RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78528507

ഗവർണ്ണറുടെ 2021 ആഗസ്റ്റ് 6-ലെ പ്രസ്താവന

ആഗസ്റ്റ് 06, 2021

ഗവർണ്ണറുടെ 2021 ആഗസ്റ്റ് 6-ലെ പ്രസ്താവന

പണനയ സമിതി (MPC) 2021 ആഗസ്റ്റ് 4, 5, 6 തീയതികളിൽ സമ്മേളിച്ചു. ഉയർന്നുവരുന്ന ആഭ്യന്തര-ആഗോള ബൃഹദ് സമ്പദ് വ്യവസ്ഥയും, സാമ്പത്തിക അവസ്ഥകളും, ഭാവി വീക്ഷണവും വിലയിരുത്തിയ തിന്‍റെ അടിസ്ഥാനത്തിൽ, എംപിസി (MPC) പോളിസി റിപോനിരക്ക് 4 ശതമാനമായി മാറ്റമില്ലാതെ നിലനിർത്താൻ ഏകകണ്ഠേന വോട്ടുചെയ്തു. ഭാവിയിൽ പണപ്പെരുപ്പം ലക്ഷ്യത്തിനുള്ളിൽ നിലനിർത്തി ക്കൊണ്ടുതന്നെ, ആവശ്യമുള്ളിടത്തോളം സമയം, വളർച്ച സ്ഥിരാടിസ്ഥാനത്തിൽ നിലനിർത്താൻ സമ്പദ് വ്യവസ്ഥയിൽ കോവിഡ്-19 ഏല്പിച്ച ആഘാതം ലഘൂകരിക്കുന്നത് തുടരാൻ അനുകൂലമായ ഒരു നിലപാട് തുടർന്നും സ്വീകരിക്കാനും എംപിസി (mpC) തീരുമാനിച്ചു. മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്കും (msf), ബാങ്ക് നിരക്കും 4.25 ശതമാനത്തിൽ, മാറ്റമില്ലാതെ തുടരും. റിവേഴ്സ് റിപോ നിരക്കും, മാറ്റമില്ലാതെ 3.35 ശതമാനമായി തുടരും.

2. ഇന്ന് നാം 2021 ജൂണിലെ എംപിസി യോഗത്തിൽ ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ട നിലയിലാണ്. മഹാമാരിയുടെ രണ്ടാം തരംഗം ക്ഷയിക്കുകയും, ഒതുക്കിനിർത്തൽ (Containment) അയഞ്ഞുവരികയും, നാം സാവധാനം പുനർനിർമ്മിക്കപ്പെടുകയും ചെയ്യുമ്പോൾ, വാക്സിൻ നിർമ്മാണവും അതിന്‍റെ പ്രയോഗവും അനുക്രമം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ, ഇപ്പോൾ നാം ചെയ്യേണ്ടത് ഈ കരുതൽ കൈവിടാതെ, ഒരു മൂന്നാം തരംഗത്തിന്‍റെ സാദ്ധ്യതയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്നതാണ്. പ്രത്യേകിച്ചും രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ രോഗവ്യാപനം ഉയരുന്നതിന്‍റെ പശ്ചാത്തലത്തിൽ.

3. ഗവർൺമെൻറിന്‍റെയും നമ്മുടേയും നടപടികൾ ലക്ഷ്യമിടുന്നത്, സമ്പദ് വ്യവസ്ഥയുടെ ആരോഗ്യവും, ദൃഢതയും നിലനിർത്തിക്കൊണ്ട് ദുരിതങ്ങളെ നിവാരണം ചെയ്യുകയും വളർച്ചയ്ക്ക് മുൻഗണന നൽകുകയും ചെയ്യുക എന്നതാണ്. നമ്മുടെ സമീപനത്തെ മാർട്ടിൻ ലൂഥർ കിങ് ജൂനിയർന്‍റെ രണ്ടു ഉദ്ധരണികളെ കൂട്ടിയോജിപ്പിച്ച്, നന്നായി വിവരിക്കാൻ സാധിക്കും. “നല്ല ഇരുട്ട് ഉണ്ടെങ്കിലേ നമുക്ക് നക്ഷത്രങ്ങളെ കാണാൻ കഴിയൂ എന്നാണ്, എന്തോ, എനിക്ക് തോന്നുന്നത്. ചലിച്ചുകൊണ്ടിരിക്കുക. ഒന്നും നിങ്ങളുടെ വേഗത കുറയ്ക്കാതിരിക്കട്ടേ, ചലിച്ചുകൊണ്ടേയിരിക്കുക.“1

4. എംപിസി യുടെ തീരുമാനത്തിന് ആസ്പദമായ യുക്തിയെന്താണെന്ന് പറഞ്ഞുകൊണ്ടു തുടങ്ങട്ടേ. പണപ്പെരുപ്പലക്ഷ്യത്തിന്‍റെ ഈ അടുത്തകാലത്തെ ഏറ്റവും ഉയർന്ന രണ്ടു സഹിഷ്ണതാ രേഖകളുടെ നിഴലിലാണ് എംപിസി സമ്മേളിച്ചത്. ജൂണിൽ എംപിസി യ്ക്കുണ്ടായിരുന്ന പ്രതീക്ഷകൾക്കൊപ്പം, സാമ്പത്തിക പ്രവർത്തന ങ്ങൾ സാമാന്യമായി ഉരുത്തിരിഞ്ഞുവരുന്നതായും, രണ്ടാം തരംഗത്തിലുണ്ടായ പിന്നാക്കം പോക്കിൽ നിന്നും ഭേദപ്പെട്ടുവരുന്നുവെന്നും സമിതി മനസ്സിലാക്കി. മൺസൂൺ ഒരു ചെറിയ ഇടവേളയ്ക്കുശേഷം വീണ്ടും ശക്തിയാർജ്ജിക്കുകയും, ഖാരിഫ് വിളയിറക്കലിന് വേഗത കൈവരുകയും ചെയ്തിട്ടുണ്ട്. ജൂൺ-ജൂലൈ മാസങ്ങളിൽ ചില ഉന്നത തരംഗ സൂചികകൾ വീണ്ടും ഉയരുന്നതായി വെളിവാകുന്നുണ്ട്. വാക്സിനേഷന്‍റെ വർദ്ധിക്കുന്നതോത്, വലിയ നിലയിലുള്ള തുടരെയുള്ള നയപിന്തുണ, ഉണരുന്ന കയറ്റുമതി, കോവിഡ് സംബന്ധമായ പ്രോട്ടോകോളുകൾ കൂടുതൽ നന്നായി സ്വീകരിക്കൽ, സൗമ്യതയുള്ള ഒരു സാമ്പത്തിക അന്തരീക്ഷം, എന്നിവയുടെ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങൾ കൂടുതൽ വേഗത കൈവരിക്കുമെന്നതാണ് ഞങ്ങളുടെ പ്രതീക്ഷ.

5. സപ്ലൈതലത്തിൽ വന്ന പ്രതികൂലചലനങ്ങൾ, ഉയർന്ന പശ്ചാത്തല വിന്യാസ ചിലവുകൾ, ഉയർന്ന ആഗോള ചരക്കുവിലകൾ ആഭ്യന്തരഎണ്ണ നികുതികൾ എന്നിവ പ്രതഫലിപ്പിച്ചുകൊണ്ട് ഉപഭോക്തൃ പണപ്പെരുപ്പം, മേയിൽ അതിശയകരമാം വിധം ഉയർന്നു. ജൂണിൽ ഹെഡ് ലൈൻ ഉയർന്ന സഹിഷ്ണതതലത്തിനു മുകളിൽ നിലകൊണ്ടു. എന്നാൽ, വിലകൾ ഉയരുന്നതിന്‍റെ വേഗത ക്രമീകൃത നിലയിലായി. കോർ പണപ്പെരുപ്പം മെയ് മാസത്തിലെ ഉച്ചാവസ്ഥയിൽ നിന്നും മൃദുതരമായി. ആഗോള ക്രൂഡ് വിലകളിൽ ദ്രുതചലനാവസ്ഥയിൽതന്നെ. ഒപെക് പ്ലസിന്‍റെ ഉടമ്പടിയുടെ ഫലങ്ങൾ പണപ്പെരുപ്പ സമ്മർദ്ദങ്ങൾക്ക് ശമനമുണ്ടാക്കാൻ സഹായിച്ചേക്കാം.

6. എല്ലാ കാര്യങ്ങളും പരിഗണിക്കുമ്പോൾ, മൊത്തം ചോദനകൾക്കുള്ള പ്രതീക്ഷകൾ മെച്ചപ്പെടുന്നുണ്ട്. എന്നാലും ഇവയ്ക്കാസ്പദമായ സാഹചര്യങ്ങൾ ഇപ്പോഴും ദുർബ്ബലമാണ്. മൊത്തം സപ്ലൈയും മഹാമാരിക്കുമുമ്പുള്ള നിലയിൽ നിന്നും പിന്നാക്കം പോവുകയാണ്. സപ്ലൈ സംബന്ധമായ പരിമിതികൾ അയഞ്ഞുവരാനായുള്ള നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെങ്കിലും, സമ്പദ് വ്യവസ്ഥയിലെ ഏതാനും മേഖലകളിലെ സപ്ലൈ ചോദനകളുടെ സമീകരണം വീണ്ടെടുക്കുന്നതിന് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അടുത്തിടെയുണ്ടായിട്ടുള്ള പണപ്പെരുപ്പ സമ്മർദ്ദങ്ങൾ ഉത്ക്കണ്ഠ ഉളവാക്കുന്നവയാണ്. എന്നാൽ ഈ സമ്മർദ്ദങ്ങൾ താല്ക്കാലിക മാണെന്നും, വലിയതോതിൽ ഇത് പ്രതികൂലമായ സപ്ലൈ ഭാഗത്തുനിന്നുള്ള ഘടകങ്ങൾ കാരണമാണെ ന്നുമാണ് വിലയിരുത്തപ്പെടുന്നത്. മഹാമാരിയിൽ നിന്നുമുയരുന്ന അനിതരസാധാരണമായ ഒരു സാഹചര്യത്തിന് നടുവിലാണ് നാം ഇന്ന്. ഈ മഹാമാരിക്കാലത്ത് വളർച്ചയെ പോഷിപ്പിക്കുവാനും, ചൈതന്യവത്താ ക്കാനും പണനയത്തിന്‍റെ നിർവഹണം ഒരനുകൂലമായ സാമ്പത്തിക സാഹചര്യം നിലനിർത്താൻ, സജ്ജമാക്കിയിട്ടുണ്ട്. സാമ്പത്തികവും, ധനപരവും മേഖലാടിസ്ഥാന ത്തിലുമുൾപ്പെടെ, എല്ലാ ഭാഗത്തുനിന്നും തുടരെയുള്ള നയപരമായ പിന്തുണയാണ്, ഉണർന്നുവരുന്നതും, ശങ്കിച്ചുനിൽക്കുന്ന പുനരഭിവൃദ്ധിക്ക് ഈ സന്ദർഭത്തിൽ ആവശ്യമായിട്ടുള്ളത്. ശക്തവും അനുസ്യൂതവുമായ വളർച്ച ഉറപ്പു ചെയ്യപ്പെടുന്നതോടെ, പണപ്പെരുപ്പ പ്രതീക്ഷകളെ തറപ്പിച്ചുനിർത്തേ ണ്ടതിനെ സംബന്ധിച്ച്, അതിന് എംപിസി നിറവേറ്റേണ്ട ചുമതലയെ സംബന്ധിച്ച് എംപിസി ബോധവത്താണ്. അതനുസരിച്ച്, നിലവിലുള്ള 4 ശതമാനം റിപോനിരക്ക് തുടരുവാനും, അനുകൂലമായ നിലപാട്, എല്ലാ സ്വഭാവ വ്യതിയാനങ്ങളോടെയും, നിലനിർത്താൻ തീരുമാനിച്ചു.

വളർച്ചയും പണപ്പെരുപ്പവും ഒരു വിലയിരുത്തൽ

ആഭ്യന്തരവളർച്ച

7. വൈറസിന്‍റെ രണ്ടാം തരംഗത്തിന്‍റെ ശമനം കണ്ടുതുടങ്ങിയതോടെ, ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണ നിലയിലാകാനും, സമ്പദ് വ്യവസ്ഥ ഘട്ടം ഘട്ടമായി വീണ്ടും തുറക്കാനും തുടങ്ങിയിട്ടുണ്ട്. ഉന്നതതരംഗ സൂചകങ്ങൾ താഴെപ്പറയുന്നവയെല്ലാം വേഗതയാർ ജ്ജിച്ചുവരുന്ന പാതയിലാണെന്ന് ചൂണ്ടികാണിക്കുന്നുണ്ട്. (i) ഉപഭോഗം (സ്വകാര്യ-ഗവർൺമെൻറ് മേഖലകൾ) (ii) നിക്ഷേപം (iii) ബാഹ്യ ചോദന (external demand) ഈ മൂന്ന് കാര്യങ്ങളോരോന്നിനെ സംബന്ധിച്ചും ഞാൻ വിശദമാക്കാം. നിയന്ത്രണങ്ങളിൽ ഇനിയും കൂടുതൽ ഇളവുകൾ വരികയും, വാക്സിനേഷൻ വർദ്ധിച്ചേക്കാനിടയുള്ളതുകൊണ്ടും, യാത്രകൾ, വിനോദസഞ്ചാരം, കലാകായിക പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ ഉൽപ്പന്ന-സേവന മേഖലകളിലെ ചിലവുകൾ ഉയരാനിടയുണ്ട്. മൊത്ത ചോദനയിൽ വിശാലാടിസ്ഥാനത്തിലുള്ള ഒരു വീണ്ടെടുപ്പ് ഇതുണ്ടാക്കും. കാർഷികമേഖലയിലുള്ള ശക്തമായ പ്രതീക്ഷയും, ഗ്രാമീണ ചോദനയും, സ്വകാര്യ ഉപഭോഗത്തിന് തുടർന്നും പിന്തുണ നൽകും. ഉല്പാദന മേഖലയിലും സ്പർശരഹിതസാന്ദ്രമായ സേവന മേഖലയിലെ വീണ്ടെടുക്കലും നിന്നുപോയ ചോദനകൾ വെളിപ്പെട്ടുവരുന്നതോടെയും, വാക്സിനേഷൻ വേഗതയാർജ്ജിക്കുന്നതോടെയും, നാഗരിക ചോദന ത്വരിതപ്പെടാനിടയുണ്ട്. ആട്ടോമൊബൈൽ രജിസ്ട്രേഷൻ ഇലക്ട്രിസിറ്റി ഉപഭോഗം, എണ്ണ, സ്വർണ്ണം എന്നിവയെല്ലാതെയുള്ള ഇറക്കുമതികൾ, കൺസ്യൂമർ ഡ്യൂറബിൾ സാധനങ്ങൾ, നഗരങ്ങളിൽ തൊഴിലാളികളെ ജോലിക്കെടുക്കൽ എന്നീ മേഖലകളിലെ നിരവധി ഉന്നത തരംഗ സൂചകങ്ങളുടെ ചലനങ്ങൾ ഇതിനെ ബലപ്പെടുത്തുന്നു. റിസർവ് ബാങ്കിന്‍റെ ജൂലൈ മാസവട്ട സർവ്വേയുടെ ഫലങ്ങൾ സൂചിപ്പിക്കുന്നത്, ചരിത്രപരമായ താഴ്ചകളിൽ നിന്നും, ഒരു വർഷം മുന്നോട്ടുള്ള മുൻപരിഗണനകൾ ശുഭസൂചക മേഖലകളിലേക്ക് തിരിച്ചുവരുന്നുവെന്നാണ്. ലിസ്റ്റു ചെയ്യപ്പെട്ട കമ്പനികളുടെ (ടെക്നോളജി കമ്പനികളാണ് മുന്നിൽ) ആദ്യകാല കണക്കുകൾ സൂചിപ്പിക്കുന്നത് വില്പനയിലും വേതന വളർച്ചയിലും, ലാഭസാദ്ധ്യതയിലും ആരോഗ്യകരമായ വളർച്ചയുണ്ടായിട്ടുണ്ടെന്നാണ്. ഉപഭോക്താക്കളുടെ, ചിലവഴിക്കാനുള്ള മൊത്ത വരുമാനത്തെ ഇത് പിന്തുണയ്ക്കുകയും ചെയ്യും.

