RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78527864

2020 ഡിസംബർ 04-ലെ ഗവർണറുടെ പ്രസ്താവന

ഡിസംബർ 04, 2020

2020 ഡിസംബർ 04-ലെ ഗവർണറുടെ പ്രസ്താവന

ധനനയസമിതി (MPC), 2020 ഡിസംബർ 2, 3, 4 തീയതികളിൽ യോഗം ചേർന്നു. അത് നിലവിലെ തദ്ദേശീയവും ആഗോളാടിസ്ഥാനത്തി ലുമുള്ള സ്ഥൂല സമ്പദ് വ്യവസ്ഥയേയും സാമ്പത്തികമേഖലയിലെ സംഭവ വികാസങ്ങളെയും, ഇൻഡ്യൻ സമ്പദ് വ്യവസ്ഥയുടെ ഉരുത്തിരിഞ്ഞുവരുന്ന ഭാവിയേയും പുനരവലോകനം ചെയ്തു. ചർച്ചകൾക്കെല്ലാം ഒടുവിൽ എംപിസി (MPC), റിപോനിരക്ക് 4 ശതമാനമായി മാറ്റമില്ലാതെ തുടരാൻ ഏകകണ്ഠമായി തീരുമാനിച്ചു. ധനനയത്തിന്‍റെകാര്യത്തിൽ ആവശ്യമുള്ള അത്രയുംകാലം, ഈ സാമ്പത്തിക വർഷത്തിലും അടുത്ത വർഷത്തിലും, അയവുള്ള നിലപാട് തുടരാനും തീരുമാനിച്ചു. സ്ഥിരാടിസ്ഥാനത്തിൽ വളർച്ച പുനരുജ്ജീവിപ്പിക്കുന്നതിനും കോവിഡ്-19 ന്‍റെ ആഘാതം ലഘൂകരിക്കുന്നതിനുമാണിത്. അതേസമയം പണപ്പെരുപ്പം ലക്ഷ്യമാക്കി യതിനുള്ളിൽമാത്രം തുടരുന്നുവെന്നു ഉറപ്പുവരുത്തുകയും വേണം. മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (MPC), നിരക്കും ബാങ്ക്നിരക്കും 4.25 ശതമാനമായി മാറ്റമില്ലാതെ തുടരും. റിവേഴ്സ് റിപോ നിരക്ക് 3.35 ശതമാനമായി മാറ്റമില്ലാതെ തുടരും.

2. സമിതിയിലെ എല്ലാ അംഗങ്ങളുടേയും ഉൾക്കാഴ്ചയും മാർഗ്ഗനിർദ്ദേശ ങ്ങളും ഇന്നെടുത്ത ധനനയ തീരുമാനങ്ങൾക്ക് സംഭാവനകൾ നൽകിയി ട്ടുണ്ട്. അവർക്കെല്ലാവർക്കും എന്‍റെ കൃതജ്ഞത രേഖപ്പെടുത്തുവാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. ആർബിയ്ക്കുള്ളിലെ ഞങ്ങളുടെ സംഘങ്ങൾക്കും അവരുടെ അപഗ്രഥനാപരവും, ധിഷണാപരവുമായ പിന്തുണയ്ക്കും, സാങ്കേതിക സഹായത്തിനും നന്ദിപറയുന്നു.

