<font face="mangal" size="3">വി. ശ്രീനിവാസ് രചിച്ച ഇന്‍റർനാഷണൽ മോണിറ്ററി - ആർബിഐ - Reserve Bank of India
വി. ശ്രീനിവാസ് രചിച്ച ഇന്റർനാഷണൽ മോണിറ്ററി ഫണ്ടുമായി ഭാരതത്തിന്റെ ബന്ധം - 25 വർഷത്തെ സമഗ്രവീക്ഷണം -1991-2016 - എന്ന പുസ്തകത്തിന്റെ പ്രകാശനവേളയില് ഗവർണറുടെ അഭിപ്രായ പ്രകടനം
ശ്രീ. വി. ശ്രീനിവാസ് രചിച്ച “ഇന്റർനാഷണൽ മോണിറ്ററി ഫണ്ടുമായി ഭാരതത്തിന്റെ ബന്ധം” എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഞാൻ ആഹ്ലാദിക്കുന്നു. 1989 ബാച്ചിലെ ആദരണീയനായ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ അദ്ദേഹം 2003 -06 കാലത്ത് IMF ൽ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്റടറുടെ അഡ്വൈസറായി പ്രവർത്തിച്ചിരുന്ന അനുഭവ പരിചയവും ഒപ്പം തന്റെ പാണ്ഡിത്യവും നയരൂപീകരണ പരിചയവും വിപുലമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകവും ഇന്നത്തെ ചടങ്ങും ഒരു പ്രധാന വിഷയത്തിന്മേലുള്ള വായനയെ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ ചിന്തകളും വിശകലനങ്ങളും ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യും. നിങ്ങൾക്ക് അറിയാവുന്നതുപോലെ റിസർവ് ബാങ്ക് ഒരു സ്ഥാപനമെന്ന നിലക്ക് നമ്മുടെ സ്ഥൂല സാമ്പത്തിക താല്പര്യങ്ങൾ ഉയർത്തികാട്ടല് അതുപോലെ IMF ന്റെ ഭരണകാര്യങ്ങള് എന്നിവ സംബന്ധമായി ഈംഫ് ന്റെ പ്രവർത്തനവുമായി വളരെയടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. 2. ഭാരതവുമായി 1966 ലും 1981 ലും ഉണ്ടായിരുന്ന IMF ന്റെ പരിപാടികളുടെ പശ്ചാത്തലത്തിൽ ഈ പുസ്തകം 1991 ലെ ബാലൻസ് ഓഫ് പേയ്മെന്റ് പ്രതിസന്ധിയോടെ തുടങ്ങി IMF ഉം ആയുള്ള ഭാരതത്തിന്റെ ബന്ധം ഒരു അധമർണ്ണൻ എന്ന നിലയിൽ നിന്നും ഉത്തമർണ്ണൻ എന്ന പദവിയിലേക്ക് മാറ്റിയ നാടകീയ പരിവർത്തനം മുന്നിലേക്ക് കൊണ്ടുവരപ്പെട്ട 2016 വരെയുള്ള കാലം ഉൾപ്പെടെയുള്ള, ഒരു പക്ഷെ ഏറ്റവും സംഭവബഹുലമായ, ഒരു കാലഘട്ടത്തിലേക്ക് ശ്രദ്ധയെ നയിക്കുകയാണ്. ഇതേ കാലയളവിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയും ഉൾവലിയുന്ന രീതിയിൽ നിന്നും മാറി ഊർജ്ജസ്വലമായ ലോകവ്യവസ്ഥയിൽ ആഗോള ശക്തിയായി ഉയർന്നു വന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം, കടക്കാരുടെ അവസാന ആശ്രയം എന്ന കളങ്കിത സ്ഥാനമുണ്ടായിരുന്ന IMF, അന്താരാഷ്ട്ര നാണ്യ വ്യവസ്ഥയിൽ കൂടുതൽ കേന്ദ്രസ്ഥാന പങ്കുവഹിക്കുന്നതിനായി വിനിമയ നിരക്ക് നിരീക്ഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച പരിവർത്തനത്തിനും ഈ കാലയളവ് സാക്ഷ്യം വഹിച്ചു.. ഈ കാലത്തിനിടക്ക് IMF സ്ഥൂല സാമ്പത്തിക നയങ്ങളിൽ മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിച്ചത്; കൂടാതെ സ്ത്രീശാക്തീകരണം, ദാരിദ്ര്യ നിർമാർജ്ജനം, സുസ്ഥിര വികസനം, ധനകാര്യപരമായ സാങ്കേതിക വിദ്യ, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെ വലിയ ഒരു കൂട്ടം പ്രശ്നങ്ങളിലും അതീവ താല്പര്യപൂർവം ഇടപെടൽ നടത്തി. ഈ പുസ്തകത്തിന്റെ ആമുഖത്തിൽ ഡോ. വൈ .വി. റെഡ്ഢി പറഞ്ഞിരിക്കുന്നത് പോലെ ഈ പുസ്തകം പ്രസ്തുത വിഷയം സംബന്ധിച്ച് നിലനിൽക്കുന്ന അജ്ഞത ഇല്ലാതാക്കുന്നു. ഈ പുസ്തക രചനയിൽ കൂടി ശ്രീനിവാസ് നൽകിയ പണ്ഡിതോചിതമായ സംഭാവനയിൽ ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. 3. ഈ അവസരത്തിൽ IMF നെ കുറിച്ചും അന്താരാഷ്ട്ര നാണ്യവ്യവസ്ഥയിൽ അതിന്റെ പങ്കിനെക്കുറിച്ചും, ഇപ്പോൾ IMF ന്റെ ബോർഡ് ഓഫ് ഗവർണേഴ്സിൽ ധനമന്ത്രിക്ക് പകരമായും, G20 ഷേർപ ആയും പ്രവർത്തിച്ചിട്ടുള്ള എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, ചില ചിന്തകൾ പങ്കുവയ്ക്കാമെന്നാണ് ഞാന് കരുതുന്നത്. ഈ വർഷം ഏപ്രിലിൽ നടന്ന ഫണ്ട്-ബാങ്ക് സ്പ്രിംഗ് മീറ്റിംഗിന്റെ ഭാഗമായി സംസാരിക്കുമ്പോൾ, “കറൻസി കൃത്രിമം” പോലുള്ള ലേബലുകളെ ഞാൻ സൂചിപ്പിക്കുകയും, തങ്ങളുടെ സ്വന്തം കരുതലുകൾ ഉണ്ടാക്കുവാനായി ഉരുത്തിരിഞ്ഞുവരുന്ന കമ്പോള സമ്പദ് വ്യവസ്ഥകളുടെ (EMEs) നിർബന്ധങ്ങൾക്കു വേണ്ടി കൂടുതൽ മനസ്സിലാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഞാൻ ചൂണ്ടികാണിക്കുവാൻ ആഗ്രഹിക്കുന്നത്, കറൻസി കൃത്രിമം (കറൻസി മാനിപുലേഷൻ) എന്ന പദ സമൂഹം തന്നെ U S ട്രെഷറി പ്രസ്തുത വിഷയത്തിൽ അർദ്ധവാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിക്കുവാൻ തുടങ്ങിയ 2015 ലാണ് ആവിർഭവിച്ചത്. ഈ പശ്ചാത്തലത്തിൽ അത് പ്രാധാന്യമുള്ള ഉഭയകക്ഷി അർത്ഥാന്തരം ആർജ്ജിച്ചിട്ടുണ്ട്. ഇപ്പോൾ ഈ അർദ്ധ വാർഷിക റിപ്പോർട്ട് മൂന്നു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യങ്ങളെ കറൻസി മാനിപുലേറ്റേർസ് ആയി തീരുമാനിക്കുന്നു: (i) അമേരിക്കയും ആയിട്ടുള്ള ഉഭയകക്ഷി വ്യാപാരത്തിൽ 20 ബില്യൺ അമേരിക്കൻ ഡോളറിന്റെ മിച്ചം; (ii) ഏറ്റവും കുറഞ്ഞത് ജിഡിപി യുടെ 2 % വരുന്ന കറന്റ് അക്കൗണ്ട് മിച്ചം, ഒപ്പം (iii) നിർബന്ധമായും 12 മാസങ്ങളിൽ 6 മാസത്തെ ഏകപക്ഷീയ അറ്റവാങ്ങലുകളുടെ തുക ഒരു സമ്പദ് വ്യവസ്ഥയുടെ 12 മാസത്തെ ജിഡിപിയുടെ ഏറ്റവും കുറഞ്ഞത് 2% എങ്കിലും ആകുക. മൂന്നു