<font face="mangal" size="3">ഗവർണറുടെ പ്രസ്താവന</font> - ആർബിഐ - Reserve Bank of India
ഗവർണറുടെ പ്രസ്താവന
മെയ് 04, 2022 ഗവർണറുടെ പ്രസ്താവന 2022 ഏപ്രിൽ 8-ലെ എന്‍റെ പ്രസ്താവനയിൽ, ആഗോള വളർച്ചയ്ക്കും ധനനയത്തിന്‍റെ നടത്തിപ്പിനും പുതിയ വെല്ലുവിളികൾ സൃഷ്ടിച്ച യൂറോപ്പിലെ സംഘർഷം മൂലമുണ്ടായ ടെക്റ്റോണിക് ഷിഫ്റ്റുകളെ കുറിച്ച് ഞാൻ പരാമർശിച്ചിരുന്നു. യുദ്ധം തുടരുകയും ഉപരോധങ്ങളും പ്രതികാര നടപടികളും തീവ്രമാകുകയും ചെയ്യുമ്പോൾ, ക്ഷാമം, ചരക്ക്-സാമ്പത്തിക വിപണികളിലെ ചാഞ്ചാട്ടം, വിതരണതടസ്സങ്ങള്‍, ഏറ്റവും ഭയാനകമായി, സ്ഥിരമായതും ഒപ്പം വ്യാപിക്കുന്നതുമായ പണപ്പെരുപ്പ സമ്മർദങ്ങൾ എന്നിവ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ രൂക്ഷമാവുകയാണ്. മൂലധന ഒഴുക്കിനും കറൻസി മൂല്യത്തകർച്ചയ്ക്കും ഇടയിൽ വികസ്വര രാജ്യങ്ങളിൽ കടബാധ്യത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സമീപകാല ജിഡിപി പ്രകാശനങ്ങൾ സൂചിപ്പിക്കുന്നത് ആഗോള സാമ്പത്തിക വീണ്ടെടുക്കലിന്‍റെ വേഗത നഷ്ടപ്പെടുന്നു എന്നാണ്. 2. ഈ വെല്ലുവിളികൾക്കിടയിൽ, ഏപ്രില്‍ മാസത്തെ എന്‍റെ പ്രസ്താവനയിൽ വളരെ വലുതെന്നു ഞാൻ വിശേഷിപ്പിച്ച, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിന്‍റെ അന്തർലീനമായ അടിസ്ഥാന ഘടകങ്ങളുടെ സഹജമായ കരുത്തും, വിവേകപൂർണ്ണവും അനുകൂലവുമായ നയ മിശ്രിതത്തിന്‍റെയും പിന്തുണയോടെ പ്രതിരോധം പ്രകടമാക്കുകയും ചെയ്തു. ധന വ്യവസ്ഥയുടെ നടത്തിപ്പിൽ, ഒരു റൂൾബുക്കിലും ബന്ധിക്കപ്പെടാതിരിക്കുവാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയവും, പരമ്പരാഗതവും പാരമ്പര്യേതരവുമായ ഉപകരണങ്ങളുടെ മുഴുവൻ ശ്രേണിയും നിർണ്ണായകമായി വിന്യസിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പും ഞങ്ങൾ പ്രകടമാക്കിയിട്ടുണ്ട്. ലളിതമായ നയം തുടരുന്നതിലൂടെ, സാമ്പത്തിക നയം വളർച്ചയെ പിന്തുണയ്ക്കുന്നതിനും ഭൗമരാഷ്ട്രീയ പ്രതിസന്ധിയുടെ പ്രതികൂല ഫലങ്ങൾ ലഘൂകരിക്കുന്നതിനുമായി അനുരൂപമായ സാമ്പത്തിക സാഹചര്യങ്ങൾ വളർത്തിയെടുക്കുന്നത് തുടരുന്നു. തൽഫലമായി, ഇതുവരെയുള്ള ആഘാതത്തെ അതിജീവിക്കുവാൻ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കഴിഞ്ഞു. ആശ്വാസകരമെന്നു പറയട്ടെ, ചരക്ക് വില, വിതരണ തടസ്സങ്ങൾ, യുദ്ധം അഴിച്ചുവിട്ട ഉയർന്ന പണപ്പെരുപ്പം എന്നിവ സമന്വയിപ്പിച്ച ആഘാതങ്ങൾക്കിടയിലും, സ്ഥൂല-സാമ്പത്തിക സ്ഥിരത നിലനിർത്തുവാന്‍ നമുക്ക് കഴിഞ്ഞു. നാണയപ്പെരുപ്പത്തിന്‍റെ ഭാവി പാതയെ മുകളിലേയ്ക്കാക്കിയ പണപ്പെരുപ്പ സമ്മർദങ്ങളെ അഭിമുഖീകരിക്കുമ്പോൾ തന്നെ, പണപ്പെരുപ്പം ലക്ഷ്യത്തിലേക്ക് പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുവാൻ ലളിതവത്കരണ നയം പിൻവലിക്കുവാനുള്ള ഞങ്ങളുടെ ഉദ്ദേശ്യം ഞങ്ങൾ പ്രഖ്യാപിച്ചു. ഏപ്രിലിലെ ധനനയ പ്രസ്താവനയിൽ ഞാൻ പറഞ്ഞതുപോലെ, വളർച്ചയുടെ പ്രേരണകൾ സംരക്ഷിക്കപ്പെടുകയും, ശക്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിൽ നമ്മുടെ പ്രവർത്തനങ്ങൾ അതിവേഗം വികസിക്കുന്ന സാഹചര്യത്തിലേക്ക് ക്രമീകരിക്കപ്പെടും. പ്രസിദ്ധ ഗ്രീക്ക് തത്ത്വചിന്തകനായ എപിക്റ്റീറ്റസിന്‍റെന്‍റെ വാക്കുകളിൽ ഞങ്ങളുടെ പ്രയാണം നന്നായി പ്രതിഫലിക്കുന്നു: "നിങ്ങൾ നേരിടുന്ന പരീക്ഷണങ്ങൾ നിങ്ങളുടെ ശക്തികളെ നിങ്ങൾക്ക് പരിചയപ്പെടുത്തും. അചഞ്ചലമായി നിലകൊള്ളുക... ഒരു ദിവസം നിങ്ങൾ സഹിഷ്ണുതയുള്ള എന്തെങ്കിലും നിർമ്മിക്കും."1 3. ഈ ദുഷ്‌കരമായ കാലഘട്ടത്തിലൂടെ സഞ്ചരിക്കുമ്പോൾ, പുതിയ യാഥാർത്ഥ്യങ്ങളോട് സംവേദനക്ഷമത പുലർത്തുകയും അവയെ നമ്മുടെ ചിന്തയിൽ ഉൾപ്പെടുത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്. 2022 ഏപ്രിലിലെ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്കിൽ, ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) രേഖപ്പെടുത്തിയിട്ടുണ്ട്: "യുദ്ധത്തിന്‍റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രത്തിൽ നിന്ന് പുറപ്പെടുന്ന ഭൂകമ്പ തരംഗങ്ങൾ പോലെ - പ്രധാനമായും ചരക്ക് വിപണികൾ, വ്യാപാരം, സാമ്പത്തിക ബന്ധങ്ങൾ എന്നിവയിലൂടെ എല്ലായിടത്തും വ്യാപിച്ചുകിടക്കുന്നു."2 എന്നിരുന്നാലും, നമ്മുടെ ശക്തികളും ശേഖരങ്ങളും ഉണ്ടായിരുന്നിട്ടും, ആഗോളമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ ലോകത്ത് ഇന്ത്യ ഒരു ദ്വീപല്ലെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. ഏപ്രിലിലെ നയപ്രസ്താവനയിൽ പ്രതീക്ഷിച്ചതുപോലെ 2022 മാർച്ചിൽ ഉപഭോക്തൃ പണപ്പെരുപ്പത്തിൽ ഒരു കുതിച്ചുചാട്ടം ഉണ്ടായി. ഏപ്രിലിലും ഇത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. പണപ്പെരുപ്പം ഈ തലങ്ങളിൽ വളരെക്കാലം ഉയർന്നുനിൽക്കുകയാണെങ്കിൽ ഒരു കൊളാറ്ററൽ റിസ്ക് ഉണ്ട്. പണപ്പെരുപ്പ പ്രതീക്ഷകളെ ഇല്ലാതാക്കാൻ ഇതിനു കഴിയും, അത് സ്വയം നിറവേറ്റുന്നതും വളർച്ചയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും ഹാനികരവുമാണ്. അതിനാൽ, സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനിടയിൽ സ്ഥൂല സാമ്പത്തികവും സാമ്പത്തികസ്ഥിരതയും നിലനിർത്താൻ എല്ലാ നയപരമായ സ്വാധീനവും ഉപയോഗിക്കാനുള്ള സന്നദ്ധതയിൽ നാം നിലനിൽക്കണം. സാഹചര്യം ചലനാത്മകവും അതിവേഗം മാറിക്കൊണ്ടിരിക്കുന്നതുമാണെന്നും അതിനനുസരിച്ച് നമ്മുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കേണ്ടതുണ്ടെന്നും ഞാൻ ആവർത്തിച്ച് ഊന്നി പറയുന്നു . മോണിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാനങ്ങളും ചർച്ചകളും 4. ഈ പശ്ചാത്തലത്തിൽ, വികസിച്ചുകൊണ്ടിരിക്കുന്ന പണപ്പെരുപ്പ-വളർച്ചയുടെ ചലനാത്മകതയും ഏപ്രിൽ 6-8, 2022 ലെ MPC യോഗത്തിന് ശേഷമുള്ള സംഭവവികാസങ്ങളുടെ ആഘാതവും വീണ്ടും വിലയിരുത്തുവാന്‍ 2022 മെയ് 2, 4 തീയതികളിൽ ഒരു ഓഫ്-സൈക്കിൾ മീറ്റിംഗ് നടത്തുവാൻ മോണിറ്ററി പോളിസി കമ്മിറ്റി (MPC) തീരുമാനിച്ചു. സ്ഥൂല സാമ്പത്തിക സാഹചര്യത്തിന്‍റെയും, കാഴ്ചപ്പാടിന്‍റെയും വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ, പോളിസി റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് കൂട്ടി 4.40 ശതമാനമാക്കി വർധിപ്പിക്കുവാന്‍ എംപിസി ഏകകണ്ഠമായി വോട്ട് ചെയ്തു. തൽഫലമായി, സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ് ഡി എഫ്) നിരക്ക് 4.15 ശതമാനമായി ക്രമീകരിച്ചു; കൂടാതെ മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്കും ബാങ്ക് നിരക്കും 4.65 ശതമാനമാക്കി. വളർച്ചയെ പിന്തുണയ്ക്കുന്നതിനൊപ്പം പണപ്പെരുപ്പം മുന്നോട്ടുള്ള ലക്ഷ്യത്തിനകത്ത് തന്നെ നിലനിൽക്കുമെന്ന് ഉറപ്പാക്കുവാൻ ലളിതവത്കരണ നയം പിൻവലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ തന്നെ ലളിതമായ നയം തുടരുവാനും എംപിസി ഏകകണ്ഠമായി തീരുമാനിച്ചു. 