3. എം.പി.സി.യുടെ ഇന്നത്തെ തീരുമാനത്തിനടിസ്ഥാനമായ ചിന്തയേയും, യുക്തിയേയും സംബന്ധിച്ച് വിവരിച്ചുകൊണ്ടു ഞാൻ ആരംഭിക്കട്ടേ! ശൈത്യകാലമാസങ്ങളിൽ പച്ചക്കറികളിൽനിന്നും, സമൃദ്ധമായ ഖാരിഫ് വിളകളെത്തുന്നതിൽ നിന്നുമുണ്ടാകുന്ന ആശ്വാസമൊഴിച്ചാൽ, പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരാനാണ് സാദ്ധ്യത. ഇത്തരുണത്തിൽ, നിലവിലെ സാഹചര്യത്തിൽ ധനനയത്തെ വളർച്ചയ്ക്ക് പിന്തുണയായി ഉപയോഗിക്കുന്നതിനെ ഇത് തടസ്സപ്പെടുത്തു ന്നുണ്ട്. അതേസമയം, വീണ്ടെടുപ്പിന്‍റെ ലക്ഷണങ്ങൾ വിശാലാടിസ്ഥാന ത്തിലല്ല, സ്ഥിരമായ നയങ്ങളുടെ പിന്തുണയിലുമാണ്. വിതരണ ശൃംഖലയിലുണ്ടാവുന്ന തടസ്സങ്ങളും, അമിതലാഭമെടുക്കലും, പരോക്ഷ നികുതികളും ആളിക്കത്തിക്കുന്ന പണപ്പെരുപ്പച്ചുഴിയെ തകർക്കുവാൻ, സ്വയം സ്വീകരിക്കാവുന്ന വിതരണനിയന്ത്രണോപായങ്ങൾക്ക് ഒരു ചെറുജാലകം മാത്രമേ ലഭ്യമായുള്ളൂ. വിതരണശാഖ ചെലുത്തുന്ന പണപ്പെരുപ്പ സമ്മർദ്ദങ്ങളെ ലഘൂകരിക്കാൻ കൂടുതൽ പ്രയത്നങ്ങൾ വേണം. വിശാലമായ സ്ഥൂലസമ്പദ് വ്യവസ്ഥയ്ക്കും സാമ്പത്തിക സുസ്ഥിരതയ്ക്കും അടിത്തറ പാകാനായി വിലസ്ഥിരതയ്ക്കെതിരെ യുള്ള ഭീഷണികളെ എം.പി.സി. സസൂക്ഷ്മം നിരീക്ഷിക്കുന്നതായി രിക്കും. ഇതിനനുയോജ്യമായി എം.പി.സി. ഇന്ന് ധനനയനിരക്ക് നിലവിലെ സ്ഥിതിയിൽ തന്നെനിലനിർത്താനും, നടപ്പുസാമ്പത്തിക വർഷത്തിലും, അടുത്തതിലും കൂടിയെങ്കിലും സ്ഥിരാടിസ്ഥാനത്തിൽ വളർച്ച പുനരുജ്ജീവിപ്പിക്കാനും, സമ്പദ് വ്യവസ്ഥയിൽ കോവിഡ്-19 ഏല്പിച്ച ആഘാതം ലഘൂകരിക്കാനും, അതേസമയം പണപ്പെരുപ്പം നിശ്ചിത ലക്ഷ്യത്തിൽ തന്നെ തുടരുമെന്ന് ഉറപ്പുവരുത്തിയും, അയഞ്ഞ നിലപാട് ആവശ്യമുള്ള കാലത്തോളം തുടരാനും തീരുമാനിച്ചു.

4. 2020 വർഷം അത്യന്തം വെല്ലുവിളികളുടേതായിരുന്നു. അത് നമ്മുടെ കഴിവുകളെയും നമ്മുടെ ആന്തരിക ശക്തിസഞ്ചയത്തേയും, ക്ഷമയേയും അചഞ്ചലതയേയും പരീക്ഷിക്കുകയും വലിച്ചു മുറുക്കുകയും ചെയ്തിട്ടുണ്ട്. വർഷം അവസാനിക്കുന്ന ഈ നേരത്ത്, മഹാമാരിയോടു യുദ്ധം ചെയ്തുകൊണ്ട് നാം നടത്തിയ പ്രവർത്തനങ്ങളേയും അവയുടെ പരിണിത ഫലങ്ങളേയും അവലോകനം ചെയ്യുന്നത് സമുചിതമായിരിക്കും. എന്‍റെ വീക്ഷണത്തിൽ, നമ്മുടെ സർവ്വശക്തിയുപയോഗിച്ചുകൊണ്ടുള്ള ഈ സംരംഭത്തിൽ, തെളിഞ്ഞു നിന്നത്, നമുക്കെതിരെ ആഞ്ഞടിച്ച ഓരോ പരീക്ഷണത്തേയും നേരിടുകയും അതിജീവിക്കുകയും ചെയ്ത നമ്മുടെ ദൃഢനിശ്ചയമാണ്. ഇവിടെ മഹാത്മാഗാന്ധിയുടെ ഈ വാക്കുകൾ ഓർമ്മയിലെത്തുന്നു. “കരുത്ത് ......... അതുണ്ടാവുന്നത് അദമ്യമായ ഇച്ഛാശക്തിയിൽ നിന്നാണ്.” ഇതിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് മുമ്പോട്ടുള്ള പ്രയാണത്തിന്‍റെ വീക്ഷണം ഞാൻ അവതരിപ്പിക്കാം.