8. നിക്ഷേപ ചോദന തളർന്ന മട്ടിലാണെങ്കിലും, കപ്പാസിറ്റി ഉപയോഗം മെച്ചപ്പെടുന്നതിനാലും, ഉയരുന്ന സ്റ്റീൽ ഉപഭോഗവും, ക്യാപ്പിറ്റൽ ഗുഡ്സിന്‍റെ ഉയരുന്ന ഇറക്കുമതിയും, ധനപരവും, സാമ്പത്തികവുമായി അനുകൂലമായ ഒരന്തരീക്ഷവും കേന്ദ്രഗവൺമെന്‍റ്പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകളും ദീർഘകാലമായി കാത്തിരിക്കുന്ന തിരിച്ചുവരവിന് തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിസർവ് ബാങ്ക് സർവ്വേകളിൽ പങ്കെടുത്ത സംരംഭകർ ഉല്പാദനത്തോതിൽ വികാസം പ്രതീക്ഷിക്കുന്നു. നിക്ഷേപങ്ങൾക്ക് നല്ല ഭാവിസൂചിപ്പി ക്കുന്ന രീതിയിൽ Q4. 2021-22 ലേക്ക് നീളുന്ന Q:2. 2021-22-ലെ പുതിയ ഓർഡറുകളും മഹാമാരിക്കാലത്ത് ബിസ്സിനസ് സ്ഥാപനങ്ങൾ സ്വീകരിച്ച പുതുമകളും പ്രവൃത്തി മാതൃകകളും, മഹാമാരി അകന്നുപോകുമ്പോഴും, കാര്യക്ഷമതയും, ഉല്പാദനക്ഷമതയും കൈവരിക്കാൻ തുടർന്നും സഹായിക്കും. ഇത് നീതിയുക്തമായ ഒരു നിക്ഷേപ ചക്രത്തേയും, തൊഴിൽ, വളർച്ച എന്നിവയേയും ത്വരിതപ്പെടുത്തേണ്ടതാണ്.

9. മൊത്തം ചോദനയ്ക്ക് നിർണ്ണായക പിന്തുണ നൽകികൊണ്ട് ബാഹ്യചോദന Q1:2021-22-ൽ പ്ലവന ഭാവത്തിൽ നിലകൊണ്ടു. ശക്തിമത്തായ ബാഹ്യചോദന ഇന്ത്യയ്ക്ക് ഒരു അവസരമാണ്. ഇത് മുതലെടുക്കാൻ കൂടുതൽ നയപിന്തുണ സഹായിക്കും. ആഗോള ചരക്ക് വിലകളും, ധനവിപണികളുടെ ചലനാത്മകത സംബന്ധമായ ഏടുകളും, രോഗവ്യാപനത്തിന്‍റെ പുതുതരംഗങ്ങൾ ഉയർത്തുന്ന വിധേയത്വവുംകൂടി ചേർന്ന് സാമ്പത്തിക പ്രവർത്തനത്തിനെതിരെ പ്രതികൂല നഷ്ടസാദ്ധ്യതകൾ സൃഷ്ടിക്കുന്നു. ഈ ഘടകങ്ങളെല്ലാം പരിഗണിച്ചു കൊണ്ട്, 2021-22-ലെ യഥാർത്ഥ ജിഡിപി വളർച്ച, Q1-ൽ 21.4 ശതമാനം, Q2-ൽ 7.3 ശതമാനം, Q3-ൽ 6.3 ശതമാനം, Q4-ൽ 6.1 ശതമാനം എന്നിങ്ങനെ, 2021-22-ൽ 9.5 ശതമാനമായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. Q1-2022-23 ലെ യഥാർത്ഥ ജിഡിപി വളർച്ച 17.2 ശതമാനമായിരിക്കുമെന്ന് കണക്കാക്കുന്നു.

പണപ്പെരുപ്പം

10. എല്ലാ പ്രബല ഗ്രൂപ്പുകളിലും, പ്രതികൂലമായ സപ്ലൈ തിരിച്ചടികൾ കാരണമുണ്ടായ വിശാലാടിസ്ഥാനത്തിലുള്ള ഉയർച്ച, മേഖലാടിസ്ഥാന ത്തിൽ സംഭവിച്ച ചോദന-സപ്ലൈ പൊരുത്തക്കേടുകൾ, ഉയരുന്ന ആഗോള ചരക്കു വിലകളിൽ നിന്നുള്ള പ്രതിചലനങ്ങൾ എന്നിവമൂലം മേയ് മാസത്തിൽ, ഹെഡ് ലൈൻ സിപിഐ പണപ്പെരുപ്പം 6.3 ശതമാനമായി കുത്തനെ ഉയർന്നു. ജൂണിൽ അത് 6.3 ശതമാനമായിതന്നെ തുടർന്നു. എന്നാലും മുഖ്യപണപ്പെരുപ്പം (Core inflation) ഗണനീയമായ മിതത്വം രേഖപ്പെടുത്തി.

11. തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തമായതും, ആവശ്യത്തിനുള്ള ഭക്ഷ്യശേഖരവും, വരുംമാസങ്ങളിൽ ധാന്യവിലകളിന്മേലുള്ള വില സമ്മർദ്ദങ്ങൾ തടഞ്ഞു നിർത്താൻ സഹായിക്കും. ഗവർൺമെന്‍റിൽ നിന്നും സപ്ലൈ സംബന്ധമായുണ്ടായ ഇടപെടൽ കാരണം, ജൂലൈ മാസത്തിൽ പയറുവർഗ്ഗങ്ങളുടേയും, ഭക്ഷ്യ എണ്ണകളുടേയും വിലകളിൽ ഒരല്പം മിതത്വം കണ്ടേയ്ക്കാമെന്ന് ഉന്നത തരംഗ ഭക്ഷ്യ വില സൂചകങ്ങൾ കാണിക്കുന്നു. ഗൃഹവാടക തുടങ്ങിയ മുഖ്യ സേവനങ്ങൾ സംബന്ധമായ പണപ്പെരുപ്പം, അലസമായ ചോദന സാഹചര്യങ്ങൾ പ്രതിഫലിപ്പിച്ചു കൊണ്ട്, ചരിത്രപരമായി തന്നെ ഏറ്റവും കുറഞ്ഞ ശരാശരികളിൽ അവശേഷിക്കുന്നു. പണപ്പെരുപ്പത്തിൽ അടിച്ചേൽപ്പിക്കപ്പെടുന്ന വില സമ്മർദ്ദങ്ങൾ സൂചിപ്പിച്ചുകൊണ്ട് എണ്ണവില ചഞ്ചലമായി തുടരുന്നു. വ്യാവസായിക അസംസ്കൃത സാധനങ്ങളുടെ ഉയർന്നുനിൽക്കുന്ന വിലകളും പെട്രോളിന്‍റേയും, ഡീസലിന്‍റേയും ഉയർന്ന പമ്പു വിലകളും അവയുണ്ടാക്കുന്ന അനുജാതസാഹചര്യങ്ങളും, അടിസ്ഥാന സൗകര്യങ്ങൾ ക്കുവേണ്ടി വരുന്ന ചിലവുകളും ഇവയെയെല്ലാം ചേർന്ന്, ഉല്പാദന-സേവന മേഖലകളിലെ വില സാഹചര്യങ്ങളെ ആക്രമിക്കുന്നു. ദുർബ്ബലമായ ചോദന സാഹചര്യങ്ങൾ, വില്പന വിലകളെയും പണപ്പെരുപ്പത്തി നേയും തരണം ചെയ്യാൻ കളമൊരുക്കുകയും ചെയ്യുന്നു.

12. മഹാമാരിവരുന്നതിനുമുമ്പ് ഹെഡ് ലെൻ പണപ്പെരുപ്പവും, പണപ്പെരു പ്പത്തെ സംബന്ധിച്ച പ്രതീക്ഷകളും 4 ശതമാനമെന്ന ഉറച്ചനിലയിലായിരുന്നു. ഇതിൽനിന്നു ലഭിച്ച നേട്ടങ്ങൾ ക്രോഡീകരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതാണ്. പണപ്പെരുപ്പനിരക്കിലുള്ള സ്ഥിരത, പണനയചട്ടക്കൂടിന്‍റെ വിശ്വാസ്യതയെ സംരക്ഷിക്കുകയും, പണപ്പെരുപ്പപ്രതീക്ഷകളെ സ്ഥിരമായി ഉറപ്പിച്ചുനിർത്താൻ സഹായിക്കുകയും ചെയ്യും. മറ്റൊരു തരത്തിൽ, നിക്ഷേപകർക്കുള്ള അനിശ്ചിതത്വം കുറയ്ക്കുന്നു. ടേം, റിസ്ക് പ്രിമിയങ്ങളും കുറയ്ക്കുന്നു. വളർച്ചയെ പ്രോത്സാഹിപ്പിക്കും വിധം, ബാഹ്യമത്സരക്ഷമത വർദ്ധിപ്പിക്കുന്നു. മഹാമാരിയുടെ ആരംഭം മുതൽ തന്നെ എംപിസി, മഹാമാരിയുടെ ആഘാതം ലഘൂകരിക്കുന്നതിനായി വളർച്ചയ്ക്കും പുനരഭിവൃദ്ധിക്കും മുൻഗണന നൽകിയിരുന്നു. പണപ്പെരുപ്പപ്രക്രിയയെ നയിക്കുന്നത്, ബാഹ്യജന്യവും, ഒരു പരിധിവരെ സപ്ലൈ അനിശ്ചിതത്വങ്ങളുമാണെന്നാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇക്കാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട് എന്ന എംപിസി യുടെ തീരുമാനത്തെ സാധൂകരിക്കുന്നതാണ് ഇത്. സപ്ലൈ സ്ഥാനങ്ങളുടെ പ്രേരകങ്ങൾ, താല്കാലികമാകാം. അതേസമയം ചോദനകളുടെ സമ്മർദ്ദങ്ങൾ, സമ്പദ് വ്യവസ്ഥയിലെ അലസഭാവം കാരണം നിശ്ചേതനമായി അവശേഷിക്കുന്നു. എംപിസി യുടെ മുൻകൂട്ടിയുള്ള പണനയ പോളിസി പ്രതികരണം, ഇത്തരുണത്തിൽ, ഉണർന്നു വരുന്നതും അറച്ചു നിൽക്കുന്നതും, അത്യധികം പ്രയാസകരമായ സാഹചര്യങ്ങളിൽ ചുവടുറപ്പിക്കുവാൻ ശ്രമിക്കുന്നതുമായ ഒരു തിരിച്ചുവരവിനെ ഈ സന്ദർഭത്തിൽ ഹനിച്ചുകളയാൻ സാദ്ധ്യതയുണ്ട്.

13. പണപ്പെരുപ്പം Q2:2021-22 വരെ ഉയർന്ന സഹിഷ്ണതാ പരിധിവരെ എത്തും. എന്നാൽ, ഈ സമ്മർദ്ദങ്ങൾക്ക്, ഖാരിഫ് വിളവെടുപ്പെത്തുന്ന തിനാലും സപ്ലൈ സംബന്ധമായ നടപടികൾ നടപ്പിൽ വരുന്നതിനാലും Q3:2021-22 ൽ ശമനമുണ്ടാവും. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ട് സിപിഐ പണപ്പെരുപ്പം Q2: യിൽ 5.3 ശതമാനം, Q3: യിൽ 5.3 ശതമാനം Q4:2021-22 ൽ 5.8 ശതമാനം എന്ന കണക്കിൽ, 2021-22 ൽ നഷ്ടസാദ്ധ്യത സാമാന്യമായി തുലനപ്പെട്ടുകൊണ്ട് 5.7 ശതമാനമായിരിക്കും എന്ന് കണക്കാക്കുന്നു. Q1:2022-23 ൽ സിപിഐ പണപ്പെരുപ്പം 5.1 ശതമാനമായിരിക്കും എന്ന് കണക്കാക്കുന്നു.

ലിക്വിഡിറ്റിയും ധനവിപണി സാഹചര്യങ്ങളും

14. നിരവധി രാജ്യങ്ങളിൽ സംഭവിച്ച പണപ്പെരുപ്പ കണക്കുകളോടും, നേരത്തേ സാമാന്യ നിലയിലെത്തിയേക്കുമെന്ന ഭയത്തോടെ ചില വികസിത രാജ്യങ്ങളിലുണ്ടായ വക്രിച്ച സാമ്പത്തിക വീണ്ടെടുപ്പുകളോടും പ്രതികരിച്ചുകൊണ്ട് ആഗോള ധനവിപണികൾ ചഞ്ചലമായി മാറി. അനുയോജ്യമായ പ്രതികരണങ്ങളുയർത്തുന്നതിന്, ഈ സംഭവ വികാസങ്ങളെ നമ്മുടെ നയങ്ങളുടെ ലോലാവരണത്തിൽ ഇണക്കിചേർ ക്കേണ്ടതുണ്ട്. എന്തെന്നാൽ, നമ്മുടെ സമ്പദ് വ്യവസ്ഥയെ, ആഗോള പ്രതിചലനങ്ങളുടെ ഭാഗ്യനിർഭാഗ്യങ്ങളിൽനിന്നും സംരക്ഷിക്കുക യെന്നതും, സാമ്പത്തികസ്ഥിരത ഉറപ്പുവരുത്തുക യെന്നതും റിസർവ് ബാങ്കിന്‍റെ പ്രഥമ മുൻഗണനയാണ്. എന്നിരുന്നാലും ആഭ്യന്തര ബൃഹദ് സാമ്പത്തിക സാഹചര്യവും, ഉയർന്നുവരുന്ന പണപ്പെരുപ്പ ചാഞ്ചാട്ടങ്ങളും, നമ്മുടെ ധനനയപ്രവർത്തനങ്ങളുടെ സുപ്രധാന ആണിക്കല്ലായി തുടരും.