മാനദണ്ഡങ്ങളിൽ രണ്ടെണ്ണം പാലിച്ചാൽ പോലും ഒരു രാജ്യത്തെ നിരീക്ഷണപ്പട്ടികയിൽ ഉൾപ്പെടുത്തുന്നു. ഇന്ത്യ ഈ പട്ടികയിൽ 2018 മുതൽ ഉണ്ടായിരുന്നെങ്കിലും അടുത്ത കാലത്ത് അതിൽ നിന്നും നീക്കം ചെയ്യപ്പെട്ടു. വളരെ അടുത്ത സമയത്തു് വ്യാപാര യുദ്ധങ്ങളുടെ പൊടിയിലും ചൂടിലും ഈ പദം കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. 4. ഉയർന്നു വരുന്ന ഒരു ചോദ്യം, ലേബലിംഗിനായി ഒരു ബഹുകക്ഷി സ്ഥാപനവത്കൃത സംവിധാനം ഉള്ളപ്പോൾ അത് ഉഭയകക്ഷിയുടെ വിശേഷാധികാരം ആകുന്നത് എന്തുകൊണ്ടാണ്? എന്തൊക്കെയായാലും, ഫണ്ട് (IMF) സ്ഥാപിതമായ ഉടമ്പടിയുടെ ആർട്ടിക്കിൾ IV വകുപ്പ് 3(a) അന്താരാഷ്ട്ര നാണ്യ വ്യവസ്ഥയുടെ മേൽനോട്ടത്തിനായി അതിനെയാണ് അധികാരപ്പെടുത്തിയിട്ടുള്ളത്. ആർട്ടിക്കിൾ IV വകുപ്പ്1(iii) അംഗരാജ്യങ്ങളോട് ആധികാരികമായി ആവശ്യപ്പെടുന്നത് അന്യായമായ മത്സരാനുകൂല്യത്തിന് വേണ്ടി വിനിമയനിരക്കിൽ തിരിമറി നടത്തുന്നത് ഒഴിവാക്കണമെന്നാണ്. ആർട്ടിക്കിൾ VIII വകുപ്പ് 3, അംഗങ്ങളെയും അവരുടെ ധനകാര്യ ഏജന്റുമാരെയും വിവേചനപരമായ നാണ്യ ഇടപാടുകളിലും മൾട്ടിപ്പിൾ കറൻസി പ്രാക്ടീസുകളിലും, അവ ആർട്ടിക്കിൾ XIV വകുപ്പ് 2.3 നു കീഴിൽ ഉൾപെട്ടിട്ടില്ലെങ്കിൽ/ IMF അംഗീകരിച്ചിട്ടില്ലെങ്കിൽ ഏർപ്പെടാതിരിക്കുന്നതിനു നിർബന്ധിതരാക്കുന്നു. മൾട്ടിപ്പിൾ കറൻസി പ്രാക്ടീസുകൾ എന്ന ആശയം IMF യുക്തിസഹമായി പരിഗണിക്കുകയും വിശദീകരിക്കുകയും പ്രയോഗിക്കുകയും ആവശ്യമുള്ളപ്പോൾ അതിൽ ഉചിതമായ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. 5. സ്ഥിരമായ വിനിമയ നിരക്കുകൾ എന്ന ബ്രെട്ടൻവുഡ്സ് സമ്പ്രദായം അവസാനിക്കുകയും, 1973 മുതൽ അസ്ഥിരമായ കറൻസി നിരക്കുകൾ നിലവിൽ വരുകയും ചെയതതിനു ശേഷമുള്ള 1978 ലെ ആർട്ടിക്കിൾസ് ഓഫ് എഗ്രിമെന്റിന്റെ രണ്ടാം ഭേദഗതി, അംഗരാജ്യങ്ങളുടെ വിനിമയ നിരക്ക് നയങ്ങളിൽ മേൽനോട്ടം ഉറപ്പിച്ച് അതിന്റെ അനുശാസനം കൂടുതൽ നിർബന്ധിതമാക്കി. ബാഹ്യമായ അസ്ഥിരതയിൽ കലാശിക്കുന്ന വിനിമയ നിരക്ക് തിരിമറി അടിസ്ഥാനപരമായ മിസ് അലൈൻമെന്റുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിക്കുവാനായി IMF ന്റെ അനുശാസനം 2007 ൽ നാളതീകരിക്കപ്പെട്ടു. ലേബലിംഗിനെ കുറിച്ച് അംഗങ്ങളുടെ ഇടയിലെഭയം, 2012 അവസാനിക്കുന്നത് വരെ വളരെ കൂടുതൽ പുനരവലോകനങ്ങളിലേക്കു നയിക്കുകയും, ഗാർഹികവും ബാഹ്യവുമായ സ്ഥിരതയും ആഗോള നഷ്ടങ്ങളും അതിൽ കൂടുതലുള്ളതും തമ്മിലുള്ള ബന്ധത്തെ ഊന്നി പറയുകയും ചെയ്യുന്ന ഒരു സംയോജിത നിരീക്ഷണ തീരുമാനം 2012 ൽ എടുക്കുകയും ചെയ്തു. 