RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78518868

5 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്കിന് തിരികെ നല്‍കുന്നു

നവംബർ 15, 2019

5 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ
റിസര്‍വ് ബാങ്കിന് തിരികെ നല്‍കുന്നു

താഴെപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ ഭാരതീയ റിസര്‍വ് ബാങ്ക് തങ്ങള്‍ക്ക് അനുവദിച്ച രജിസ്‌ട്രേഷൻ സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കിയിരിക്കുന്നു. 1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമത്തിലെ 45-IA(6) വകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് അതിനാൽ റദ്ദു ചെയ്തിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് രജിസ്റ്റേര്‍ഡ് ഓഫീസിന്റെ വിലാസം സര്‍ട്ടിഫിക്കറ്റ് നം. നല്‍കിയ തീയതി റദ്ദു ചെയ്ത തീയതി
1 പ്രൊട്ടെക് ഫൈനാൻഷ്യൽസ് പ്രൈവറ്റ് ലിമിറ്റഡ് D-70, പഞ്ചശീൽ എൻക്ലേവ്, ന്യൂ ഡൽഹി -110 017 14-01017 മെയ് 15, 2000 സെപ്റ്റംബർ 24, 2019
2 ടീസൺസ് ഫിൻക്യാപ് പ്രൈവറ്റ് ലിമിറ്റഡ് 20/22, ഈസ്റ്റ് പഞ്ചാബി ബാഗ്, ന്യൂ ഡൽഹി -110 026 B-14.02496 നവംബർ 03, 2001 സെപ്റ്റംബർ 30, 2019
3 ഹിൽമാൻ ക്യാപിറ്റൽ ഫിനാൻസ് ലിമിറ്റഡ് (previously known as ജയ്കേ ക്യാപിറ്റൽ ഫിനാൻസ് ലിമിറ്റഡ് ) കമല ടവർ, കാൺപൂർ, ഉത്തർ പ്രദേശ് -208 001 B.12.00.209 ഫെബ്രുവരി 13, 2007 ഒക്ടോബർ 04, 2019
4 ഗെയ്‌ലോർഡ്‌ ഇമ്പേക്സ് ലിമിറ്റഡ് മാക്സ് ഹോബ്സ്, 1,Dr ജുആ മാർഗ് ഓഖ്‌ല, ന്യൂ ഡൽഹി -110 020 B-14.01741 നവംബർ 29, 2000 ഒക്ടോബർ 14, 2019
5 VAG ഹോൾഡിങ്‌സ് Pvt. Ltd. D-42, ബേസ്‌മെന്റ് സൗത്ത് എക്സ്റ്റൻഷൻ, Part-I, ന്യൂ ഡൽഹി-110 049 B-14.01928 സെപ്റ്റംബർ 01, 2000 ഒക്ടോബർ 17, 2019

അതിനാൽ ഈ കമ്പനികൾ 1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമം 45-I(a) വകുപ്പ് പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ചെയ്യാവുന്ന ഒരിടപാടും നടത്തുവാന്‍ പാടില്ലാത്തതാകുന്നു.

(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2019-2020/1190

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?