15. റിസർവ് ബാങ്ക്, സാമ്പ്രദായികമായതും അല്ലാതെയുമുള്ള വിപണിയത്നങ്ങളിലൂടെ, ആഭ്യന്തരചോദനയുടെ പിന്തുണയ്ക്കാവ ശ്യമായ സാമ്പത്തിക സാഹചര്യം ഉറപ്പാക്കിക്കൊണ്ട് മഹാമാരിയുടെ തുടക്കം മുതൽ തന്നെ വേണ്ടത്ര അധിക ലിക്വിഡിറ്റി നിലനിർത്തു ന്നുണ്ടായിരുന്നു. മൂലധനത്തിന്‍റെ അന്തർപ്രവാഹത്തിലുള്ള നവചൈതന്യം പ്രദാനം ചെയ്തതും, അനുജാതവിപണിയിൽനിന്നും റിസർവ് ബാങ്ക് നടത്തിയ ഗവർൺമെൻറു സെക്യൂരിറ്റികളുടെ വാങ്ങലും കാരണം റിവേഴ്സ് റിപ്പോവഴിയുള്ള മൊത്തം ആഗിരണം പ്രതിദിന ശരാശരിയായ 5.7 ലക്ഷം കോടി രൂപയിൽനിന്നും ജൂലൈ 2021-ൽ 6.8 ലക്ഷം കോടി രൂപയായും, ആഗസ്റ്റ് 2021-ൽ (ആഗസ്റ്റു 4 വരെ) 8.5 ലക്ഷം കോടി രൂപയായും ഉയർന്നു.

16. 2020 ഫെബ്രുവരി 06-ന് പ്രഖ്യാപിച്ച പുതുക്കിയ ലിക്വിഡിറ്റി മാനേജ്മെന്‍റ് രൂപഘടനയനുസരിച്ച് റിസർവ് ബാങ്ക്, അതിന്‍റെ പ്രധാന ലിക്വിഡിറ്റി പ്രവർത്തനമായി 14 ദിന വേരിയബിൾ റേറ്റ് റിപോ (VRRR) ലേലങ്ങൾ നടത്തുന്നുണ്ടായിരുന്നു. സാധാരണ ലിക്വിഡിറ്റി പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ, മഹാമാരിക്കാലത്ത് താല്ക്കാലികമായി നിർത്തിവച്ചിരുന്ന വിആർആർആർ (VRRR) 2021 ജനുവരി 15 മുതൽ പുനരാരംഭിക്കുകയും, തുടക്കത്തിലെ 2 ലക്ഷം കോടി രൂപയുടെ ആഗിരണം, തുടർന്നുള്ള ദ്വൈവാരലേലങ്ങൾക്കായി പുനരുപയോഗി ക്കുകയും ചെയ്തു. ഇതിനു സമാന്തരമായി, സ്ഥിരനിരക്കിലുള്ള ഓവർ നൈറ്റ് റിവേഴ്സ് റിപോ ലഭ്യമാക്കുന്നുണ്ടായിരുന്നു. വിപണികൾ വിആർആർ ആറിനെ അംഗീകരിച്ചെന്നുമാത്രമല്ല, സ്ഥിരനിരക്കിലുള്ള ഓവർനൈറ്റ് റിവേഴ്സ് റിപോയെ അപേക്ഷിച്ച് കൂടുതൽ ആദായം തരുന്നുവെന്നുള്ളതിനാൽ സ്വാഗതമരുളുകയും ചെയ്തു. വി ആർ ആർ ആറിന്‍റെ (vrrr) പുനരാരംഭം ലികിഡിറ്റി കുറച്ചുകൊണ്ടുവരുന്നതിനു തുല്യമാണെന്നുള്ള ഭയവും ദൂരീകരിക്കപ്പെട്ടു. ബിഡ് കവർ അനുപാതവുമായി ബന്ധപ്പെട്ട്, ലേലങ്ങളിൽ വിആർആർആറി (vrrr) നോട് കൂടുതൽ അഭിരുചികാട്ടുന്നതായി ഞങ്ങൾ കണ്ടിട്ടുണ്ട്. ഈ കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ട്, 2021 ആഗസ്റ്റ് 13-ന് 2.5 ലക്ഷം കോടി രൂപയുടേയും, 2021 ആഗസ്റ്റ് 27-ന് 3 ലക്ഷം കോടി രൂപയുടേയും, 2021 സെപ്തംബര്ർ 24-ന് 4 ലക്ഷം കോടി രൂപയുടേയും ദ്വൈവാര ലേലങ്ങൾ നടത്താൻ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്. 2021 സെപ്തംബർ അവസാനം സ്ഥിര നിരക്കിലുള്ള റിവേഴ്സ് റിപോയനുസരിച്ച് ആഗിരണം ചെയ്യപ്പെടുന്നതുക 4 ലക്ഷം കോടി രൂപയിലധികമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഇപ്രകാരമുള്ള വർദ്ധിപ്പിച്ച വിആർആർആർ (vrrr) ലേലങ്ങളെ, അനുകൂലമായ നിലപാടിൽ നിന്നുള്ള തിരിച്ചുപോക്കാണെന്ന് തെറ്റായി വ്യാഖ്യാനിക്കരുത്. വിആർആർആർ (vrrr) ജാലകത്തിലൂടെ സ്വീകരിക്കുന്ന തുക സിസ്റ്റം ലിക്വിഡിറ്റിയുടെ ഭാഗമാണെന്ന കാര്യം പറയേണ്ടതില്ല.

17. റിസർവ് ബാങ്കിന്‍റെ അനുജാത വിപണി ജി.സെക് അക്വിസിഷൻ പദ്ധതി (G-SAP) ആദായ പ്രതീക്ഷകളെ ഉറപ്പിച്ചു നിർത്തുന്നതിൽ, വിപണിപങ്കാളികളിൽ, താല്പര്യപൂർവ്വമായ പ്രതികരണങ്ങൾ ഉണർത്തുന്നതിനോടൊപ്പം, വിജയപ്രദമായിട്ടുണ്ട്. ജി-സാപിൻ കീഴിൽ ഞങ്ങൾ 2021 ആഗസ്റ്റ് 12-നും, 2021 ആഗസ്റ്റ് 26-നും 25,000 കോടി രൂപ വീതമുള്ള രണ്ടു ലേലങ്ങൾ കൂടി നടത്താൻ ഉദ്ദേശിക്കുന്നു. ഇപ്രകാരമുള്ള ലേലങ്ങളും, ഓപ്പൺ മാർക്കറ്റ് ഓപ്പെറേഷൻസ് (OMOS), ഓപ്പറേഷൻസ് ട്വിസ്റ്റ് (OT), എന്നിവയും മറ്റു പ്രവർത്തനങ്ങളോടൊപ്പം, ഉയർന്നുവരുന്ന ബൃഹദ് സാമ്പത്തിക-ധനപരസാഹചര്യങ്ങളെ ഇണക്കികൊണ്ട് തുടർന്നു നടത്തി കൊണ്ടിരിക്കുന്നതാണ്.