6. അനുശാസനത്തെ പിന്തുടരുന്നതിനായി IMF ഓരോ വർഷവും അതിന്റെ ആർട്ടിക്കിൾ IV കൂടിയാലോചനകളിൽ, വിനിമയ നിരക്ക് നയങ്ങൾ ഉൾപ്പെടെ അംഗങ്ങളുടെ സാമ്പത്തിക വികസനങ്ങളുടെയും നയങ്ങളുടെയും ആഴത്തിലുള്ള വിലയിരുത്തൽ നടത്തുന്നു. ഒരു കൂട്ടം മാതൃകകളിൽ കൂടിയുള്ള കഠിനമായ സാങ്കേതിക മൂല്യ നിർണ്ണയം ഇതിനു പിന്തുണ നൽകുകയും ചെയ്യുന്നു. കൂടിയാലോചനാ റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെടുകയും വിനിമയ നിരക്കിലെ തെറ്റായ അലൈൻമെന്റും ഒപ്പം/ അല്ലെങ്കിൽ മൾട്ടിപ്പിൾ കറൻസി പ്രാക്ടീസുകളും സത്യസന്ധമായി ദേശീയ അധികാരികളുടെ ശ്രദ്ധയിൽ പരിഹാരത്തിനായി കൊണ്ടുവരുന്നു. കരാർ വ്യവസ്ഥകൾ രൂപം കൊടുക്കുന്നത് ഒരു അന്താരാഷ്ട്ര ഉടമ്പടി ആയതിനാൽ ഇതു നിർബന്ധമാണ്. ഇന്ത്യയിൽ അവ ഉറപ്പാക്കിയിരിക്കുന്നത് 1945 ലെ അന്താരാഷ്ട്ര മോണിറ്ററി ഫണ്ട് ആൻഡ് ബാങ്ക് ആക്ട് എന്ന പാർലമെന്റിലെ നിയമ നിർമ്മാണം വഴിയാണ്. ഇപ്പോഴുള്ള ബഹുകക്ഷി ചട്ടക്കൂടിനു മുകളിലെ ആവരണമായി ഞാൻ നേരത്തെ പ്രതിപാദിച്ച ഉഭയകക്ഷി ലേബലിംഗ്, IMF ന്റെ പങ്കാളിത്തം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചോദ്യങ്ങൾ ഉയര്ത്തുന്നു. 7. മറ്റേതൊരു നയരൂപീകരണസ്ഥാപനവും പോലെ IMF ന്റെ നയങ്ങളും രീതികളും അവരുടെ കാര്യക്ഷമത അനുസരിച്ച് എല്ലായ്പോഴും ശരിയാണെന്നോ അല്ലെങ്കിൽ ഏറ്റവും നല്ലതെന്നോ തീർച്ചയായും പറയാനാവില്ല. അതിന്റെ സ്വതന്ത്ര മൂല്യ നിർണ്ണയ ഓഫിസ് (IEO) 2005 ൽ ചൂണ്ടികാണിച്ചിട്ടുള്ളതുപോലെ ജാഗ്രതയോടെയുള്ള വിനിമയ നിരക്ക് നിരീക്ഷണം എന്ന പ്രധാന ഉത്തരവാദിത്വം നിറവേറ്റുന്നതിൽ IMF പരാജയപെട്ടതിനുള്ള ഒരു മുഖ്യ കാരണം ചില അംഗരാജ്യങ്ങൾക്കിടയിൽ ശക്തമായി ഉണ്ടായിരുന്ന നിരീക്ഷണത്തിലുള്ള നിഷ്പക്ഷതാരാഹിത്യമായിരുന്നു. ഒരു വിധത്തിൽ അത് മൂല്യകയറ്റത്തെ എതിർക്കാത്ത രാജ്യങ്ങളുടെ നാണ്യമൂല്യശോഷണം അനുവദിച്ചിരുന്നു. IEO യുടെ ഈ വിമർശനം 2017 ലെ അതിന്റെ മൂല്യനിർണയ നാളതീകരണത്തിലും നിലനിൽക്കുന്നു. ഇത്തരം വിമർശനങ്ങൾ എന്തുതന്നെ ആയാലും IMF കാര്യങ്ങള് പഠിക്കുന്നതിനു സന്നദ്ധത കാട്ടുന്നതും നന്നായി മാനിക്കപ്പെടുന്നതിനുള്ള അർഹതയോടുകൂടിയതുമായ ഒരു സ്ഥാപനമായി നിലകൊള്ളുകയും ചെയ്യുന്നു. അതിനാൽ നമ്മൾ നാണ്യ, വിനിമയ നിരക്ക്, സ്ഥൂല - ജാഗ്രത, മൂലധന ഒഴുക്ക് കൈകാര്യം ചെയ്യൽ ഇവ സംബന്ധമായ നയങ്ങളുടെ പരസ്പര പ്രവർത്തനങ്ങൾ ചൂഴ്ന്ന ഒരു സംയോജിത ചട്ടക്കൂടിനു വേണ്ടിയുള്ള 2019 ഏപ്രിലിലെ നിർദ്ദേശത്തിന്മേൽ IMFമായിട്ട് പരസ്പരബദ്ധമായി പ്രവർത്തിക്കുന്നതിനുള്ള അവസരം സന്തോഷത്തോടെ പ്രതീക്ഷിക്കുന്നു. ഞാൻ ദൃഢമായി വിശ്വസിക്കുന്നത് ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് IMF ന്റെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന ഒരു ബഹുകക്ഷി ചട്ടക്കൂട് ആകും ഏറ്റവും ഉചിതമായ സമീപനം എന്നാണ്. 