2020 ഓർമ്മിക്കപ്പെടേണ്ട ഒരു വർഷം

5. ഈ മഹാമാരിയുടെ കാലയളവിന്‍റെ ആധികാരികമായ ചരിത്രം രേഖപ്പെടുത്തുമ്പോൾ 2020 അടയാളപ്പെടുത്തപ്പെടുന്നത് വ്യാപ്തിയിൽ ഇതുമായി താരതമ്യപ്പെടുത്താവുന്ന 1918-ലെ സ്പാനിഷ് ഫ്ലൂ, കൂടിയ തോതിലുള്ള സാമ്പത്തിക നഷ്ടമുണ്ടാക്കിയ1930-ലെ മഹാമാന്ദ്യം എന്നിവയെല്ലാം കണ്ട ആധുനിക സംസ്കാരചരിത്രത്തിന് അതിരു നിർണ്ണയിക്കുന്ന പേരിലാകും. കോവിഡ്-19 പൊട്ടി പുറപ്പെട്ടത്, ലോകം ഒരു സർവ്വാശ്ലേഷിതമായ പ്രവർത്തനമാന്ദ്യത്തിന്‍റെ പിടിയിലായ കാലത്തിലായിരുന്നുവെന്നത്, യാതനകളെ അതിതീവ്രമാക്കി. മനുഷ്യനും സമ്പദ് വ്യവസ്ഥകൾക്കുമുണ്ടാക്കിയ ഈ ദുരന്തത്തിനൊപ്പം സെൻട്രൽ ബാങ്കുകളും ഗവർണ്‍മെൻറുകളും ആരോഗ്യവ്യവസ്ഥകളും, പ്രവർത്തകരും, സാമൂഹ്യസംഘടനകളും, സർവ്വോപരി സാമാന്യജനങ്ങളും ഉയർത്തിയ അഭൂതപൂർവ്വമായ പ്രതികരണവും ചരിത്രം രേഖപ്പെടുത്തുക തന്നെ ചെയ്യും.

6. നമ്മളൊരുമിച്ച് ജീവന്‍റെ നഷ്ടം പരിമിതപ്പെടുത്തുകയും, സമ്പദ് വ്യവസ്ഥകളും വിപണികളും സാധാരണ നിലയിൽ പ്രവർത്തിപ്പിക്കുകയും, പണലഭ്യതയുടെ പ്രവാഹം നിലനിർത്തി അത് ഏറ്റവും ദീനരിലുമെത്തിക്കുകയും ചെയ്തു. ഇതിന്‍റെ ഫലമെന്തായിരുന്നു വെന്നാൽ അടുത്ത സമയങ്ങളിലെ സാമ്പത്തിക സ്ഥിരതാഭീഷണികൾ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു എന്നതാണ്. സാമ്പത്തിക സങ്കോചങ്ങൾ അയഞ്ഞു തുടങ്ങി, ഉണർന്നുവരുന്ന വിപണികളിലേക്ക് പോർട്ട്ഫോളിയോ പ്രവാഹം പുനരാരംഭിച്ചു, ശക്തമായ ക്രെഡിറ്റ് റേറ്റിംഗ് ഉള്ളവരുടെ കറൻസിബോണ്ടു വിതരണം ശക്തിപ്പെട്ടു.

7. ഈ കാലയളവിലുടനീളം റിസർവ് ബാങ്ക്, വൈറസ് ഉയർത്തിയ വെല്ലുവിളികളെ നേരിടാനും ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഈ മഹാമാരി ഏല്പിച്ച ആഘാതം ലഘൂകരിക്കാനുമായി സ്വയമേവ പ്രവർത്തിക്കുകയും ചെയ്തു. നമ്മുടെ പൊതുവേയുള്ള ഉദ്യമം മുമ്പോട്ടു പോവുകയെന്നതാണ്, സ്ഥൂല സമ്പദ് വ്യവസ്ഥയുടേയും, സാമ്പത്തിക സ്ഥിരതയുടേയും സാഹചര്യത്തിൽ, തൊഴിൽ, ഉല്പാദനം എന്നീ മേഖലകളിലുണ്ടായ നഷ്ടം തിരിച്ചുപിടിക്കുക എന്നതാണ്.