18. ആദായരേഖയുടെ എല്ലാ ഖണ്ഡങ്ങളിലും അതിൻറെ ക്രമമായ പരിണാമത്തിന് ചടുലമായ വ്യാപാരം നടക്കേണ്ടത് ആവശ്യമാണ്. ഞങ്ങളുടെ അടുത്തകാലത്ത് നടന്ന G-SAP ലേലങ്ങൾ എല്ലാ കാലാവധിയിലുമുള്ള സെക്യൂരിറ്റികളെ ലക്ഷ്യമാക്കിയായിരുന്നു. ആദായ രേഖയിലുള്ള എല്ലാ ഖണ്ഡങ്ങളും സ്നിഗ്ദമായിത്തീരണം എന്ന് ഉറപ്പുവരുത്താ നുദ്ദേശിച്ചാണ് ഇത്. കൂടാതെ G-SAP ലേലങ്ങൾക്കുവേണ്ടിയും, ഓപ്പറേഷൻ ട്വിസ്റ്റിനുവേണ്ടിയും ഞങ്ങൾ എപ്പോഴും തിരഞ്ഞെടുത്ത വയിൽ ഓഫ് ദിറൺ സെക്യൂരിറ്റികളും ഓൺ ദിറൺ സെക്യൂരിറ്റികളും (off the run and on the run securities) ആണ്. അനുജാത വിപണി ഇടപാടുകളുടെ തോത് വർദ്ധിക്കുമെന്നും, ആദായത്തിന്‍റെ കാര്യത്തിൽ, ദ്വിദിശ ചലനങ്ങൾ സൃഷ്ടിക്കാൻ, വിപണിപങ്കാളികൾ നിലപാടുകൾ എടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെ ടുന്നത്.

19. കേന്ദ്ര-സംസ്ഥാന ഗവർൺമെന്‍റുകളുടെ വായ്പകൾ മാനേജ് ചെയ്യുന്ന അധികാരി എന്ന നിലയിൽ അവരുടെ വായ്പാപ്രോഗ്രാമുകളെല്ലാം, നീതിപൂർവ്വമായ നിരക്കുകളുള്ളവയും, റോൾ ഓവർ റിസ്ക് (Roll over risk) കുറവുള്ള നിലയിലും പൂർത്തീകരിക്കപ്പെടുന്നു എന്നുറപ്പുവരുത്തു കയാണ്. വിപണി പങ്കാളികൾക്കും, റിസർവ് ബാങ്കിനും പങ്കുവയ്ക്കപ്പെട്ട ഉത്തരവാദിത്തമുള്ള പൊതുജനനന്മയെ ഉദ്ദേശിച്ചുള്ള ഒരു ആദായ രേഖയുടെ ക്രമാനുഗതമായ പരിണാമം ഞാൻ എന്‍റെ മുന്പു നടത്തിയ പ്രസ്താവനകളിൽ ഊന്നി പറഞ്ഞിട്ടുണ്ട്. G-Sec ആദായം, വായ്പാ വിപണിയിലെ (debt market) മറ്റു ഖണ്ഡങ്ങൾക്ക് ഒരളവുകോലായും ചൂണ്ടു പലകയായും ഉതകുന്നതിനാൽ ക്രമപ്രകാരമുള്ള ആദായമാർഗ്ഗത്തിനുള്ള മാർഗ്ഗനിർദ്ദേശം, പ്രാഥമിക വിപണി പ്രവർത്തനങ്ങളിൽ, ലേലം നിർത്തിയും, ഡിവോൾവ്മെൻറുകൾ (devolvement), റദ്ദാക്കൽ, ഗ്രീൻ ഷൂ ഓപ്ഷനുകൾ എന്നിവ സ്വീകരിച്ചും, പ്രദാനം ചെയ്യുന്നു. 14 വർഷം വരെയുള്ള സെക്യൂരിറ്റികൾക്ക് ഈ അടുത്തയിടെ പ്രഖ്യാപിച്ച ഏകീകൃത മൂല്യ ലേലങ്ങൾ പ്രാഥമിക ഖണ്ഡത്തിൽ ലേലത്തിൽ പങ്കെടുക്കുന്നവർക്ക് നേരിട്ടേയ്ക്കാവുന്ന നഷ്ടസാദ്ധ്യതകൾ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കു ന്നു. സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ഒന്നാം അർദ്ധവാർഷിക ജിഎസ് ടി (GST) നഷ്ടപരിഹാരം, നിലവിലുള്ള പണ സഞ്ചയത്തിൽ ഉൾക്കൊള്ളിക്കാ നുള്ള ഗവൺമെൻറിന്‍റെ തീരുമാനം കടമെടുപ്പുപദ്ധതിയുമായി ബന്ധപ്പെട്ടു ണ്ടാകാവുന്ന വിപണിയുടെ ഉത്ക്കണ്ഠയെ ശമിപ്പിക്കേണ്ടതാണ്.

20. ആർബിഐ പണനയ നടപടികളുടെ കാര്യക്ഷമത നിലവിലെ ആശ്വാസ പരിവൃത്തിയിൽ (easing cycle) ട്രാൻസ്മിഷന്‍റെ (Transmission) കാര്യമായ മെച്ചപ്പെടലാണ് പ്രതിഫലിപ്പിക്കുന്നത്. 2019 ഫെബ്രുവരി മുതൽ റിപോ നിരക്കിൽ വരുത്തിയ 250 ബേസിസ് പോയിൻറുകളുടെ കിഴിവ്, പുതിയ റൂപ്പീ വായ്പകളുടെ വെയിറ്റഡ് ആവറേജ് ലെൻഡിംഗ് നിരക്കിൽ (WALR) 217 ബേസിസ് പോയ്ൻറുകണ്ട് തുടർച്ചയായ ഇടിവിൽ പരിണമിച്ചു. കോർപ്പൊറേറ്റ് ബോണ്ടുകൾ, ഡിബെഞ്ചറുകൾ സിപി (CPs)കൾ, സിഡി (CDs) കൾ, ടി-ബില്ലുകൾ (T.Bills) എന്നിവയുൾപ്പെടെയുള്ള വിപണി ഇൻസ്ട്രുമെൻറുകളുടെയും, ആഭ്യന്തര വായ്പകളുടേയും പലിശ നിരക്കുകൾ അയഞ്ഞു. വായ്പാ വിപണിയിൽ എംഎസ്എംഇ കൾ (MSMEs), ഗൃഹനിർമ്മാണം, വൻകിട വ്യവസായങ്ങൾ എന്നീ മേഖലകളിലുള്ള വായ്പാ നിരക്കുകളിന്മേൽ ട്രാൻസ്മിഷൻ (transmission) കൂടുതൽ ശക്തിമത്തായിരുന്നു. താഴ്ന്ന പലിശ വ്യവസ്ഥ കുടുംബ മേഖലകളിൽ, വായ്പ തിരിച്ചടവിന്‍റെ ഭാരം കുറച്ചു. വ്യക്തിഗത ഗൃഹനിർമ്മാണ വായ്പകൾക്കും, റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും ലഭിച്ച പലിശ നിരക്കിലെ കാര്യമായ ഇളവുകൾ, ഈ മേഖലകൾക്ക് അടിസ്ഥാനമായ മുൻപിൻ ബന്ധങ്ങളും, തൊഴിലധിഷ്ഠിത പ്രാധാന്യവും സമ്പദ് വ്യസ്ഥയ്ക്കു വളരെ അനുകൂലമായി.

അധിക നടപടികൾ

21. മഹാമാരിയുടെ വരവിനുശേഷം അതിന്‍റെ ആഘാതം ലഘൂകരിക്കുന്ന തിനായി റിസർവ് ബാങ്ക് 100 ലധികം നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴും പ്രവർത്തനനിരതമായ ഈ നടപടികൾ, താഴെത്തട്ടിലുള്ള ബന്ധപ്പെട്ടവരിലെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നിരീക്ഷണം തുടരുക എന്നതായിരിക്കും, ഭാവിയിൽ ഞങ്ങളുടെ പരിശ്രമം. ഈ പശ്ചാത്തലത്തിൽ, ബൃഹദ് സമ്പദ് ഘടനാ സാഹചര്യങ്ങളും ധനവിപണി സാഹചര്യങ്ങളും തുടർച്ചയായി വിലയിരുത്തിയും ഇന്ന് കുറേ കൂടുതൽ നടപടികൾ പ്രഖ്യാപിക്കുന്നുണ്ട്. ഈ നടപടികളുടെ വിശദവിവരങ്ങൾ വികസനോന്മുഖവും നിയന്ത്രണ പരവുമായ നയങ്ങളുടെ പ്രസ്താവന പണനയപ്രസ്താവനയുടെ (Part B) ആയി കൊടുത്തിട്ടുണ്ട്. ഞാൻ ഈ നടപടികളെന്താണെന്ന് പ്രതിപാദിച്ചു കൊള്ളട്ടേ.

ഓൺ ടാപ് ടിഎൽടിആഒ (On-tap TL TRO) പദ്ധതി സമയപരിധി ദീഘിപ്പിക്കൽ

22. 2020 ഒക്ടോബർ 9-ന് ആദ്യമായി അഞ്ചു മേഖലകൾക്കായി പ്രഖ്യാപിച്ച ഓൺടാപ് ടിഎൽടിആർഒ (on tap TLTRO) പദ്ധതിയുടെ വ്യാപ്തി 2020 ഡിസംബറിൽ കാമത്ത് കമ്മിറ്റി തിരഞ്ഞെടുത്ത പീഡിത മേഖലകളിലേക്കും, 2021 ഫെബ്രുവരിയിൽ എൻബിഎഫ് സികൾ ക്കുള്ള ബാങ്കു വായ്പകൾക്കും ബാധകമാക്കിയിരുന്നു. പദ്ധതിയുടെ പ്രവർത്തന കാലാവധിയും ഘട്ടം ഘട്ടമായി 2021 സെപ്തംബർ 30 വരെ നീട്ടിയിരുന്നു. പ്രാരംഭാവസ്ഥയിലുള്ളതും ദുർബ്ബലവുമായ സാമ്പത്തിക വീണ്ടെടുപ്പിന്‍റെ സാഹചര്യത്തിൽ, ഓൺടാപ് ടിഎൽടിആർഒ (on tap TLTRO) പദ്ധതി മൂന്നുമാസത്തേക്കൂടി അതായത് 2021 ഡിസംബർ 31 വരെ ദീഘിപ്പിക്കാൻ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്.

മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (MSF) ഇളവിനുള്ള കാലാവധി ദീർഘിപ്പിക്കൽ

23. 2020 മാർച്ച് 27-ന് മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി പ്രകാരം (MSF) ബാങ്കുകളെ അവയുടെ അറ്റചോദന-കാലാവധി ബാദ്ധ്യത (Net Demand and Time Liabilities) കളുടെ ഒരു ശതമാനംവരെ സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി അനുപാതത്തിൽ വകവച്ചുകൊണ്ട് ഫണ്ട് ലഭ്യമാക്കാൻ അനുവദിച്ചിരുന്നു. അതായത്, എൻഡിടിഎൽ (NDTL) ന്‍റെ 3% വരെ തുടർച്ചയായി അനുവദിച്ചിരുന്നു. ബാങ്കുകൾക്ക് അവയുടെ ലിക്വിഡിറ്റി ആവശ്യങ്ങൾ ലിക്വിഡിറ്റി കവറേജ് റേഷ്യോ (LCR) ആവശ്യങ്ങൾ ഉൾപ്പെടെ നിറവേറ്റുന്നതിന് ആശ്വാസമെന്ന നിലയിൽ ഇപ്പോൾ 2021 സെപ്തംബർ 30 വരെ അനുവദിച്ചിട്ടുള്ള ഇളവ്, 2021 ഡിസംബർ 31 വരെ മൂന്നുമാസക്കാലത്തേക്കു കൂടി ദീർഘിപ്പിച്ചിരിക്കുന്നു. ഈ വിതരണ പ്രക്രിയയിലൂടെ, എൽസിആർ (LCR) നുള്ള ഉന്നത മൂല്യ ലിക്വിഡ് ആസ്തികൾക്കും (HOLA) യോഗ്യമാക്കുന്ന 1.62 ലക്ഷം കോടിരൂപയുടെ ഫണ്ട് ലഭ്യമാക്കുന്നുണ്ട്.

ലിബോറി (LIBOR) ൽ നിന്നുമുള്ള അവസ്ഥാന്തരം മാർഗ്ഗ നിർദ്ദേശങ്ങളുടെ അവലോകനം-വിദേശ നാണ്യത്തിലുള്ള കയറ്റുമതി വായ്പയും, ഡെറിവേറ്റീവ് കരാറുകളുടെ പുനഃസംഘടനയും.

24. ലണ്ടൻ ഇന്‍റർ ബാങ്ക് ഓഫേർഡ് നിരക്ക് (LIBOR)-ൽ നിന്നുള്ള അവസ്ഥാന്തരം ബാങ്കുകൾക്കും സമ്പദ് വ്യവസ്ഥയ്ക്കും വെല്ലുവിളികൾ ഉയർത്തുന്ന ഒരു പ്രധാന സംഭവമാണ്. സ്വയമേവ നടപടികൾ സ്വീകരിക്കേണ്ടതുണ്ട് എന്ന് ആർബിഐ ബാങ്കുകളുടേയും വിപണിയിലെ സ്ഥാപനങ്ങളുടേയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു അനായാസമായ സ്ഥിതിമാറ്റം ഉറപ്പുവരുത്തണമെന്ന്, റിസർവ്ബാങ്ക് അതിന്‍റെ നിയന്ത്രിതസ്ഥാപനങ്ങൾക്കും ധനവിപണകൾക്കും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന കാര്യങ്ങളെ സംബന്ധിച്ച ചില മാർഗ്ഗനിർദ്ദേശങ്ങളിൽ ഭേദഗതികൾ വരുത്താൻ തീരുമാനിച്ചിട്ടുണ്ട്. (i) വിദേശ നാണ്യത്തിലുള്ള കയറ്റുമതി വായ്പ (ii) ഡെറിവേറ്റീവ് കരാറുകളുടെ പുനഃസംഘടന. വിദേശനാണ്യത്തി ലുള്ള കയറ്റുമതി വായ്പകൾ ബന്ധപ്പെട്ട കറൻസിയിൽ പരക്കെ സ്വീകരിക്കപ്പെട്ടിട്ടുള്ള ആൾട്ടർനേറ്റീവ് റഫറൻസ് നിരക്കിൽ (Alternative Reference Rate) നൽകാൻ അനുവദിക്കുന്നതാണ്. ലിബോർ റഫറൻസ് നിരക്കിൽനിന്നുള്ള മാറ്റം, അപ്രതീക്ഷിതമായി അടിച്ചേൽപ്പിച്ച (Force majeure) ഒന്നാണെങ്കിലും ലിബോറിൽനിന്നും, ലിബോർ സംബന്ധമായ നിബന്ധനകളിൽ നിന്നും ആൾട്രർനേറ്റീവ് റഫറൻസ് നിരക്കിലേക്കുള്ള മാറ്റത്തെ, പുനർസംഘടനയായി കണക്കാക്കരുതെന്ന് ബാങ്കുകളെ അറിയിച്ചിട്ടുണ്ട്.