5. എംപിസിയുടെ തീരുമാനത്തിന്‍റെയും നിലപാടുകളുടെയും പിന്നിലെ യുക്തി വ്യക്തമാക്കുവാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു. ആഗോളതലത്തിൽ പണപ്പെരുപ്പം ഭയാനകമാം വിധം ഉയരുകയും അതിവേഗം പടരുകയും ചെയ്യുന്നു. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ കഴിഞ്ഞ 3 മുതൽ 4 ദശകങ്ങളിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് പണപ്പെരുപ്പം ഉയർത്തുന്നു, അതേസമയം ബാഹ്യ ആവശ്യകത മിതമായി നില്‍ക്കുന്നു. ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 100 യുഎസ് ഡോളറിന് മുകളിലാണ്. അത് അസ്ഥിരമായി തുടരുകയും ചെയ്യുന്നു. ആഗോള ഭക്ഷ്യവില മാർച്ചിൽ ഒരു പുതിയ റെക്കോഡിലെത്തി, അതിനുശേഷം കൂടുതൽ ദൃഢമായി. യൂറോപ്പിലെ സംഘർഷവും പ്രധാന ഉൽപ്പാദകരുടെ കയറ്റുമതി നിരോധനവും കാരണം ഭക്ഷ്യ എണ്ണകൾ പോലുള്ള, ഇന്ത്യയുമായി ബന്ധപ്പെട്ട പണപ്പെരുപ്പ സംവേദിയായ, ഇനങ്ങൾക്ക് ക്ഷാമം നേരിടുന്നു. വളത്തിന്‍റെ വിലയിലും മറ്റ് ഉൽപന്ന ചെലവുകളിലും ഉണ്ടായ കുതിച്ചുചാട്ടം ഇന്ത്യയിലെ ഭക്ഷ്യവസ്തുക്കളുടെ വിലയെ നേരിട്ട് ബാധിക്കുന്നു. കൂടാതെ, പ്രധാന വികസിത സമ്പദ്‌വ്യവസ്ഥകളിലെ പണനയം ശരിയായ രീതിയിലെത്തുന്നതിനു ഇപ്പോൾ ഗണ്യമായ വേഗത ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു - നിരക്ക് വർദ്ധനയുടെയും, പണലഭ്യതയുടെ അളവ് ലഘൂകരണത്തിന്‍റെയും അതുപോലെ തന്നെ പണലഭ്യതയുടേ അളവ് കർശനമാക്കുന്നതിന്‍റെയും കാര്യത്തിൽ. ഈ സംഭവവികാസങ്ങൾ ഇന്ത്യയുൾപ്പെടെ വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾക്ക് അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതേസമയം, COVID-19 പകർച്ചവ്യാധികളും പ്രധാന ആഗോള ഉൽപ്പാദന കേന്ദ്രങ്ങളിലെ ലോക്ക്ഡൗണുകളും വളർച്ചയെ തളർത്തുന്നതിനിടയിൽ ആഗോള വിതരണ ശൃംഖല തടസ്സപ്പെടുത്തുവാൻ സാധ്യതയുണ്ട്. വാസ്തവത്തിൽ, ഈ കലണ്ടർ വർഷത്തിൽ ആഗോള വളർച്ചാ പ്രവചനങ്ങൾ 100 ബേസിസ് പോയിന്‍റുകൾ വരെ താഴേക്ക് നവീകരിച്ചിട്ടുണ്ട്. 2022 ഏപ്രിലിലെ MPC റെസല്യൂഷനിൽ പറഞ്ഞിരിക്കുന്ന ഇന്ത്യയുടെ പണപ്പെരുപ്പ പാതയ്ക്ക് ഈ ചലനാത്മകത അപകടസാധ്യതകൾ ഉയർത്തുന്നു. 6. കൂടാതെ, ഏപ്രിലിൽ പ്രതീക്ഷിച്ച രീതിയിൽ ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങൾ വിപുലമായി പുരോഗമിക്കുന്നതായി എംപിസി അഭിപ്രായപ്പെട്ടു. സമ്പർക്ക തീവ്രമായ സേവനങ്ങളിൽ വീണ്ടെടുക്കലിന്‍റെ സൂചനകൾ പുറത്തുവരുമ്പോൾ, ഡിമാൻഡിലെ ദ്രുതഗതിയിലുള്ള വർധനവിൽ നിന്ന് പ്രയോജനം നേടുക വഴി നിക്ഷേപ പ്രവർത്തനങ്ങൾ വിജയം നേടുന്നതിന്‍റെ ചില ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുന്നു. അതേസമയം, സപ്ലൈ സൈഡ് ഷോക്കുകളുടെ രണ്ടാം