8. സാമ്പത്തികഭദ്രതയുടെ സംരക്ഷണത്തിലൂടെയും, നിക്ഷേപകരുടെ താല്പര്യ സംരക്ഷണം മുഖ്യലക്ഷ്യമാക്കുകയും ചെയ്തതിലൂടെ ഈ അവസ്ഥയ്ക്ക് അതിവേഗം രണ്ടു ഷെഡ്യൂൾഡ് വാണിജ്യബാങ്കുകളിൽ കൂടി പരിഹാരം കണ്ടെത്താൻ കഴിഞ്ഞു. സാമ്പത്തിക മേഖലയുടെ സുസ്ഥിരത നിലനിർത്തുന്നതിനുവേണ്ടി ഞങ്ങൾ ശക്തിമത്തായും പ്രതിഞ്ജാബദ്ധമാണ്. ഈ തുറയിൽ അതിനുവേണ്ടി എന്തെല്ലാം ആവശ്യമുണ്ടോ ആ ആവശ്യങ്ങൾ നിറവേറ്റുന്നതായിരിക്കും. നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താനും, ഗാഢമായി മേൽനോട്ടം തുടരാനും ഞങ്ങൾ തുടരെ ലക്ഷ്യം വയ്ക്കുമ്പോൾ തന്നെ, ബാങ്കുകൾ, എൻ.ബി.എഫ്.സികൾ തുടങ്ങി സാമ്പത്തിക മേഖലയിലെ സ്ഥാപനങ്ങൾ, അവയുടെ ഭരണനിർവ്വഹണത്തിന്‍റെ മേന്മ നിലനിർത്താനും, നഷ്ടസാദ്ധ്യതകളും ആന്തരിക നിയന്ത്രണങ്ങളും ക്രമീകരിക്കാനും ഉയർന്ന മുൻഗണന നൽകണം. സാമ്പത്തിക സുസ്ഥിരതയെ സംബന്ധിച്ച കാര്യങ്ങളിൽ അവരാണ് മുൻനിര പ്രതിരോധ നിര.

9. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന വിപണിബാദ്ധ്യത 2020-ൽ അടയാളപ്പെടുത്തി. ഗവർണ്‍മെൻറിന്‍റെ ബാങ്കർ, വായ്പയെടുപ്പ് ക്രമീകരിക്കുന്ന സ്ഥാപനം എന്നീ നിലകളിൽ റിസർവ് ബാങ്കാണ് ഏറ്റവും കഠിനമായ പരീക്ഷണത്തിന് വിധേയമായത്. ഞങ്ങളുടെ നയങ്ങളുടെ ഫലമായി, 16 വർഷത്തിൽ ഏറ്റവും കുറഞ്ഞ വെയിറ്റഡ് ശരാശരി നിരക്കിൽ, രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും കൂടിയ വെയിറ്റഡ് ശരാശരി കാലാവധിയുള്ള വിപണി വായ്പകൾ നേടാൻ സാധിച്ചു- സംസ്ഥാന ഗവർണ്‍മെൻറുകൾക്കുവേണ്ടിയുള്ള അധിക വായ്പകൾ ഉൾപ്പെടെ. ഡിസംബർ 1-ന്, കേന്ദ്രത്തിന്‍റെ വായ്പകളുടെ വെയിറ്റഡ് ശരാശരി പലിശനിരക്ക് പുതിയ കുറഞ്ഞനിരക്കായ 5.82 ശതമാനമാണ്. കഴിഞ്ഞകൊല്ലം ഇതേസമയം നിരക്ക് 6.88 ശതമാനമാ യിരുന്നു. ഗവർണ്‍മെൻറിന്‍റെ വായ്പാപദ്ധതി കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടേയും ഈ വർഷം ഇതുവരെ അനായാസമായി പുരോഗമിക്കുന്നു. ഒക്ടോബറിൽ പറഞ്ഞ കാര്യം ഞാൻ ആവർത്തി ക്കുന്നു. അത്, ചിട്ടയായ വിപണി വ്യാപാരങ്ങൾക്ക് സഹകരണ പരിഹാരങ്ങൾ പ്രധാനമാണ് എന്നതാണ്. നമ്മൾ മത്സരബോധമുള്ള വരായിരിക്കണം. എന്നാൽ, സമരോൽസുകരാവരുത്.