റസലൂഷൻ രൂപഘടന 1.0 (Resolution Frame work 1.0) യിൻ കീഴിൽ, ധനകാര്യ മാനദണ്ഡങ്ങൾ നേടാനുള്ള കാലപരിധി മാറ്റി വയ്ക്കൽ

25. കോവിഡ്-19 മൂലമുണ്ടായ സമ്മർദ്ദങ്ങളുമായി ബന്ധപ്പെട്ട റസലൂഷൻ രൂപഘടനയിൻ കീഴിൽ, നടപ്പിലാക്കിയ നിവാരണ നടപടിക്രമങ്ങൾ മേഖലാധിഷ്ഠിതമായ ചില ധനകാര്യ സംബന്ധമായ മാനദണ്ഡങ്ങൾ, കൈവരിക്കേണ്ടതായുണ്ട്. ഈ മാനദണ്ഡങ്ങളിൽ, നാലെണ്ണത്തിലെ പരിധികൾ, വായ്പയെടുത്ത സ്ഥാപനങ്ങളുടെ പ്രവർത്തന നിർവഹണത്തെ സംബന്ധിച്ചവയാണ്. അവ മൊത്തം കടവും ഈ ബിഐഡിടിഎ (EBIDTA) തമ്മിലുള്ള അനുപാതം, കറന്‍റ് അനുപാതം, ഡെറ്റ് സർവീസ് കവറേജ് റേഷ്യോ (Debt Service Coverage Ratio) ശരാശരി ഡെറ്റ് സർവീസ് കവറേജ് റേഷ്യോ എന്നിവയാണ്. ഈ അനുപാതങ്ങൾ 2022 മാർച്ച് 31-ന് കൈവരിക്കേണ്ടവയാണ്. കോവിഡ്-19 രണ്ടാം തരംഗത്തിന്‍റെ പ്രതികൂല ആഘാതവും, തൽഫലമായി, ബിസിനസ്സ് വീണ്ടെടുക്കാൻ നേരിടുന്ന ബുദ്ധിമുട്ടുകളും മേൽപ്പറഞ്ഞ പ്രവർത്തന മാനദണ്ഡങ്ങൾ കൈവരിക്കാനുള്ള പ്രയാസവും പരിഗണിച്ച് മേൽപ്പറഞ്ഞ മാനദണ്ഡങ്ങളുടെ നിർദ്ദിഷ്ഠ പരിധികൾ കൈവരിക്കുന്നതിനു ലക്ഷ്യമിട്ട സമയം 2022 ഒക്ടോബർ 01 ആയി നീട്ടാൻ തീരുമാനിച്ചു.

ഉപസംഹാരം

26. കോവിഡ്-19 ന്‍റെ രണ്ടാം തരംഗം ശമിച്ചുവരികയും, വേണ്ടത്ര പ്രതിരോധ നടപടികൾ പാലിക്കുകയും, വാക്സിനേഷൻ തോത് വർദ്ധിക്കുകയും ചെയ്യുന്നതിലൂടെ, മൂന്നാം തരംഗം അതുണ്ടായാൽകൂടി, നമുക്ക് തരണംചെയ്യാമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. കൂടുതൽ വ്യാപനശേഷിയു ള്ള വൈറസു കാരണം മഹാമാരി വീണ്ടും ബാധിച്ചാലും ഒരു രാഷ്ട്രമെന്ന നിലയിൽ, അതിനെതിരെ തുടരെ ജാഗ്രരൂകരായിരിക്കാനും, സ്വയമേവ അതിനെ നേരിടുവാനും തയാറായിരിക്കണം.

27. മേഖലാടിസ്ഥാനത്തിൽ നോക്കുമ്പോൾ പുനരഭിവൃദ്ധി സമരൂപത്തിലല്ല. നയരൂപീകരണം നടത്തുന്ന എല്ലാവരും വേണ്ട പിന്തുണ നൽകേണ്ടതാണ്. റിസർവ് ബാങ്ക് അതിന്‍റെ ധനപരവും, ദീർഘദൃഷ്ടിയോടെയുള്ള, നിയന്ത്രണപരവുമായ എല്ലാ നയ സ്വാധീനോപാധികളും വിന്യസിക്കാൻ തയാറായി “What ever it takes” എന്ന മട്ടിൽ നിൽക്കയാണ്. സമാന്തരമായി സാമ്പത്തിക സുസ്ഥിരതയുടെ സംരക്ഷണവുമാണ് ഞങ്ങളുടെ ലക്ഷ്യം. ഈ സന്ദർഭത്തിൽ ഞങ്ങളുടെ അമിതമായ മുൻഗണന സുസ്ഥിരതയോ ടെയുള്ള ഒരു വളർച്ചാസരണിയിലേക്കു നയിക്കുന്ന ദൃഢമായ ഒരു വീണ്ടെടുപ്പിനുള്ള വളർച്ചാമുകുളങ്ങളെ പരിപോഷിപ്പിക്കുക എന്നതാണ്. ഞങ്ങൾ ബോധപൂർവ്വം ആകുലതകൾക്കുപരി ശുഭാപ്തി വിശ്വാസത്തെ മഹാത്മാഗാന്ധിയിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് തെരെഞ്ഞെടുത്തി രിക്കുന്നു: “ഞാൻ അദമ്യമായ ശുഭാപ്തിവിശ്വാസമുള്ള ആളാണ്, എന്നാൽ ഞാൻ എന്‍റെ ശുഭാപ്തിവിശ്വാസത്തെ സാരവത്തായ വസ്തുതകളിലധി ഷ്ഠിതമാക്കുന്നു. “2

നന്ദി. സുരക്ഷിതരായിരിക്കുക. നല്ലതായിരിക്കുക. നമസ്കാരം.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽമാനേജർ

പ്രസ്സ് റിലീസ്: 2021-2022/643


1 1968 ഏപ്രിൽ 3-ന് ടെന്നസ്സി മെംഫിസിലെ ബിഷപ്പ് ചാൾസ് മേസൺ ടെംപിളിലും വാഷിംഗ്ഡൺ ഡിസി (യുഎസ്എ) യിൽ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രാർത്ഥനാതീർത്ഥ യാത്ര (1957 call to conscience) പ്രസംഗങ്ങളിൽനിന്ന്.

2 മഹാത്മ എന്ന ഡി.ജി. തെണ്ടുൽക്കറിന്‍റെ ബുക്കിന്‍റെ ഒന്നാം വാല്യത്തിൽ നിന്ന്.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?