8. EME കളുടെ വെല്ലുവിളികളെ ഭാഗികമായിട്ടെങ്കിലും മനസ്സിലാക്കുന്നതിന് അവ പ്രവർത്തിക്കുന്ന സന്ദർഭം ഏതാണെന്ന് അറിയുക പ്രധാനമാണ്. ഒന്നാമത്, ബാലൻസ് ഓഫ് പേയ്മെന്റ് സമ്മർദ്ദങ്ങളിൽ നിന്നും സമ്പൂർണ ധനകാര്യ പ്രതിസന്ധിയിലേക്ക് ഈ രാജ്യങ്ങളെ എത്തിച്ച ആഘാതങ്ങളുടെ സ്വഭാവം. രണ്ടാമതായി ആഗോള ധനകാര്യ പ്രതിസന്ധിയെ തുടർന്നുവന്ന വർഷങ്ങളിൽ പെട്ടെന്നുള്ള ഇരച്ചുകയറ്റവും വിരാമങ്ങളും അല്ലെങ്കിൽ മൂലധന ഒഴുക്കുകളെ എതിർദിശയിലാക്കലും, വർധിപ്പിച്ച ആഗോള സ്പിൽ ഓവറുകളാലും EMEകളും ധനകാര്യ വിപണികളും പ്രഹരിക്കപ്പെട്ടു. പ്രാദേശികമായാലും ബഹുപങ്കാളിത്തം ഉള്ളതായാലും ധനകാര്യ സുരക്ഷാ വലകളുടെ നിലവിലുള്ള അവസ്ഥ ഇത്തരം പ്രക്ഷുബ്ധാവസ്ഥക്കെതിരെ ആവശ്യമായ സംരക്ഷണം നൽകുന്നതിന് വേണ്ടതിലും വളരെ താഴെയാണ്. മാത്രമല്ല, വ്യവസ്ഥാപരമായി പ്രധാനപ്പെട്ട സെൻട്രൽ ബാങ്കുകളിൽ നിന്നുള്ള ഒന്നിനു പകരം കൈമാറ്റം ചെയ്യാനുള്ള മറ്റൊരു ധനകാര്യ ഇൻസ്റ്റ്രുമെന്റ് സൗകര്യം, (SWAPS), ഇഎംഇകൾക്ക് ലഭ്യമല്ല.. ധാരാളം EME കൾക്ക് നാണ്യ നീക്കങ്ങളിലുള്ള ഉയർന്ന വ്യതിയാനങ്ങൾ പ്രകടമായ സ്ഥൂല സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. പ്രധാനപ്പെട്ട EME കളുടെ സ്ഥാപന ചട്ടക്കൂടുകളിൽ ഉണ്ടായിട്ടുള്ള പ്രധാന പരിഷ്കരണങ്ങൾ അന്താരാഷ്ട്ര നാണ്യ വ്യവസ്ഥയിലെയും വിപണി നിയന്ത്രിത ഇടപാടുകളിലെയും പ്രതിസാമ്യമില്ലായ്മകൾ കൊണ്ട് ഫലശൂന്യമാക്കപ്പെടുന്നു എന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക്ക് കാർണി ഈയിടെ സ്പഷ്ടമാക്കപ്പെട്ട തന്റെ വീക്ഷണത്തിൽ സമർത്ഥിച്ചിട്ടുണ്ട്.1 ഈ പശ്ചാത്തലത്തിനു എതിരെ ഈ രാജ്യങ്ങൾ കഴിഞ്ഞ രണ്ടു ദശാബ്ദക്കാലം കുന്നുകൂട്ടിയിട്ടുള്ള കരുതൽ ധനം ഘടകങ്ങളെ പ്രചോദിപ്പിക്കുന്നതിനുള്ള മൂലധന ഒഴുക്കിന്റെ സൂക്ഷ്മ സംവേദനക്ഷമത കാര്യമായി കുറച്ചിട്ടുണ്ട്.. ഈ അധിക ഇൻഷുറൻസിന്എങ്ങനെ ആയാലും EME കൾ ഉയര്ന്ന വില കൊടുക്കേണ്ടി വന്നിട്ടുണ്ടെന്ന് ഗവർണർ മാർക്ക് കാർണി കൂട്ടിച്ചേർക്കുന്നു.