ധനവിപണി അവലോകനം

10. കഴിഞ്ഞുപോയ വർഷത്തിൽ റിസർവ്ബാങ്ക് കൈക്കൊണ്ട നടപടികളുടെ ഫലമായി പൊതുവിൽ പലിശ നിരക്കിന്‍റെ ഘടനയ്ക്ക് ഗണനീയമായ ഒരു ക്രമീകരണവും, നഷ്ടസാദ്ധ്യതകളുടെ വ്യാപ്തിചുരുക്കാനും, കോർപ്പറേറ്റ് ബോണ്ടുകൾ പുറപ്പെടുവിക്കുന്ന കാര്യത്തിൽ ചരിത്രം സൃഷ്ടിക്കാനും കഴിഞ്ഞു. AAA നിലവാരത്തിലുള്ള 3 വർഷ കോർപ്പറേറ്റ് ബോണ്ടുകളുടെ ആദായവ്യാപ്തി അതേകാലാവധിയുള്ള G-sec ആദായത്തേക്കാൾ ഒക്ടോബർ 8-ന് 60 bps-ൽനിന്നും 2020 നവംബർ 27-ന് 17bps-ലേക്കു താഴ്ന്നു. താഴ്ന്ന നിരക്കിലുള്ള കോർപ്പൊറേറ്റ് ബോണ്ടുകളുടേയും ആദായ വ്യാപ്തികൾ, ഗണനീയമായി ഇതേ കാലയളവിൽ, AAA റേറ്റിംഗിലുള്ള 3 വർഷ ബോണ്ടുകൾക്കും BBB- (BBB minus) റേറ്റിംങ്ങിലുള്ള 3 വർഷ ബോണ്ടുകൾക്കും ഓരോന്നിനും 34bps-ആയി ക്രമീകരിക്കപ്പെട്ടു. AAA-റേറ്റിംഗിലുള്ള 5 വർഷ കോർപ്പൊറേറ്റ് ബോണ്ടിന്‍റെ ആദായനിരക്ക് 2020 ഒക്ടോബർ-8-ന് 5.93 ശതമാനത്തിൽനിന്നും, 2020 നവംബർ 27-ന് 5.59 ശതമാനമായി കുറഞ്ഞു. കോർപ്പൊറേറ്റ് ബോണ്ടുകളുടെ ആദായം, വാസ്തവത്തിൽ മഹാമാരിക്കു മുമ്പുണ്ടായിരുന്ന നിലയിലേക്ക് ചുരുങ്ങി. ധനവിപണികൾ ക്രമപ്രകാരംതന്നെ പ്രവർത്തിക്കുന്നുണ്ട്. വായ്പാവിതരണത്തിൽ വരുത്തിയ അനായാസത, വാസ്തവത്തിൽ വീണ്ടെടുപ്പിന്‍റെ ആദ്യലക്ഷണങ്ങൾ 2020-21-ലെ രണ്ടാം പകുതിയിൽ കാണാവുന്ന രീതിയിൽ പശ്ചാത്തലം ശക്തിപ്പെടുത്തി.

