RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78484319

സാമ്പത്തിക സാക്ഷരതാവാരം

RBI/2016-17/275
FIDD.FLC.BC.No.27/12.01.018/2016-17

ഏപ്രിൽ 13, 2017

ചെയർമാൻ, എംഡി & സിഇഒ
ഷെഡ്യൂൾഡ് വാണിജ്യബാങ്കുകൾ
(ആർബിഐ ഉൾപ്പെടെ)

പ്രിയപ്പെട്ട സർ / മാഡം

സാമ്പത്തിക സാക്ഷരതാവാരം

സാമ്പത്തിക സാക്ഷരതയ്ക്കുള്ള പ്രാധാന്യം ഊന്നിപ്പറയുന്നതിനുവേണ്ടി, 2017 ജൂൺ 5-9 വരെ, രാജ്യമെമ്പാടും, സാമ്പത്തിക സാക്ഷരതാവാരം ആചരിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.

2. സാക്ഷരതാവാരം, പ്രധാനമായും നാല് സാമാന്യമായ ആശയങ്ങൾക്ക് ഊന്നൽ നൽകുന്നു. അവ കൈവൈസി, വായ്പാസംബന്ധമായ അച്ചടക്കപാലനം, പരാതിപരിഹരണം, ഡിജിറ്റലായി മാറുക (UPI, *99#) എന്നിവയാണ്. പൊതുജനങ്ങളെ അറിയിക്കുന്നതിനുവേണ്ടി മുകളിൽ പറഞ്ഞിരിക്കുന്ന സാമാന്യമായ ആശയങ്ങളെ അടിസ്ഥാനമാക്കി നിർമ്മിച്ച അഞ്ചു സന്ദേശങ്ങൾ ആർബിഐയുടെ സാമ്പത്തികവിദ്യാഭ്യാസം വെബ്‌പേജിൽ ഡൗൺലോഡ് വിഭാഗത്തിൽ സാമ്പത്തിക സാക്ഷരതാവാരം എന്നതിൽ നിന്നും ലഭ്യമാണ്.

3. തദ്ദേശ ഭാഷകളിലുള്ള, ബാങ്കുകളിൽ പ്രദർശിപ്പിക്കാനുള്ള പോസ്റ്ററുകൾ (A3 വലിപ്പത്തിലുള്ളവ), ക്യാമ്പുകളിൽ പങ്കെടുക്കുന്നവർക്ക് നൽകാനുള്ള ലഘുലേഖകൾ (A5 വലിപ്പത്തിലുള്ളവ), ക്യാമ്പിലെ പരിശീലകർക്കുള്ള ചാർട്ടുകൾ (A2 വലിപ്പത്തിലുള്ളവ) എന്നിവ ആർബിഐയുടെ മേഖലാ കാര്യാലയങ്ങൾ അച്ചടിച്ച് ലഭ്യമാക്കുന്നതാണ്. ഓരോ ബാങ്കുശാഖയ്ക്കും A3 വലിപ്പത്തിലുള്ള 5 പോസ്റ്ററുകൾ (അഞ്ച് പോസ്റ്ററുകളടങ്ങുന്ന ഒരു സെറ്റ്) ലഭ്യമാക്കും. ഗ്രാമീണ മേഖല ലയിലുള്ള ഓരോ ശാഖയ്ക്കും ഉള്ളതിനുപുറമേ, ക്യാമ്പുകളിലും ശാഖകളിലും വിതരണത്തിന് A5 വലുപ്പത്തിലുള്ള 500 (5 വീതമുള്ള 100 സെറ്റ്) ലഘുലേഖകളും, ഗ്രാമീണശാഖകളിലെ മാനേജർമാർ ക്യാമ്പുകളിൽ നൽകാനായി A2 വലുപ്പത്തിലുള്ള 5 (5 ന്റെ ഒരു സെറ്റ്) ചാർട്ടുകളും ലഭ്യമാക്കുന്നതാണ്. FLC കൗൺസലേഴ്‌സിനും, ക്യാമ്പുകളിൽ ഉപയോഗിക്കുന്നതിനായി ഓരോ FLC യ്ക്കും A2 വലുപ്പത്തിലുള്ള 5 (അഞ്ചിന്റെ ഒരു സെറ്റ്) ചാർട്ടുകളും 1000 A5 ലഘുലേഖകളും (5 ന്റെ 200 സെറ്റ്), FLC കളുടെ ക്യാമ്പുകളിൽ പങ്കെടുക്കുന്നവർക്ക് വിതരണം ചെയ്യുന്നതിന് വേണ്ടി ലഭ്യമാക്കും.