ഈ സന്ദർഭത്തിൽ എനിക്ക് പറയാനുള്ളത് ഇൻഷുറൻസിനു വലിയ ചെലവാണ് വരുന്നതെങ്കിലും ധനകാര്യ പ്രതിസന്ധികൾക്കുള്ള ചെലവുകൾ അതിനേക്കാള് അപേക്ഷിച്ച് വളരെ കൂടുതൽ ആണെന്ന് സൂചിപ്പിക്കുന്നതിനുള്ള മതിയായ തെളിവുണ്ട് എന്നാണ്. ഇപ്രകാരം, EME കളുടെ ഇതുവരേയുള്ള കരുതൽ കുന്നുകൂട്ടൽ അവരുടെ നാണ്യവ്യവസ്ഥകളെ ആഗോള സാമ്പത്തിക പ്രതിസന്ധി വ്യാപനത്തിനെതിരെ സംരക്ഷിക്കാൻ പര്യാപ്തമല്ലെന്ന് വ്യക്തമാണ്. 9. ക്രമത്തിലുള്ള വിനിമയനിരക്കിനും ഒടുക്കൽ ഏർപ്പാടുകൾക്കും വേണ്ടിയുള്ള ബഹുകക്ഷി തത്വങ്ങളും ചട്ടക്കൂടുകളും ഉഭയകക്ഷി മേധാവിത്വത്താൽ മറികടക്കുന്നില്ലെന്ന് നാം കൂട്ടായി ഉറപ്പാക്കുന്നത് എപ്രകാരമാണ്? നമ്മുടെ മുൻപിലുള്ള ഏറ്റവും നല്ല മാർഗ്ഗം IMF പോലെ നിലവിലുള്ള സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും അവയുടെ ശക്തിയും പ്രസക്തിയും വിശ്വസനീയതയും വർധിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ്. അതിന്റെ ഉടമ്പടിയിലെ ആർട്ടിക്കിൾസ് പ്രകാരം അത് ആനുപാതിക ഓഹരി അടിസ്ഥാനത്തിലുള്ള സംഘടനയാണ്. എന്നാൽ ഇത് നിലവിൽ അതിന്റെ വിഭവശേഷിയുടെ 49 % മാത്രമേ വരുന്നുള്ളൂ. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഉച്ചാവസ്ഥയിലും തുടർന്ന് വന്ന വർഷങ്ങളിലും IMF കടം വാങ്ങാനുള്ള പുതുസംവിധാനം (NAB), ഉഭയകക്ഷി നോട്ട് വാങ്ങൽ കരാറുകൾ (NPA കൾ) പോലെയുള്ള കടം വാങ്ങൽ ഏർപ്പാടുകൾ സജീവമാക്കി; ഇന്ത്യയും ആയതിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. ഈ കടം വാങ്ങൽ ഏർപ്പാടുകളെല്ലാം താൽക്കാലികമായി കുഴപ്പങ്ങൾ തരണം ചെയ്യുന്നതിന് മാത്രമാണ് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അവസാന ആശ്രയത്തിന് സമീപിക്കാവുന്നആഗോള ഉത്തമർണ്ണൻ, അന്താരാഷ്ട്ര നാണ്യവ്യവസ്ഥയുടെ മേൽനോട്ടക്കാരൻ, വിശ്വസ്ത നയോപദേശകൻ എന്നീ കാര്യങ്ങളിൽ നിയമസാധുത ഉറപ്പാക്കുന്നതിന് അംഗങ്ങൾ ആനുപാതികമായി വിഭവങ്ങൾ വാഗ്ദാനം ചെയ്യുന്നതാണ് പരിഹാരം ആകുക. ഇപ്പോൾ നാലുവർഷമായി മുടങ്ങിക്കിടക്കുന്ന പതിനഞ്ചാമത് QUOTA അവലോകനത്തിന്റെ പൂർത്തീകരണത്തിന് ഇത് ധൃതിയേറ്റുന്നു. 10. ഇന്നത്തെ ലോകവ്യവസ്ഥ അന്താരാഷ്ട്ര സംഘടനകളുടെയും അതുപോലെ ദേശീയ നാണ്യ ധനകാര്യ അധികാരികളുടെയും പ്രാവീണ്യം പരിശോധിക്കുന്ന നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. വളരെ അടുത്ത വർഷങ്ങളിൽ അന്താരാഷ്ട്ര ഏകോപനം ഏതാണ്ട് ബലഹീനമായി തീർന്നിട്ടുണ്ട്. പുരോഗമിച്ച ധാരാളം സമ്പദ് വ്യവസ്ഥകൾ (AEകള്) തീരെ താഴ്ന്ന പലിശനിരക്ക് നയങ്ങളാണ്, ഒരു പക്ഷെ അവയുടെ പ്രതികൂല പ്രത്യാഘാതങ്ങൾ മതിയായ രീതിയിൽ മനസ്സിലാക്കാതെ, തുടർന്നുപോകുന്നത്. ഇന്ന് ആഗോള തലത്തിൽ ന്യൂന ആദായം നൽകുന്ന ബോണ്ടുകളുടെ മൊത്തം തുക