<font face="mangal" size="3px">ജാൺപൂറി (യു.പി) ലെ ഗോമ്തി നാഗരിയ സഹകാരി ബാങ്ക് - ആർബിഐ - Reserve Bank of India
ജാൺപൂറി (യു.പി) ലെ ഗോമ്തി നാഗരിയ സഹകാരി ബാങ്ക് ലിമിറ്റഡിമേൽ പിഴ ചുമത്തി
ജൂൺ 26, 2019 ജാൺപൂറി (യു.പി) ലെ ഗോമ്തി നാഗരിയ സഹകാരി ബാങ്ക് ലിമിറ്റഡിമേൽ 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്കു ബാധകമാംവിധം) സെക്ഷൻ 47A (1) (c), ഒപ്പം സെക്ഷൻ 46(4) എന്നിവയിലെ വ്യവസ്ഥകൾപ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, റസർവ് ബാങ്ക്, ജാൺപൂരിലെ (യു.പി.) ഗോമതി നാഗരിയ സഹകാരി ബാങ്ക് ലിമിറ്റഡിനുമേൽ 2,00,000/- രൂപ (രൂപ രണ്ടുലക്ഷം മാത്രം) യുടെ പണപ്പിഴ ചുമത്തി. വരുമാന സ്വീകാര്യത (Income recognition), വിഭവ വർഗ്ഗീകരണം, ലാഭം വകയിരുത്തൽ, മറ്റു അനുബന്ധ കാര്യങ്ങൾ, യുസിബികൾ, സെക്യൂരിറ്റി ഇല്ലാത്ത വായ്പകളുടെ കൂടിയ പരിധി അധികരിക്കുക, നിങ്ങളുടെ കസ്റ്റമറെ അറിയുക (കെവൈസി) കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള സംവിധാന ങ്ങൾ, (എഎംഎൽ) ഇവയെ സംബന്ധിച്ച ആർബിഐ ഉത്തരവുകളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചതിനാണ് ഈ പിഴ ചുമത്തിയത്. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, സഹകരണ ബാങ്കിന് ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് ബാങ്ക് എഴുതിത്തയാറാക്കിയ ഒരു മറുപടി സമർപ്പിച്ചു. കേസിലെ വസ്തുതകളും, ബാങ്കിന്‍റെ മറുപടിയും, മുഖദാവിൽ നൽകിയ നിവേദനങ്ങളും പരിഗണിച്ചതിൽ, ലംഘനങ്ങൾ സാരവത്താണെന്നും പിഴചുമത്തേ ണ്ടത് ആവശ്യമാണെന്നുമുള്ള നിഗമനത്തിൽ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ എത്തുകയായിരുന്നു. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് 2018-2019/3045 |