റൗണ്ട് പ്രത്യാഘാതങ്ങൾ സമ്പദ്‌വ്യവസ്ഥയിൽ അടങ്ങിയിട്ടുണ്ടെന്നും ദീർഘകാല പണപ്പെരുപ്പ പ്രതീക്ഷകൾ ദൃഢമായി നിലനിറുത്തുന്നുവെന്ന് ഉറപ്പാക്കുവാൻ ദൃഢനിശ്ചയവും, ക്രമീകരിക്കപ്പെട്ട നടപടികളിലൂടെയും പണപ്പെരുപ്പ വീക്ഷണത്തിനു ഉചിതമായതും സമയോചിതവുമായ പ്രതികരണം ആവശ്യമാണ് എന്നും എംപിസി വിലയിരുത്തി. എംപിസിയുടെ വീക്ഷണത്തിൽ, സാമ്പത്തിക വിപണികളിലെ വർദ്ധിച്ചുവരുന്ന ചാഞ്ചാട്ടത്തിനിടയിൽ സ്ഥൂല സാമ്പത്തിക സ്ഥിരത നിലനിർത്തുവാൻ ഈ ഘട്ടത്തിലെ ധനനയ പ്രതികരണം സഹായിക്കും. അതനുസരിച്ച്, ഇന്ന് നടന്ന യോഗത്തിൽ, പോളിസി റിപ്പോ നിരക്ക് 40 ബേസിസ് പോയിന്‍റ് വർദ്ധിപ്പിക്കുവാൻ എംപിസി തീരുമാനിച്ചു; വളർച്ചയെ പിന്തുണയ്ക്കുമ്പോൾ തന്നെ പണപ്പെരുപ്പം മുന്നോട്ടുള്ള ലക്ഷ്യത്തിൽ തന്നെ നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുവാൻ ലളിതവത്കരണ നയം പിൻവലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തന്നെ ലളിത സാമ്പത്തിക നയം തുടരുവാനും തീരുമാനിച്ചു. വളർച്ചയ്ക്കും പണപ്പെരുപ്പത്തിനുമുള്ള വീക്ഷണം വളർച്ച 7. ചൂടുപിടിച്ച ഈ ആഗോള പരിതസ്ഥിതിയിൽ, ആഭ്യന്തര സ്ഥൂല സാമ്പത്തിക അവസ്ഥകളുടെ കണക്കെടുപ്പ് നടത്തുന്നത് ഉപയോഗപ്രദമാണ്. ഒമിക്‌റോൺ തരംഗത്തിന്‍റെ ആഘാതത്താല്‍ പിടിച്ചുനിര്‍ത്തപ്പെട്ട ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങളുടെ തിരിച്ചുവരവ് കൂടുതൽ വിശാലാടിസ്ഥാനത്തിലുള്ളതായി മാറുകയാണ്. സമ്പർക്ക തീവ്രമായ സേവനങ്ങൾ തിരിച്ചുവരവിന്‍റെയും വിവേചനാധികാര ചെലവുകൾ വർദ്ധിക്കുന്നതിന്‍റെയും പശ്ചാത്തലത്തിൽ സ്വകാര്യ ഉപഭോഗം വീണ്ടും ശക്തി പ്രാപിക്കുന്നു. 2022-ൽ തുടർച്ചയായ നാലാം വർഷവും ഒരു സാധാരണ തെക്കുപടിഞ്ഞാറൻ മൺസൂൺ ഉണ്ടാകുമെന്ന പ്രവചനം കാർഷിക പ്രതീക്ഷകളെ ഉജ്ജ്വലമാക്കിയിരിക്കുന്നു. ഇത് ഗ്രാമീണ ഉപഭോഗത്തെ പിന്തുണയ്ക്കും. നിക്ഷേപ ചക്രത്തിൽ ഒരു പ്രാരംഭ പുനരുജ്ജീവനത്തിന്‍റെ സൂചനകളും ഉണ്ട്. മൂലധന വസ്തുക്കളുടെ ഇറക്കുമതി, ഉൽപ്പാദനം തുടങ്ങിയ ഉയർന്ന ആവൃത്തി സൂചകങ്ങളിലും, അനുകൂലമായ സാമ്പത്തിക സാഹചര്യങ്ങൾ പിന്തുണച്ചുകൊണ്ട് വർദ്ധിച്ചുവരുന്ന ശേഷി വിനിയോഗത്തിലും ശക്തമായ കോർപ്പറേറ്റ് ബാലൻസ് ഷീറ്റുകളിലും ഇത് പ്രതിഫലിക്കുന്നു. കയറ്റുമതി വളർച്ച ഉജ്ജ്വലമായി തുടരുന്നു. അതേസമയം എണ്ണ ഇതര, സ്വർണ്ണേതര ഇറക്കുമതിയിലെ ഉയർന്ന വളർച്ച ആഭ്യന്തര ഡിമാൻഡിൽ നിലനിൽക്കുന്ന പുനരുജ്ജീവനത്തെ പ്രതിഫലിപ്പിക്കുന്നു. 8. ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങളുടെ ചാലകശക്തികൾ കൂടുതൽ ശക്തമാകുമ്പോഴും, നീണ്ടുനിൽക്കുന്നതും തീവ്രമാക്കുന്നതുമായ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളുടെ രൂപത്തിൽ ആഗോള സ്പിൽഓവറുകളിൽ നിന്നുള്ള, സാമ്പത്തിക വളർച്ചയെ പിന്നോട്ടടിക്കുന്ന ,ഘടകങ്ങൾ; ഉയർന്ന ചരക്ക് വിലകൾ, ചില പ്രധാന സമ്പദ്‌വ്യവസ്ഥകളിലെ COVID-19 അനുബന്ധ ലോക്ക്ഡൗണുകൾ അല്ലെങ്കിൽ നിയന്ത്രണങ്ങൾ; ബാഹ്യ ഡിമാൻഡ് മന്ദഗതിയിലാകൽ, വികസിത സമ്പദ്‌വ്യവസ്ഥകളിലെ പണനയം സാധാരണവൽക്കരിക്കുന്നതിന്‍റെ പിൻബലത്തിൽ ആഗോള സാമ്പത്തിക വ്യവസ്ഥകൾ കർശനമാക്കല്‍ എന്നിവ അവർ അഭിമുഖീകരിക്കുന്നു. ഈ അപകടസാധ്യതകൾ 2022 ഏപ്രിലിലെ പ്രസ്താവനയിൽ പ്രതീക്ഷിക്കുന്നപോലെ പ്രകടമായിക്കൊണ്ടിരിക്കുകയും അവ നീണ്ടുനിക്കുന്നതായും കാണപ്പെടുന്നു. പണപ്പെരുപ്പം 9. 