹായത്തിന്റെ വിശദവിവരങ്ങൾക്ക് നബാർഡ് പുറപ്പെടുവിച്ച, 2017 മാർച്ച് 4-ാം തീയതിയിലെ നമ്പർ 107/DFIBT-24/2017 എന്ന സർക്കുലർ കാണുക. 3. ദൃശ്യശ്രാവ്യ ഉള്ളടക്കവും, കയ്യിൽകൊണ്ടുനടക്കാവുന്ന പ്രൊജക്ടറുകൾ നൽകുന്നതും. സാമ്പത്തിക സാക്ഷരതാ ക്യാമ്പുകളുടെ ഫലസിദ്ധിമെച്ചപ്പെടുത്തുന്നതിന്, എഫ് എൽ സി കൾക്കും ഗ്രാമീണ ബാങ്ക് ശാഖകൾക്ക് ദൃശ്യശ്രാവ്യ ഷോകൾ നടത്താനും സാബത്തികാവബോധന സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ പ്രദർശിപ്പിക്കാനും കയ്യിൽ കൊണ്ടുനടക്കാവുന്ന പ്രൊജക്ടറുകൾ നൽകി പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രൊജക്ടറുകളും, ഉച്ചഭാഷിണികളും വാങ്ങുന്നതിനുവേണ്ടി, (രണ്ടിനും കൂടി) ഓരോ ഗ്രാമീണ ശാഖയ്ക്കും ചിലവിന്റെ 50 ശതമാനം (ഏറ്റവും കൂടുതൽ 5000/-) എഫ് ഐ എഫി ൽ നിന്നും നൽകുന്നതാണ്. തുക, സാധനങ്ങൾ വാങ്ങിയ ശേഷം ലഭിക്കുന്നതാണ്. ഇതു സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് നബാർഡിന്റെ 2017, മേയ് നാലാം തീയതിയിലെ 105/DFIBT-22/2017 നമ്പർ സർക്കുലർ നോക്കുക. 4. കൂടാതെ സാമ്പത്തികവിദ്യാഭ്യാസത്തിനുള്ള ദേശീയ കേന്ദ്രം (NCFE), സാമ്പത്തിക വിഭാഗം നിയന്ത്രകരുടെ സഹായത്തോടെ, ആർ ബി ഐ നൽകിയ സാമ്പത്തികാവബോധന സന്ദേശങ്ങളടങ്ങിയ ദൃശ്യശ്രാവ്യ കൃതികൾ നിർമ്മിച്ചിട്ടുണ്ട്. ഇതിൽ ഒന്നാമത്തെ ഇനം, കെ വൈ സിയിൻകീഴിൽ അഡ്രസ്സ് തെളിയിക്കുന്ന പ്രഖ്യാപനം അടങ്ങുന്ന സന്ദേശങ്ങളാണ്. ബിസിനസ്സ് കറസ്‌പോണ്ടന്റെുമാർ വഴി സേവനം, ഇലക്‌ട്രോണിക് പേയ്‌മെന്റ് പദ്ധതികളായ NEFT / RTGS എന്നിവയും, വ്യാജ ഇ-മെയിലുകൾ, ഫോൺ വിളികൾ, പൊൻസി പദ്ധതികൾ എന്നിവയ്ക്ക് ഇരകളാകരുതെന്ന മുന്നറിയിപ്പുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. രണ്ടാമത്തെ ദൃശ്യശ്രാവ്യ ഇനം BHIM ലൂടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് എങ്ങിനെ ഉപയോഗിക്കണമെന്നത് വിശദീകരിക്കുന്നു. മൂന്നാമത്തേത്, എങ്ങിനെ ക്യാഷ്‌ലെസ്, ഡിജിറ്റൽ ഉപാധികൾ ഉപയോഗിക്കാമെന്ന് വിശദീകരിക്കുന്നു. എഫ് എൽ സികളും ബാങ്കുകളുടെ ഗ്രാമീണ ശാഖകളും സാമ്പത്തിക സാക്ഷരതാ ക്യാമ്പുകൾ നടത്തുമ്പോൾ ദൃശ്യശ്രാവ്യ കൃതികളെ ഉപയോഗപ്പെടുത്തണമെന്ന് അറിയിക്കുന്നു. വിശ്വാസപൂർവ്വം (ഉമാശങ്കർ) |