11. ഈ സംഭവവികാസങ്ങൾ ആർബിഐ യുടെ കാര്യക്ഷമതയ്ക്ക് സാക്ഷ്യം വഹിക്കുന്നു. ആദായവും വായ്പാനിരക്കുകളും കുറച്ചുകൊണ്ടു വരികമാത്രമല്ല, ആർബിഐ ഒക്ടോബർ മാസത്തിൽ നൽകിയ ഉറപ്പുകൾക്കു വിശ്വാസ്യതയും, വിപണിയിൽ പോസിറ്റീവായ പ്രവണതകളും സൃഷ്ടിക്കുകയും കൂടാതെ, അതിനുശേഷം ആ മാർഗ്ഗ നിർദ്ദേശങ്ങളെ ഊട്ടിയുറപ്പിക്കുംവിധമുള്ള നടപടികളെടുക്കുകയും ചെയ്തു. ബോണ്ടുവിപണി ക്രമീകൃതാവസ്ഥ കൈവരിക്കുകയും, ജിസെക് ആദായവക്രരേഖയിൽ നിന്നുമകലെ ചരിക്കുന്ന ധനവിപണിയിലെ മറ്റുപാധികളുടെ മൂല്യനിർണ്ണയം നടത്തുന്ന മറ്റുമേഖലകൾക്കു പുലരാനുള്ള അനുകൂലമായ ഒരവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. വായ്പാക്രമീകരണ നടപടികൾ, പണമിടപാടുകൾ, വിപണിയുടെ പ്രതീക്ഷകൾ ഇവയെല്ലാം നല്ല പൊരുത്തത്തിലാണ്. മാത്രമല്ല അവഒരേ വീക്ഷണം പങ്കുവയ്ക്കുകയും ചെയ്യുന്നു. ഇത് നന്നായി സാമ്പത്തിക സുസ്ഥിരതയെ സൂചിപ്പിക്കുന്നു. ഉത്തരവാദിത്വത്തോടെയുള്ള പെരുമാറ്റത്തിനും, ഇങ്ങിനെയുള്ള പോസിറ്റീവായ പരിണിതഫലങ്ങൾ സൃഷ്ടിച്ചതിനും, വിപണിയിലെ പങ്കാളികളെ ഞാൻ അനുമോദിക്കുന്നു. റിസർവ് ബാങ്ക് അതിന്‍റെ ഭാഗത്തുനിന്നും, വിപണിപങ്കാളികൾക്ക് ധനലഭ്യത കൈവരിക്കാനും, അനായാസമായ വായ്പാന്തരീക്ഷം പ്രദാനം ചെയ്യാനുമുള്ള തുടർ നടപടികളെടുക്കാൻ തയ്യാറായിനിൽക്കുന്നു.

12. പുറംലോകത്ത്, യു.എസിൽ സംഭവിക്കുന്ന ആദായദൃഢീകരണം (hardening yields) പ്രതിഫലിപ്പിക്കുന്നത് റിഫ്ളേഷൻ വ്യാപാരത്തിൽ നിന്നും അകലുന്നുവെന്നാണ്. രാഷ്ട്രീയ സുസ്ഥിരതഎന്ന പ്രത്യാശയും സാമ്പത്തിക ഉത്തേജക പ്രതീക്ഷകളും നഷ്ടസാദ്ധ്യതാഭിരുചികളുടെ ഉത്ഭവത്തിനു കാരണമായിട്ടുണ്ട്. ഇത് നിക്ഷേപകർ യു.എസ്. ട്രഷറികളുടെ സുരക്ഷിത താവളങ്ങളിൽ നിന്നും വെളിയിൽ ചാടാനും കൂടുതൽ ആദായം തേടിപ്പോകാനും കാരണമായിട്ടുണ്ട്. തദ്ഫലമായി ഇൻഡ്യയിലേക്ക് മൂലധന നിക്ഷേപങ്ങളുടെ മഹാപ്രവാഹമുണ്ടായിട്ടുണ്ട്. അടിസ്ഥാനപരമായ മൂലതത്ത്വങ്ങൾക്ക് അനുയോജ്യമായ രീതിയിൽ റിസർവ് ബാങ്ക് ഈ വോളറ്റാലിറ്റിയെ (Volatality) തണുപ്പിക്കാനും, വിനിയമ നിരക്ക് ക്രമാനുഗതമായി നിശ്ചയിക്കപ്പെടുമെന്നത് സാദ്ധ്യമാക്കാനു മുള്ള പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ നടപടികളുടെ പരിണിത ഫലങ്ങൾ ആഭ്യന്തര ധനലഭ്യതയേയും, പണപ്പെരുപ്പത്തേയും ബാധിക്കുമെന്ന് മനസ്സിലാക്കികൊണ്ടുതന്നെ, വിദേശനാണ്യ പ്രവേശങ്ങളെ റിവേഴ്സ് റിപോയിലൂടെ ആഗിരണം ചെയ്തു സ്റ്റെറിലൈസ് ചെയ്തു കൊണ്ടിരിക്കുകയാണ്.

