RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78530292

നിലവിലുള്ള 500, 1000 സ്‌പെസിഫെഡ് ബാങ്കുനോട്ടുകളുടെ (എസ്ബിഎൻസ്) നിയമപരമായ വിനിമയ സാധുത പിൻവലിക്കൽ - കൃത്രിമ പ്രവൃത്തികൾ

RBI/2016-17/147
DCM (Plg) No.1341/10.27.00/2016-17

നവംബർ 22, 2016

പൊതുമേഖലാ ബാങ്കുകൾ / സ്വകാര്യമേഖലാ ബാങ്കുകൾ / വിദേശബാങ്കുകൾ / റീജിയണൽ റൂറൽ ബാങ്കുകൾ / അർബൻ സഹകരണ ബാങ്കുകൾ / സംസ്ഥാന സഹകരണ ബാങ്കുകൾ എന്നിവയുടെ ചെയർമാൻ / മാനേജിംഗ് ഡയറക്ടർ / ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ.

പ്രിയപ്പെട്ട സർ,

നിലവിലുള്ള 500, 1000 സ്‌പെസിഫെഡ് ബാങ്കുനോട്ടുകളുടെ (എസ്ബിഎൻസ്) നിയമപരമായ വിനിമയ സാധുത പിൻവലിക്കൽ - കൃത്രിമ പ്രവൃത്തികൾ.

ചില സ്ഥലങ്ങളിൽ, ചില ബാങ്കുദ്യോഗസ്ഥർ, ചില ദുഷ്ടബുദ്ധികളുമായി ചേർന്ന്, പിൻവലിക്കപ്പെട്ട (എസ്ബിഎൻസ്) ബാങ്കുനോട്ടുകൾ പണമായി മാറ്റിയെടുക്കുന്ന അവസരത്തിലും, അവ നിക്ഷേപങ്ങളായി സ്വീകരിക്കുമ്പോഴും, കൃത്രിമങ്ങൾ കാണിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

2. അതിനാൽ, ബാങ്കുകൾ അത്തരത്തിലുള്ള കൃത്രിമ പ്രവർത്തനങ്ങൾ നടക്കുന്നത് ഉടനെ തന്നെ അവസാനിപ്പിക്കാൻ വേണ്ടത്ര കൂടുതൽ ജാഗ്രത പുലർത്തേണ്ടതാണ്. അത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് എതിരായി കർശന നടപടികൾ സ്വീകരിക്കണം.

3. പിൻവലിക്കപ്പെട്ട (എസ്ബിഎൻസ്) ബാങ്ക് നോട്ടുകൾ മാറ്റിനൽകുമ്പോഴും, അവ സ്വന്തം ഇടപാടുകാരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെടുമ്പോഴും, ഇതുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ, ബാങ്കുകൾ കർശനമായി പാലിക്കണം. ഇതിനായി, താഴെപ്പറയുന്ന കാര്യങ്ങൾ സംബന്ധിച്ചുള്ള രേഖകൾ അവർ നിർമ്മിച്ചു സൂക്ഷിക്കേണ്ടതാണ്.

i. 2016, നവംബർ 10 മുതൽ ഓരോ നിക്ഷേപഅക്കൗണ്ടിലും, വായ്പാ ഇടപാടുകാരന്റെ അക്കൗണ്ടിലും, നിക്ഷേപിക്കപ്പെട്ട, സ്‌പെസിഫൈഡ് ബാങ്കുനോട്ടുകളുടെ തരംതിരിച്ചുള്ള വിവരങ്ങളും എസ്ബിഎൻസ് അല്ലാത്ത നോട്ടുകളുടെ മൊത്തം മൂല്യവും.

ii. സ്ഥിരം ഇടപാടുകാരെയും, അല്ലാത്തവരേയും തരംതിരിച്ച്, അവർക്ക് മാറിക്കൊടുത്ത എസ്ബിഎൻസിന്റെ, ഡിനോമിനേഷനനുസരിച്ചുള്ള വിവരങ്ങൾ.

ഈ വിവരങ്ങൾ ആവശ്യപ്പെട്ടാലുടൻതന്നെ നൽകാൻ ബാങ്കുകൾ തയാറായിരിക്കണം.

4. ഇത് കിട്ടിയവിവരം അറിയിക്കുക.

വിശ്വാസപൂർവ്വം,

(പി. വിജയ കുമാർ)
ചീഫ് ജനറൽ മാനേജർ

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?