4. മേയ് ആദ്യത്തെ രണ്ടുവാരങ്ങളിലായി പോസ്റ്ററുകൾ, ലഘുലേഖകൾ, ചാർട്ടുകൾ എന്നിവ, ആർബിഐയുടെ മേഖലാ ഓഫീസുകളിൽ നിന്നും ശേഖരിക്കുന്നതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ ചെയ്യേണ്ടതാണ്. സാമ്പത്തിക സാക്ഷരതാവാരത്തിനു വേണ്ടത്ര മുമ്പുതന്നെ അവ അവരുടെ ശാഖകൾക്കും FLC കൾക്കും വിതരണം ചെയ്യുകയും വേണം.

5. ഈ വാരത്തിൽ, താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നു.

I. ബാങ്കുകൾ അവരുടെ സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങളിൽ, അഞ്ച് ദിവസങ്ങളിലും, പിന്നാക്കമേഖലകളിലും, ബാങ്കുകളില്ലാത്ത കേന്ദ്രങ്ങളിലും പ്രത്യേക ക്യാമ്പുകൾ നടത്താൻ നിർദ്ദേശിക്കണം. FLC കൗൺസലറന്മാർ A2 വലുപ്പത്തിലുള്ള ചാർട്ടുകൾ, പരിശീലന പരിപാടിയ്ക്കുവേണ്ടി ഉപയോഗിക്കണം.

II. രാജ്യത്തെ എല്ലാ ബാങ്ക് ശാഖകളും പ്രാദേശികഭാഷകളിലുള്ള 5 സന്ദേശങ്ങളടങ്ങിയ A3 പോസ്റ്ററുകൾ, ശാഖാമന്ദിരത്തിനകത്തുള്ള പ്രധാന സ്ഥലത്ത് തന്നെ പ്രദർശിപ്പിക്കണം. സാമ്പത്തിക സാക്ഷരതാവാരം കഴിഞ്ഞും, ആറു മാസത്തേയ്ക്കുകൂടി ബാങ്ക് മന്ദിരത്തിൽ ഈ പോസ്റ്ററുകൾ, തുടർന്നും പ്രദർശിപ്പിക്കണം.

III. ബാങ്കുകൾ അവരുടെ വെബ്‌സൈറ്റുകളിലെ ഹോം പേജിൽ, ഓരോ ദിവസവും ഒരു സന്ദേശം വീതം, ഇംഗ്ലീഷിലും ഹിന്ദിയിലും പ്രദർശിപ്പിക്കണം. രാജ്യമൊട്ടാകെയുള്ള ATM സ്‌ക്രീനുകളിൽ ദിവസവും ഒരു സന്ദേശം വീതം ഇംഗ്ലീഷിലും, പ്രാദേശിക ഭാഷകളിലും പ്രദർശിപ്പിക്കണം. (അനുബന്ധം കാണുക.)

IV. എല്ലാ ഗ്രാമീണ ശാഖകളും ഈ വാരത്തിലെ അഞ്ചുദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസം പ്രവൃത്തി സമയത്തിനുശേഷം, ഒരു ക്യാമ്പുനടത്തേണ്ടതാണ്.

V. നാലു സാമാന്യ ആശയങ്ങളെ അടിസ്ഥാനമാക്കി പൊതുജനങ്ങളുടെ ഇടയിൽ, സാമ്പത്തിക സാക്ഷരതയെ സംബന്ധിച്ച് താല്പര്യവും, അവബോധവും ജനിപ്പിക്കാൻ വേണ്ടി ഒരു ഓൺലൈൻ പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നുണ്ട്. ആർബിഐയുടെ www.rbi.org.in എന്ന വെബ് സൈറ്റിലൂടെ ഇതിന്റെ കൂടുതൽ വിവരങ്ങൾ താമസിയാതെ അറിയിക്കുന്നതായിരിക്കും.

6. ഈ സാമ്പത്തിക സാക്ഷരതാവാരത്തിൽ, പൊതുജനങ്ങളുമായി സമ്പർക്കം പുലർത്താൻ ഞങ്ങൾ പ്രയത്‌നിക്കുന്നതാണ്. ഈ സംരംഭത്തിന്റെ മഹാവിജയത്തിനുവേണ്ടി, വിശാലമായ ബാങ്കിംഗ് മേഖലയിലെ സുഹൃത്തുക്കളുടെ ഹൃദയംഗമമായ സഹകരണം ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

വിശ്വാസപൂർവ്വം,

ഉമാ ശങ്കർ
ചീഫ് ജനറൽ മാനേജർ ഇൻ ചാർജ്

Encl.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?