2022 മാർച്ചിൽ ഉപഭോക്തൃ പണപ്പെരുപ്പം 7 ശതമാനമായി കുത്തനെ ഉയർന്നത്, പ്രത്യേകിച്ച് അഭൂതപൂർവമായ ഉയർന്ന ആഗോള ഭക്ഷ്യ വിലയിൽ നിന്നുള്ള പ്രതികൂല സ്പിൽഓവറുകളുടെ ആഘാതം കാരണം ഉണ്ടായ ഭക്ഷ്യവിലപ്പെരുപ്പം വഴിയാണ്. പന്ത്രണ്ട് ഭക്ഷ്യ ഉപഗ്രൂപ്പുകളിൽ ഒമ്പതും മാർച്ചിൽ പണപ്പെരുപ്പത്തിൽ വർധനവ് രേഖപ്പെടുത്തി. ഏപ്രിലിലെ ഉയർന്ന ആവൃത്തി വില സൂചകങ്ങൾ ഭക്ഷ്യ വില സമ്മർദ്ദത്തിന്‍റെ സ്ഥിരതയെ സൂചിപ്പിക്കുന്നു. അതേ സമയം, മാർച്ച് രണ്ടാം പക്ഷം (മാസാര്‍ദ്ധം) മുതൽ പെട്രോളിയം ഉൽപന്നങ്ങളുടെ ആഭ്യന്തര വിപണി വിലയിലെ വർധനയുടെ നേരിട്ടുള്ള ആഘാതം പ്രധാന നാണയപ്പെരുപ്പത്തിന് വളമിടുകയും ഏപ്രിലിൽ അത് തീവ്രമാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. 10. മുന്നോട്ട് നോക്കുമ്പോൾ, ഭക്ഷ്യ പണപ്പെരുപ്പ സമ്മർദ്ദം തുടരുവാൻ സാധ്യതയുണ്ട്. ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്‍റെയും (എഫ്എഒ) ലോകബാങ്കിന്‍റെയും ഭക്ഷ്യവില സൂചികകൾ മാർച്ചിൽ ചരിത്രപരമായ ഏറ്റവും ഉയർന്ന നിരക്കിലെത്തുകയും അത് ഉയരത്തിൽ തന്നെ നിലനിൽക്കുകയും ചെയ്യുന്നു. ആഭ്യന്തര വിതരണം ആശ്വാസകരമായ നിലയിലാണെങ്കിലും, ആഗോള ഗോതമ്പ് ക്ഷാമത്തിൽ നിന്നുള്ള സ്പിൽഓവർ ,ആഭ്യന്തര വിലയെ ബാധിക്കുന്നു. പ്രധാന ഉൽപ്പാദക രാജ്യങ്ങളുടെ കയറ്റുമതി നിയന്ത്രണങ്ങളും, യുദ്ധം മൂലം സൂര്യകാന്തി എണ്ണ ഉൽപ്പാദനത്തിലുണ്ടായ നഷ്ടവും കാരണം ഭക്ഷ്യ എണ്ണകളുടെ വില കൂടുതൽ ദൃഢമായേക്കാം. ഉയർന്ന തീറ്റച്ചെലവ്, കോഴി, പാൽ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ വിലകൾ വർദ്ധിക്കുന്നതിന് കാരണമാകുന്നു.. അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വില ബാരലിന് 100 യുഎസ് ഡോളറിനു മുകളിലായി തുടരുന്നത് ആഭ്യന്തര വിപണി വിലയിലേക്ക് വ്യാപിക്കുവാന്‍ പ്രേരകമാകുന്നു. അഭൂതപൂർവമായ ഉത്പന്ന വില സമ്മർദ്ദം, സംസ്‌കരിച്ച ഭക്ഷണം, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവയുടെ വില വർദ്ധനവിന്‍റെ മറ്റൊരു ഊഴത്തിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നതിന്‍റെ അപകടസാധ്യതകൾ ഇപ്പോൾ മുമ്പത്തേക്കാൾ ശക്തമാണ്. ഈ ഏറ്റക്കുറച്ചിലുകൾ ക്രമാതീതമായി ഞെരുങ്ങിയാൽ അത് കോർപ്പറേറ്റ് വിലനിർണ്ണയ ശക്തിയെ ശക്തിപ്പെടുത്തും. ചുരുക്കത്തിൽ, പ്രതികൂല ആഗോള വില ആഘാതങ്ങളുടെ സ്ഥിരതയുമായി പണപ്പെരുപ്പ പ്രേരണകളുടെ സമന്വയിക്കല്‍ ശക്തിപ്പെടുത്തുന്നത് ഏപ്രിൽ എംപിസി പ്രമേയത്തിൽ അവതരിപ്പിച്ച പണപ്പെരുപ്പ പാതയ്ക്ക് ഉയർന്ന അപകടസാധ്യതകൾ സൃഷ്ടിക്കുന്നു. 