ഏകദേശം 13 ട്രില്യൺ അമേരിക്കൻ ഡോളർ ആയി ഉയർന്നിട്ടുണ്ട്. ഇത് അർത്ഥമാക്കുന്നത് എ ഇ സർക്കാർ ബോണ്ടുകളുടെ ഏതാണ്ട് മൂന്നിൽ ഒന്നും ന്യൂന ആദായത്തിലാണ് വിപണനം നടക്കുന്നത് എന്നാണ്. ഓഹരി പ്രീമിയം 4% കടന്നു, അത് അതിന്റെ ദീർഘകാല ശരാശരിയേക്കാൾ 1 സ്റ്റാൻഡേർഡ് ഡീവിയേഷൻ കൂടുതലാണ്. വികസിത രാഷ്ട്രങ്ങളിൽ ഉള്ളതിനേക്കാൾ കുറഞ്ഞ പലിശ നിരക്കിലേക്കുള്ള മടങ്ങിവരവ് അഭിമുഖീകരിക്കുന്നത് വെല്ലുവിളികളാണ്. കാരണം EME കളിൽ ഇതിനകം തന്നെ അതിന്റെ ആനുകൂല്യം ഉണ്ടാക്കിയെടുത്തുകഴിഞ്ഞു എന്നതും ധാരാളം യൂറോപ്യൻ സമ്പദ് വ്യവസ്ഥകളിൽ ഈ ആനുകൂല്യം ഇല്ലാതാക്കൽ പൂർത്തീകരിച്ചിട്ടില്ല എന്നുള്ളതുമാണ്. കുറഞ്ഞ ആഗോള പലിശ നിരക്കുകൾക്കിടയിൽ EME കളിലെ ധനകാര്യേതര മേഖലയ്ക്കുള്ള വായ്പ 2008 അവസാനത്തിൽ ജിഡിപി യുടെ 107.2 ശതമാനത്തിൽ നിന്നും 2018 മാർച്ച് മാസത്തോടെ ജിഡിപി യുടെ 194. 4 ശതമാനം ആകുകയും 2018 അവസാനത്തോടെ 183.2 ശതമാനത്തിലേക്ക് താഴുകയും ചെയ്തു. പ്രതിസന്ധിക്കുശേഷമുള്ള കാലത്ത് നേരിട്ടും പോർട്ടഫോളിയോ നിക്ഷേപങ്ങളായും EME കളിലേക്ക് ഒഴുകി എത്തിയ അറ്റ സ്വകാര്യ മൂലധനവും ഏകദേശം ഇരട്ടിച്ചു. ചില EME കൾക്ക് ഇതുകൊണ്ട് നഷ്ട സാധ്യതകളെ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. ഈ നഷ്ട സാധ്യതകളിൽ ചിലത് മോശമായ ബാങ്ക്/ ബാങ്കിതര ബാക്കിപത്രങ്ങളുടെ രൂപത്തിൽ ആണ് ഉപരിതലത്തിലേക്കു വന്നിട്ടുള്ളത്. എങ്കിൽ ചിലത് ലീനമായി തുടരുകയും എപ്പോഴെങ്കിലും, പ്രത്യേകിച്ച് ആഗോള പലിശനിരക്കിൻറെ ചാക്രിക ആവൃത്തികൾ നിർണ്ണായകമായി തിരിയുമ്പോൾ, മുകളിലേക്ക് പൊന്തി വരുകയും ചെയ്യും. ആശ്രയിക്കാവുന്ന പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനായി ലോകം IMF ന്റെ നേർക്ക് നോക്കുന്നുണ്ടാകും. വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തന്നെ സ്ഥൂല സാമ്പത്തിക വ്യവസ്ഥയും സാമ്പത്തിക സ്ഥിരതയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും ഇഎംഇകൾ പിന്തുടരേണ്ടതുണ്ട്. 11. സമ്മർദ്ദത്തിലാഴ്ന്ന വ്യാപാര കൂടിയാലോചനകൾ, വർധിച്ചുവരുന്ന ഭൗമ ശാസ്ത്രാധിഷ്ഠിത രാഷ്ട്രീയ ഏറ്റുമുട്ടലുകള്, നയങ്ങൾക്കുള്ള പരിമിതമായ ഇടം, ഒപ്പം അനവധി സമ്പദ് വ്യവസ്ഥകളിലെ ഉയർന്ന ഋണനിലവാരം എന്നിവയുടെ പരിതസ്ഥിതിയിൽ ആഗോള സമ്പദ് വ്യവസ്ഥ പുതിയതും സ്ഥിരതയാർജ്ജിക്കാത്തതുമായ ഘട്ടത്തിലേക്ക് നീങ്ങുന്നതായി തോന്നുന്നതിനാൽ പരിഹാരങ്ങൾ കൂടുതൽ ദുഷ്കരമാകുന്നു. ഒരു ഗ്രൂപ്പ് എന്ന നിലയിൽ AE കളുടെ പൊതുസർക്കാർ കടം ജിഡിപി യുടെ 100 ശതമാനം കടന്നിട്ടുണ്ട്. പല വികസിത സമ്പദ് വ്യവസ്ഥകളിലും ധനസംബന്ധമായ ഇടവും സമ്മർദ്ദത്തിലാണ്. 