RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78522652

ഗോൾഡ് മോണിറ്റൈസേഷൻ പദ്ധതി 2015

ആർ.ബി.ഐ./2018-19/104
ഡി.ബി.ആർ.ഐബിഡി.ബി.സി.19/23.67.001/2018-19

ജനുവരി 9, 2019

എല്ലാ ഷെഡ്യൂൾഡ് വാണിജ്യബാങ്കുകളും
(റീജിയണൽ റൂറൽബാങ്കുകൾ ഒഴികെ)

ഡിയർ സർ/മാഡം,

ഗോൾഡ് മോണിറ്റൈസേഷൻ പദ്ധതി 2015

ബാങ്കിംഗ് നിയന്ത്രണനിയമം 1949-ലെ 35എ വകുപ്പ് പ്രകാരം ഭാരതീയ റിസർവ് ബാങ്കിൽ നിക്ഷിപ്തമായിട്ടുള്ള അധികാരമനുസരിച്ച് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (ഗോൾഡ് മോണിറ്റൈസേഷൻ പദ്ധതി 2015) മാസ്റ്റർ നിർദ്ദേശം നമ്പർ ഡി ബി ആർ. എ ബി ഡി നം.45/23.67.003/2015-16, 2015 ഒക്ടോബർ 22 ൽ ഉടൻ പ്രാബല്യത്തിൽ വരത്തക്കവണ്ണം താഴെപ്പറയുന്ന ഭേദഗതികൾ വരുത്തിയിരിക്കുന്നു.

1. നിലവിലുള്ള ഉപഖണ്ഢിക 2.1.1(iv)താഴെപ്പറയുന്ന പ്രകാരം വായിക്കേണ്ട രീതിയിൽ ഭേദഗതി വരുത്തിയിരിക്കുന്നു

“നിക്ഷേപം നടത്താൻ അർഹതയുള്ളവർ - തദ്ദേശവാസികളായ ഇന്ത്യാക്കാർ [വ്യക്തികൾ, ഹിന്ദുഅവിഭക്തകുടുംബങ്ങൾ, പ്രൊപ്രൈറ്റർ, പാർട്ടണർഷിപ്പ് സ്ഥാപനങ്ങൾ, സെബി നിയമപ്രകാരം രജിസ്റ്റർചെയ്തിട്ടുള്ള ട്രസ്റ്റുകൾ, കമ്പനികൾ, ധർമ്മസ്ഥാപനങ്ങൾ, കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാർ അല്ലെങ്കിൽ കേന്ദ്രസർക്കാരിൻറെയോ സംസ്ഥാന സർക്കാരിൻറെയോ ഉടമസ്ഥതയിലുള്ള ഏതെങ്കിലും സ്ഥാപനങ്ങൾ] എന്നിവർക്ക് ഈ പദ്ധതിപ്രകാരം നിക്ഷേപം നടത്താം. രണ്ടോ അതിലധികമോ പേർചേർന്നുള്ള സംയുക്തനിക്ഷേപവും ഈ പദ്ധതിയിൽ അനുവദിക്കും. അങ്ങനെയെങ്കിൽ നിക്ഷേപതുക വരവ് വയ്ക്കുന്നത് അവരുടെ സംയുക്തനിക്ഷേപ അക്കൗണ്ടിലായിരിക്കും. ജോയിൻറ് അക്കൗണ്ടുകൾക്ക് നിലവിലുള്ള നിയമവും നോമിനേഷനും ഈ ഗോൾഡ് ഡെപ്പോസിറ്റിനും ബാധകമായിരിക്കും.

2. ഭാരതീയ റിസർവ്വ് ബാങ്ക് 2015 ഒക്ടോബർ 22 ലെ മാസ്റ്റർ നിർദ്ദേശം നമ്പർ ഡി ബി ആർ. എ ബി ഡി നം.45/23.67.003/2015-16, 2015 ഒക്ടോബർ 22 ലെ മാസ്റ്റർ നിർദ്ദേശം മേൽപ്പറഞ്ഞ മാറ്റങ്ങളടുകൂടി ഗോൾഡ് മോണിറ്റൈസേഷൻ പദ്ധതി 2015 പരിഷ്കരിച്ചിരിക്കുന്നു.

വിശ്വസ്തതയോടെ,

(പ്രകാശ് ബലിയാർ സിംഗ്)
ചീഫ് ജനറൽ മാനേജർ)

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?