<font face="mangal" size="3">ഉത്തർപ്രദേശ്, ജാൺപൂറിലെ ഗോമ്തി നാഗരിയ സഹകാര - ആർബിഐ - Reserve Bank of India
ഉത്തർപ്രദേശ്, ജാൺപൂറിലെ ഗോമ്തി നാഗരിയ സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ പിൻവലിച്ചു
മെയ് 13, 2019 ഉത്തർപ്രദേശ്, ജാൺപൂറിലെ ഗോമ്തി നാഗരിയ സഹകാരി ബാങ്ക് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ 2017 ജൂലൈ 03 ലെ ഉത്തരവിലൂടെ 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്ക് ബാധകമാം വിധം) 35A സെക്ഷൻ പ്രകാരം, ഉത്തർപ്രദേശ്, ജാൺപൂറിലെ ഗോമ്തി നാഗരീയ സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണനിർദ്ദേശങ്ങൾ, കാലാകാലങ്ങ ളിൽ ദീർഘിപ്പിക്കുകയും, അവയെ ഭേദഗതികൾക്ക് വിധേയമാക്കുകയും ചെയ്തി രുന്നു. ഏറ്റവും അവസാനം 2018 ഒക്ടോബർ 30-ലെ ഉത്തരവിലൂടെ 2019 മേയ് 10 വരെ യാണ് ദീർഘിപ്പിച്ചിരുന്നത്. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്ക് പൊതുതാല്പര്യം മുൻനിറുത്തി താഴെപ്പറയും പ്രകാരം ചേയ്യേണ്ടതുണ്ട് എന്ന് ബോദ്ധ്യപ്പെട്ടതിനാൽ, 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്ക് ബാധകമാംവിധം) സെക്ഷൻ 35 A, സബ് സെക്ഷൻ (2) പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, ഉത്തർപ്രദേശ്, ജാൺപൂറിലെ ഗോമ്തി നാഗരീയ സഹകാരി ബാങ്ക് ലിമിറ്റഡിനുമേൽ പുറപ്പെടുവിച്ചിരുന്നതും കാലാകാലങ്ങളിൽ ഭേദഗതി ചെയ്തിരുന്നതുമായ നിയന്ത്രണ നിർദ്ദേശങ്ങൾ പിൻവലിക്കുന്നു. ഈ ഉത്തരവിന്‍റെ ഒരു കോപ്പി, പൊതുജനങ്ങൾ വായിച്ചറിയുവാനായി, ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ബാങ്ക് ഇനിമേൽ സാധാരണ ബാങ്കിംഗ് ബിസിനസ്സു കൾ തുടർന്നു നടത്തുന്നതായിരിക്കും. ഷൈലജാ സിംഗ് പ്രസ്സ് റിലീസ് 2018-2019/2661 |