12. ആഗോള വളർച്ച മന്ദഗതിയിലാക്കകുന്നതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ആനുകൂല്യങ്ങളും ആസ്തി വിലകളുടെ കുമിളകളും സൃഷ്ടിച്ചെടുക്കാതെ വളർച്ചയെ പിന്തുണക്കുന്ന വിധത്തില് നാണ്യ ധനകാര്യ അധികാരികളുടെ നയങ്ങൾ വ്യക്തമായി നിശ്ചയിക്കപ്പെടണം എന്നുള്ളതാണ് പ്രധാനപ്പെട്ട ഒരു കാര്യം. വിവേകപൂർണ്ണമായ നയങ്ങൾ സ്ഥൂല സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയോടുകൂടിയ വളർച്ചയ്ക്ക് നിർണ്ണായകമാണ്. ആഗോള തലത്തിൽ നമുക്ക് നയങ്ങൾക്കുള്ള ഇടം സംബന്ധിച്ച് ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനെ വിവേക പൂർണ്ണമായി ഉപയോഗിക്കുകയും ചെയ്യേണ്ട ആവശ്യമുണ്ട്. അതോടൊപ്പം തൊഴിലുകൾ സൃഷ്ടിക്കൽ, നൂതന രീതികൾ നടപ്പിൽ വരുത്തൽ, ഉൽപ്പാദനക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിനായി ഘടനാപരമായ പരിഷ്കാരങ്ങൾ ഏറ്റെടുക്കുകയും ചെയ്യേണ്ടതുണ്ട്. വരുന്ന വർഷം ഈ മേഖലകളിലുള്ള നയപരമായ ഉപദേശത്തിന്റെ കാര്യത്തിൽ IMF നെ പരീക്ഷിക്കുന്നതായിരിക്കും. സാമ്പത്തിക സ്ഥിരത നിലനിർത്തിക്കൊണ്ടുതന്നെ ആഗോള സാമ്പത്തിക വളർച്ച നിലനിർത്തുന്നത് IMF ഉം കേന്ദ്ര ബാങ്കുകളും എങ്ങനെയാണ് മുന്നോട്ടുള്ള മാർഗ്ഗനിർദ്ദേശം നൽകുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും. 13. ഞാൻ എടുത്തുകാട്ടിയത് ആഗോള/ നാണ്യ ധനകാര്യ വ്യവസ്ഥയുടെ ഭാവിയെക്കുറിച്ച് കാര്യമായ ആത്മ പരിശോധനയ്ക്കു എന്നെ പ്രേരിപ്പിക്കുന്നതിന് കാരണമായ ഒരുപിടി ആശങ്കകൾ ആണ്. പ്രത്യേകിച്ചും റിസർവ് ബാങ്കിൽ ദൈനം ദിന അടിസ്ഥാനത്തിൽ നമ്മൾ ഇത്തരം വെല്ലുവിളികൾ നേരിടുമ്പോൾ.ഫലപ്രദമായ പരിഹാരത്തിനുവേണ്ടിയുള്ള ആഗോളതല അന്വേഷണം ചരിത്രത്തിൽ നിന്നും അനുഭവങ്ങളിൽ നിന്നും ഉള്ള പാഠങ്ങളുമായി കൈകോർത്തുവേണം നടക്കേണ്ടത്. ഈ സന്ദർഭത്തിൽ നിങ്ങളുടെ വായനക്കായി ഞാൻ ഈ പുസ്തകം ശുപാർശ ചെയ്യുന്നു. നിങ്ങൾക്കു നന്ദി. 1. കാർണി മാർക്ക് (2019) പുതിയ ലോക വ്യവസ്ഥയ്ക്കുവേണ്ട സുസ്ഥിര മൂലധന ഒഴുക്കുകൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ഫിനാൻസ് സ്പ്രിങ് മെമ്പർഷിപ് മീറ്റിങ്, ജൂൺ 6 ന് ടോക്യോയിൽ നടത്തിയ പ്രഭാഷണം 1കാർണി, മാർക്ക്(2019) "പുൾ, പുഷ്, പൈപ്സ്: സസ്റ്റെയ്നബിൾ കാപിറ്റൽ ഫ്ളോസ് ഫോർ എ ന്യൂ വേൾഡ് ഓർഡർ" ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ഫിനാൻസ് സ്പ്രിങ് മെമ്പർഷിപ് മീറ്റിംഗ്, ടോക്കിയോ, ജൂൺ 6 |