11. ഈ സാഹചര്യങ്ങളിൽ, ലളിതവത്കരണം പിൻവലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പണനയത്തിന് ആവശ്യമാണ്. മഹാമാരിയോടനുബന്ധിച്ച്, 2020 മാർച്ച് 27 ന് പോളിസി റിപ്പോ നിരക്കിൽ 75 ബേസിസ് പോയിന്‍റുകളുടെ വലിയ കുറവും തുടർന്ന് 2020 മെയ് 22 ന് 40 ബേസിസ് പോയിന്‍റുകളുടെ മറ്റൊരു കുറവും വരുത്തി, ധന വ്യവസ്ഥ ഒരു അത്യധികമായ സാമ്പത്തിക ഉള്‍ക്കൊള്ളല്‍ നയ രീതിയിലേക്ക് മാറ്റിയത് ഓർക്കാം. അതനുസരിച്ച്, പോളിസി റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് കൂട്ടി 4.40 ശതമാനമാക്കി ഉയർത്താനുള്ള എംപിസിയുടെ തീരുമാനം 2022 ഏപ്രിലിൽ നിശ്ചയിച്ചിട്ടുള്ള ലളിതവത്കരണ സാമ്പത്തിക നയം പിൻവലിക്കാനുള്ള പ്രഖ്യാപിത നിലപാടിന് അനുസൃതമായി 2020 മെയ് 22 ലെ നിരക്ക് നടപടിയുടെ നേരെ വിപരീതമായി കണക്കാക്കാം. പണ ലഭ്യതയും സാമ്പത്തിക വിപണി സാഹചര്യങ്ങളും 12. ഏപ്രിലിൽ, പണ നയ നിലപാടിലെ മാറ്റത്തിന് അനുസൃതമായി പോളിസി റിപ്പോ നിരക്കിന് ചുറ്റുമുള്ള ഒരു അനുരൂപമായ LAF ഇടനാഴി പുനഃസ്ഥാപിക്കലും സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് സൗകര്യം (എസ് ഡി എഫ്) ഏർപ്പെടുത്തലും ഉൾപ്പെടെ നിരവധി പണ ലഭ്യത നിർവ്വഹണ നടപടികൾ സ്വീകരിച്ചു. വളർച്ചയുടെ ലക്ഷ്യം മനസ്സിൽ വെച്ചുകൊണ്ടുതന്നെ ഈ നടപടികൾ വിലസ്ഥിരത നിലനിർത്തുന്നതിനുള്ള പ്രാമുഖ്യം പ്രവർത്തനക്ഷമമാക്കുന്നു. സാമ്പത്തിക നയം, പണപ്പെരുപ്പം നിലനിൽക്കുന്നത് തകർക്കപ്പെടുകയും പണപ്പെരുപ്പ പ്രതീക്ഷകൾ വീണ്ടും സ്ഥിരതയുള്ളതാക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. പകർച്ചവ്യാധിയുടെ പിന്‍വാങ്ങലോടെ, സാമ്പത്തിക പ്രവർത്തനം വീണ്ടെടുക്കുകയും പകർച്ചവ്യാധിക്ക് മുമ്പുള്ള തലങ്ങളെ മറികടക്കുകയും ചെയ്യുമ്പോൾ വളർച്ചയുടെ സ്ഥിരമായ വിശാലമായ അടിത്തറയും ഈ മുൻഗണനകളുടെ പുനഃക്രമീകരണത്തിനുള്ള ഹെഡ്റൂം ലഭ്യമാകുന്നു. 13. പണലഭ്യതാ വ്യവസ്ഥകൾ നയപരമായ പ്രവർത്തനത്തിനും നിലപാടുകൾക്കും അനുസൃതമായി ക്രമീകരിക്കേണ്ടത് അവ സമ്പദ്‌വ്യവസ്ഥയുടെ മറ്റ് ഭാഗങ്ങളിലേക്ക് പൂർണ്ണവും കാര്യക്ഷമവുമായ സംപ്രേക്ഷണം ഉറപ്പാക്കുന്നതിന് ആവശ്യമാണ്. ഏപ്രിലിലെ പോളിസി പ്രഖ്യാപനം മുതൽ, ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത ആശ്വാസജനകമായി തുടരുന്നു. 2022 ഏപ്രിൽ 8-29 കാലയളവിൽ SDF, വേരിയബിൾ റേറ്റ് റിവേഴ്‌സ് റിപ്പോ (VRRR) ലേലങ്ങളിലൂടെയുള്ള മൊത്തം ആഗിരണം വഴി ബാങ്കിംഗ് സംവിധാനത്തിലെ ശരാശരി മിച്ച പണലഭ്യത 7.5 ലക്ഷം കോടി രൂപയായി. SDF-ന് കീഴിൽ (2022 ഏപ്രിൽ 8-29 കാലയളവിൽ ശരാശരി ₹2.0 ലക്ഷം കോടി രൂപ) പാർക്ക് ചെയ്തിട്ടുള്ള പ്രതിദിന മിച്ച ഫണ്ടുകളുടെ രൂപത്തിലുള്ള വലിയ മിച്ചം പണലഭ്യത, പണനയത്തിന്‍റെ പ്രവർത്തന ലക്ഷ്യമായ വെയ്റ്റഡ് ആവറേജ് കോൾ മണി (WACR) നിരക്ക് SDF നിരക്കിന് താഴെയായി കുറയുന്നതിന് കാരണമായി. 14- ദിവസത്തെയും, 28- ദിവസത്തെയും VRRR ലേലങ്ങളിലെ ബിഡ്-കവർ അനുപാതത്തിലും ഏപ്രിൽ 26-ന് നടത്തിയ USD/INR വിൽപ്പന-വാങ്ങൽ സ്വാപ്പ് ലേലത്തിലും വ്യക്തമായ, ബാങ്കുകളുടെ അനുകൂലമായ പ്രതികരണം, സംവിധാന തലത്തിലെ പണലഭ്യത ധാരാളമായി തുടരുന്നുവെന്ന് സൂചിപ്പിക്കുന്നു. അതിനാൽ, ലളിതവത്കരണ സാമ്പത്തിക നയം പിൻവലിക്കൽ എന്ന നിലപാടിന് അനുസൃതമായും ഒന്നിലധികം വർഷത്തെ സമയപരിധിക്കുള്ളിൽ പണലഭ്യത ക്രമേണ പിൻവലിക്കുമെന്ന മുൻ പ്രഖ്യാപനത്തിന് അനുസൃതമായും 2022 മെയ് 21 മുതൽ തുടങ്ങുന്ന പതിന്നാലു ദിവസ കാലയളവിൽ പ്രാബല്യത്തിൽ വരുന്ന കരുതൽ ധനാനുപാതം (സിആർആർ) 50 ബേസിസ് പോയിന്‍റ് വർധിപ്പിച്ച് നെറ്റ് ഡിമാൻഡ് ആൻഡ് ടൈം ലയബിലിറ്റികളുടെ (എൻഡിടിഎൽ) 4.5 ശതമാനമായി ഉയർത്താൻ തീരുമാനിച്ചു. സിആർആറിലെ ഈ വർദ്ധനയിലൂടെ പിൻവലിക്കുന്ന പണലഭ്യത 87,000 കോടി രൂപയായിരിക്കും. 