13. നമ്മുടെ ധനലഭ്യതാ ക്രമീകരണ നടപടികളിലൂടെ ആഭ്യന്തര സുസ്ഥിരത സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ആഗോളസംഭവ വികാസങ്ങളോട് പ്രതികരിച്ചുകൊണ്ടിരിക്കുന്നത് തുടരുകയാണ്. സമ്പദ് വ്യവസ്ഥയിൽ ആവശ്യമായ ധനലഭ്യത ഉറപ്പുവരുത്താനായി, നമ്മുടെ അധീനതയിലുള്ള എല്ലാ ഉപാധികളും, നവീകരിച്ചുകൊണ്ട്, യഥാസമയം ഉപയോഗിക്കുന്നതാണ്. ഒഎംഒ പർച്ചേസ് (OMO Purchase) ഓപ്പറേഷൻ ട്വിസ്റ്റുകൾ (Operation twists) റിവേഴ്സ് റിപോ എന്നീ ഉപാധികൾ ഉപയോഗിക്കുന്നത് തുടരും. ഞങ്ങളുടെ പരമപ്രധാനമായ ലക്ഷ്യം, സാമ്പത്തിക സുസ്ഥിരത തുടരുകയും, എല്ലായ്പ്പോഴും സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്തുകൊണ്ട് വളർച്ചയെ പിന്തുണയ്ക്കുക എന്നാണ്.

പണപ്പെരുപ്പവും വളർച്ചയും ഒരു വീക്ഷണം

14. എംപിസിയുടെ വിലയിരുത്തലിനാധാരമായ പണപ്പെരുപ്പത്തിന്‍റെ ഗതിവിഗതികളും ഭാവി വീക്ഷണവും, ഞാൻ അവതരിപ്പിക്കട്ടേ. സിപിഐ പണപ്പെരുപ്പം 2020 സെപ്തംബറിൽ 7.3 ശതമാനമായും, പിന്നീട് ഒക്ടോബറിൽ 7.6 ശതമാനമായും, വിലകളിന്മേലുള്ള സമ്മർദ്ദം വ്യാപിക്കുകയാണെന്ന് വെളിപ്പെടുത്തിക്കൊണ്ട്, കുത്തനെ ഉയർന്നു. ഇക്കഴിഞ്ഞ 2 മാസങ്ങളിൽ പ്രതീക്ഷകൾക്ക് സമാനമായി പണപ്പെരുപ്പത്തിന്‍റെ ഭാവിവീക്ഷണം പ്രതികൂലാവസ്ഥയിലായി. ബംബർ ഖാരിഫ് വിള എത്തുന്നതോടെ ധാന്യങ്ങളുടെ വിലകൾക്ക് മയം വരുമെങ്കിലും, ശൈത്യകാല വിളവെടുപ്പിൽ പച്ചക്കറി വില കുറയുമെങ്കിലും, മറ്റു ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്ന നിലയിൽ തന്നെ തുടരും. വിലസമ്മർദ്ദം പണപ്പെരുപ്പത്തിന്‍റെ കേന്ദ്രബിന്ദുവിനെ, അലട്ടിക്കൊണ്ടു വഴങ്ങാതെതന്നെ തുടരും. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ട്, 2020-21 Q3-യിൽ 6.8 ശതമാനമായും, 2020-21 Q-4 ൽ 5.8 ശതമാനമായും, 2021-22-H1-ൽ 5.2 മുതൽ 4.6 ശതമാനംവരെയായും, നഷ്ടസാദ്ധ്യതകൾ നിരന്ന് തുലനപ്പെട്ട് പണപ്പെരുപ്പം ഉണ്ടാവുമെന്ന് കരുതപ്പെടുന്നു.

