<font face="mangal" size="3px">സ്വർണ്ണ മോണിറ്റൈസേഷൻ പദ്ധതി – 2015</font> - ആർബിഐ - Reserve Bank of India
സ്വർണ്ണ മോണിറ്റൈസേഷൻ പദ്ധതി – 2015
ആർ പി ഐ/2019-20/43 ആഗസ്റ്റ് 16, 2019 ഗ്രാമീണ ബാങ്കുകൾ ഒഴികെയുള്ള സർ/ മാഡം, സ്വർണ്ണ മോണിറ്റൈസേഷൻ പദ്ധതി – 2015 ബാങ്കിംഗ് നിയന്ത്രണ നിയമം 1949 ലെ 35 എ വകുപ്പു പ്രകാരം ലഭ്യമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ച് റിസർവ് ബാങ്ക് ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിൽ സ്വർണ്ണ മോണിറ്റൈസേഷൻ പദ്ധതി - 2015 - മാസ്റ്റർ നിർദ്ദേശം നം.ഡിബിആർ.ഐ.ബി.ഡി.നം.45/23.67.003./2015-16 ൽ ഉടൻ നിലവിൽ വരുന്ന രീതിയിൽ താഴെ പറയുന്ന ഭേദഗതികൾ വരുത്തിയിരിക്കുന്നു. 1. നിലവിലുള്ള ഉപഖണ്ഡിക 2.1.1 (v) താഴെപറയുന്ന പ്രകാരം ഭേദഗതി ചെയ്യുന്നു. ഈ പദ്ധതി പ്രകാരമുള്ള എല്ലാ നിക്ഷേപങ്ങളും സി.പി.ടി.സിയിൽ ആയിരിക്കും. ബാങ്കുകൾക്ക് അവരുടെ വിവേചനാധികാരത്തിൽ, നിയുക്ത ശാഖകളിൽ, പ്രത്യേകിച്ച് സ്ഥിര നിക്ഷേപകരിൽ നിന്ന് സ്വർണ നിക്ഷേപം സ്വീകരിക്കാം. ഈ പദ്ധതിപ്രകാരമുള്ള നിക് ഷേപം സ്വീകരിക്കുന്നതിന് ബാങ്കുകൾ ഓരോ സംസ്ഥാനത്തും, / കേന്ദ്ര ഭരണ പ്രദേശത്തും കുറഞ്ഞത് ഒരു ശാഖയെങ്കിലും തെരഞ്ഞെടുക്കണം. കൂടാതെ ബാങ്കുകൾക്ക് അവരുടെ വിവേചനാധികാരപ്രകാരം, നിക്ഷേപകർക്ക് അവരുടെ സ്വർണം നേരിട്ട് റിഫൈനർമാർക്ക് അന്തിമ വിലയിരുത്തൽ നടത്താനേൽപിക്കാനും, 955 ശുദ്ധിയുള്ള സ്റ്റാൻഡേർഡ് സ്വർണത്തിന്റെ നിക്ഷേപങ്ങൾ സ്വീകരിച്ച് നിക്ഷേപ രസീതുകൾ നിക് ഷേപകനു നൽകാനും അനുവദിക്കാം. 2. പുതിയ ഉപഖണ്ഡിക 2.1.1 (Xiii) കൂട്ടിച്ചേർക്കേണ്ടതാണ്. ''എല്ലാ നിയുക്ത ബാങ്കുകളും ഈ പദ്ധതിക്ക് മതിയായ പ്രചാരണം അവരവരുടെ ശാഖകൾ വഴിയും, വെബ് സൈറ്റ് മുഖേനയും മറ്റു മാർഗ്ഗേണയും നൽകേണ്ടതാണ്. 3. ഭാരത സർക്കാരിന്റെ സ്വർണ്ണ മോണിറ്റൈസേഷൻ പദ്ധതി - 2015 നെ സംബന്ധിച്ച 22.10.2015ലെ മാസ്റ്റർ നിർദ്ദേശം നം.ഡിബിആർ.ഐ.ബി.ഡി.നമ്പർ 45/23.67.003/2015.16 ഈ മാറ്റങ്ങൾ ചേർത്ത് പരിഷ്ക്കരിച്ചിരിക്കുന്നു. വിശ്വസ്തതയോടെ, (സൗരവ് സിൻഹ) |