14. സുസ്ഥിരമായ ഉയർന്ന പണപ്പെരുപ്പം അനിവാര്യമായും സമ്പാദ്യം, നിക്ഷേപം, മത്സരശേഷി, ഉൽപ്പാദന വളർച്ച എന്നിവയെ ദോഷകരമായി ബാധിക്കുന്നു. ജനങ്ങളുടെ വാങ്ങൽ ശേഷി ഇല്ലാതാക്കുക വഴി പാവപ്പെട്ട ജനവിഭാഗങ്ങളിൽ ഇത് പ്രതികൂല ഫലങ്ങൾ പ്രകടമാക്കി. അതിനാൽ, പണപ്പെരുപ്പം കുറയ്ക്കുന്നതിനും പണപ്പെരുപ്പ പ്രതീക്ഷകൾ സ്ഥിരതയുള്ളതാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നമ്മുടെ ഇന്നത്തെ ധനനയ നടപടികൾ സമ്പദ്‌വ്യവസ്ഥയുടെ ഇടക്കാല വളർച്ചാ സാധ്യതകളെ ശക്തിപ്പെടുത്തുകയും ഏകീകരിക്കുകയും ചെയ്യുമെന്ന് ഊന്നിപ്പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഉൽപ്പാദനത്തിൽ ഉയർന്ന പലിശനിരക്കിന്‍റെ സമീപകാല ആഘാതത്തെക്കുറിച്ച് ഞങ്ങൾ ശ്രദ്ധാലുവാണ്. അതിനാൽ, ഞങ്ങളുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കപ്പെടും. പണനയം ലളിതമാണെന്നും പണപ്പെരുപ്പ-വളർച്ചയുടെ ചലനാത്മകത കണക്കിലെടുത്ത്, മഹാമാരി യുമായി ബന്ധപ്പെട്ട അസാധാരണമായ ലളിതവത്കരണങ്ങൾ ശ്രദ്ധാപൂർവ്വം ക്രമീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും ഞങ്ങളുടെ സമീപനം എന്നും ഊന്നിപ്പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ക്രെഡിറ്റ് ഓഫ്ടേക്കിനും വളർച്ചയ്ക്കും പിന്തുണയായി സമ്പദ്‌വ്യവസ്ഥയുടെ ഉൽപാദന ആവശ്യകതകൾ നിറവേറ്റുന്നതിന് സംവിധാനത്തിൽ മതിയായ പണലഭ്യത ആർബിഐ ഉറപ്പാക്കുമെന്ന് ആവർത്തിക്കുന്നു. ബാഹ്യ മേഖല 15. ശക്തമായ ആഗോള പ്രതിഭാസമായ വളർച്ചയെ പുറകോട്ടടിക്കുന്ന ഘടകങ്ങൾക്കിടയിലും ഇന്ത്യയുടെ ബാഹ്യമേഖല ശക്തമായി നിലകൊള്ളുന്നു. 2022 ഏപ്രിലിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി ശക്തമായി തുടരുകയും 2022 മാർച്ചിൽ സേവന കയറ്റുമതി പുതിയ ഉയരത്തിലെത്തുകയും ചെയ്തതായി താൽക്കാലിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സമീപകാല വ്യാപാര കരാറുകളും കാരണം പ്രബലമായ വിപണി അവസരങ്ങൾ തുറന്നു. പ്രമുഖ ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) കമ്പനികളുടെ ശക്തമായ വരുമാന മാർഗ്ഗനിർദ്ദേശവും, 2022-23 ലെ മൊത്തത്തിലുള്ള ബാഹ്യ മേഖലയുടെ കാഴ്ചപ്പാടിന് ഗുണം ചെയ്യും. ഉയർന്ന ചരക്ക് വിലകളാൽ നയിക്കപ്പെടുന്ന വ്യാപാര വ്യവസ്ഥകൾ വഷളാകുന്നത് 2022-23 ലെ കറന്‍റ് അക്കൗണ്ട് കമ്മിയെ ബാധിക്കും, പക്ഷേ അതിന് ആശ്വാസകരമായ ധനസഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമീപകാലത്തെ ചില പ്രതിബന്ധങ്ങൾക്കിടയിലും നേരിട്ടുള്ള വിദേശ നിക്ഷേപ പ്രവാഹങ്ങൾ ശക്തമായി തുടരുന്നു. ബാഹ്യ വാണിജ്യ വായ്പകൾ പോലുള്ള ദീർഘകാല വായ്പകളും സ്ഥിരമായി തുടരുന്നു. ശക്തമായ സഹായം നൽകുന്ന നെറ്റ് ഫോർവേഡ് ആസ്തികൾക്കൊപ്പം ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം വലുതാണ്. വിദേശ കടം ജിഡിപിയുമായുള്ള അനുപാതം 20 ശതമാനത്തിൽ താഴ്ന്ന നിലയിലാണ്. ഉപസംഹാര കുറിപ്പ് 16. മഹാമാരിയും ഇപ്പോൾ യുദ്ധവും ഉയർത്തുന്ന ഭയാനകമായ വെല്ലുവിളികൾക്കെതിരായ നമ്മുടെ നിശ്ചയദാർഢ്യത്തോടെയുള്ള പോരാട്ടത്തിന്‍റെ ഇതിഹാസമാണ് കഴിഞ്ഞ രണ്ട് വർഷം. ആഘാതങ്ങളുടെ ചുഴലിക്കാറ്റിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെയും സാമ്പത്തിക വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനാണ് ഞങ്ങൾ ഈ വെല്ലുവിളികളിലേക്ക് ഉയർന്നത്. നമ്മൾ ഇപ്പോൾ വീണ്ടും ഒരു നിർണായക ഘട്ടത്തിലാണ്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും വളർച്ചയെ പിന്തുണയ്ക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയിൽ ഞങ്ങൾ, റിസർവ് ബാങ്ക്, ഉറച്ചുനിൽക്കുന്നു. സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വളർച്ചയിലേക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നിശ്ചയദാർഢ്യത്തോടെ നിലനിർത്തുന്നതിന് പണപ്പെരുപ്പം നിയന്ത്രിക്കണം. മൊത്തത്തിലുള്ള സ്ഥൂല ധന വിനിമയ, സാമ്പത്തിക സ്ഥിരതയ്ക്കും സുസ്ഥിര വളർച്ചയ്ക്കും ഏറ്റവും വലിയ സംഭാവന ലഭിക്കുന്നത് വില സ്ഥിരത നിലനിർത്തുവാനുള്ള നമ്മുടെ ശ്രമത്തിൽ നിന്നാണ്. 17. നിരവധി കൊടുങ്കാറ്റുകൾ ഒരുമിച്ച് ആഞ്ഞടിക്കുന്നതിനാൽ, ഇന്നത്തെ നമ്മുടെ പ്രവർത്തനങ്ങൾ കപ്പലിനെ സ്ഥിരപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുകളാണ്. സാഹചര്യവും വീക്ഷണവും വീണ്ടും വിലയിരുത്തുന്നതിന് നമുക്ക് ലഭിക്കുന്ന വസ്തുതകളും വിവരങ്ങളും ഞങ്ങൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു. ഞങ്ങളുടെ സമീപനത്തിൽ ഞങ്ങൾ സജീവവും അയവുള്ളവരുമായിരിക്കും. വെല്ലുവിളികൾക്കിടയിലും, നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനഘടകങ്ങൾ ശക്തമായി നിലകൊള്ളുന്നുവെന്നതും ആഗോള സംഭവവികാസങ്ങളിൽ നിന്ന് ഉയർന്നുവരുന്ന സാഹചര്യത്തെ നേരിടാൻ നമ്മൾ നല്ല നിലയിലാണെന്നതും ആശ്വാസകരമാണ്. ഇന്ത്യയിൽ പകർച്ചവ്യാധിയുടെ സ്ഥൂല സാമ്പത്തിക നിര്‍വ്വഹണം ശക്തമായ വീണ്ടെടുക്കലിന് കാരണമായിട്ടുണ്ടെന്നും നിലവിലെ ബാഹ്യ ആഘാതത്തെ അഭിമുഖീകരിക്കാൻ രാജ്യം നല്ല നിലയിലാണെന്നും IMF അടുത്തിടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.3 ഞാൻ നേരത്തെ പറഞ്ഞത് ആവർത്തിക്കട്ടെ - ഞാൻ ഒരു നിത്യമായ ശുഭാപ്തിവിശ്വാസിയാണ്. റിസർവ് ബാങ്കിലെ എന്‍റെ സഹപ്രവർത്തകരും ഞാനും, ഞങ്ങൾ തിരഞ്ഞെടുത്ത പാത നമ്മെ മികച്ചതും ശോഭനവുമായ നാളെയിലേക്ക് നയിക്കുമെന്ന് ശക്തമായി വിശ്വസിക്കുന്നു. മഹാത്മാഗാന്ധി പറഞ്ഞതുപോലെ: "എനിക്ക് നിരാശകളുടെ പങ്ക് ഉണ്ടായിരുന്നു, അത്യന്തം അന്ധകാരം, .... പക്ഷെ എന്‍റെ വിശ്വാസം ആത്യന്തികമായി ഈ പ്രതിസന്ധികളെയെല്ലാം കീഴടക്കി എന്ന് എനിക്ക് പറയുവാൻ കഴിയും.....”4 നന്ദി. സുരക്ഷിതമായി ഇരിക്കുക. സുഖമായി ഇരിക്കുക. നമസ്കാരം. (യോഗേഷ് ദയാൽ) പ്രസ് റിലീസ്: 2022-2023/153 1 അവലംബം: എപിക്റ്റെറ്റസ്, ഗ്രീക്ക് തത്ത്വചിന്തകൻ 55-135 എഡി [ദി ആർട് ഓഫ് ലിവിങ്] 2 വേൾഡ് എക്കണോമിക് ഔട്ട്‌ലുക്ക്, ഏപ്രിൽ 2022, ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്. 3 https://www.thehindu.com/news/national/india-in-much-better-place-to-face-ukrainian-crisis-imf-official/article65340653.ece |