വീണ്ടെടുപ്പും അതിനുശേഷവും

15. ഈ പശ്ചാത്തലത്തിൽ, നാം നമ്മുടെ ശ്രദ്ധതിരിക്കേണ്ടത്, തടസ്സപ്പെട്ട ചോദനകളെ നേരിട്ട്, വീണ്ടെടുപ്പിനെ പോഷിപ്പിക്കുന്നതിനുപുറമെ, സ്ഥിരമായതും വളരെ മെച്ചപ്പെട്ടതുമായ വളർച്ചയ്ക്ക്, ഉറപ്പുള്ള ഒരു സഞ്ചാരപഥം നിർമ്മിക്കുക എന്നതിലാണ്. 2020-21-Q3 യിലെ ലഭിച്ചവിവരങ്ങൾ ഉറപ്പിച്ചുകാണിക്കുന്നത്. സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തിൽ പുനരുജ്ജീവനം നേടുന്നുവെന്നാണ്. ഞാൻ, എന്‍റെ ഒക്ടോബർ മാസത്തിലെ പ്രസ്താവനയിൽ എടുത്തുപറഞ്ഞിരുന്നതു പോലെ, കൂടുതൽ വിഭാഗങ്ങൾ അതിവേഗ പുരോഗതിയിലെത്തിച്ചേരുന്നു. Q-2-ൽ എൻഎസ്ഒ (NSOs) കളിലുള്ള സങ്കോചത്തിന് നവംബർ അവസാനത്തെ ആദ്യ വിവരങ്ങൾ കാണിക്കുന്നത് ഒക്ടോബറിൽ പ്രതീക്ഷിച്ചിരുന്നതിലും ആഴം കുറഞ്ഞു വരുന്നുവെന്നാണ്.

16. മാനുഫാക്ചറിംഗ് ആൻഡ് സർവീസസ് പർച്ചേസിംഗ് മാനേജേർസ് (PM 1) സൂചിക 2020 നവംബറിൽ യഥാക്രമം 50.3 എന്നും 53.7 എന്നും കാണിച്ചുകൊണ്ട് വികാസമണ്ഡലത്തിൽ നിൽക്കുന്നു. സേവനങ്ങളുടെ ഉച്ചതരംഗസൂചകങ്ങൾ, സുസ്ഥിരതകാണിച്ചിട്ടുണ്ട്.ഉന്നതികളുടെ എണ്ണത്തിന്‍റെ കാര്യത്തിൽ വർദ്ധനവും, (അനുബന്ധം) ലോക്ക്ഡൗ ണ്‍മാറിയത്. ജോലികളും പ്രവർത്തനങ്ങളും പ്രത്യേകിച്ച് കോവിഡ് 19 മൂലം സ്ഥലചലനങ്ങൾ നേരിട്ട തൊഴിൽ സമൂഹങ്ങൾക്കിടയിൽ, ഉത്തേജിപ്പിച്ചതിനാൽ, നഗരപ്രദേശങ്ങളിലെ ചോദനകൾക്ക് വേഗതകൂടി. അതേസമയം ഗ്രാമീണ മേഖലയിലെ ചോദനകൾ ഇനിയും കൂടുതൽ ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ശുഭസൂചകമായ പ്രചോദനങ്ങളെ കാറുമൂടുംവിധം, രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ അടച്ചിടൽ ആവശ്യമാംവിധം രോഗവ്യാപനം ഉയരുന്നതിന് സാദ്ധ്യതയുമുണ്ട്. അതേസമയം വാക്സിൻ പരീക്ഷണ വിജയങ്ങൾ ഉണർത്തുന്ന ശുഭപ്രതീക്ഷകൾക്കൊപ്പം രോഗമുക്തി 94 ശതമാനം കടക്കുകയും, അതു വീണ്ടും ഉയരുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷത്തിൽനിന്നും ഉപഭോക് തൃ വിശ്വസ്തത ശുഭപ്രതീക്ഷയുണർത്തുന്ന തായി മാറിയിട്ടുണ്ട്.

17. കോർപ്പറേറ്റുകളുടെ 2020-21 Q-2 വിലെ പ്രവർത്തന ഫലങ്ങൾ സൂചിപ്പിക്കുന്നത് ചോദന വീണ്ടെടുക്കപ്പെട്ട അവസ്ഥയിലാണെന്നും, ചിലവു ചുരുക്കലിന്‍റെ ഫലമായി ലാഭം ഉയരുന്നുവെന്നും, വായ്പതിരിച്ച ടവിനുള്ള കഴിവ് ഉയരുന്നു എന്നുമാണ്. ഉല്പാദനപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ള സംരംഭകരുടെ ബിസിനസ്സ് ഫലനിർണ്ണയം ത്രൈമാസിക ങ്ങളിൽ സങ്കോചിതാവസ്ഥയിൽ കഴിഞ്ഞതിനുശേഷം 2020-21Q-3 യിൽ വികാസത്തിന്‍റെ മേഖലയിലെത്തിയിട്ടുണ്ട്.2020-21 Q-4 ലെ ബിസിനസ്സ് പ്രതീക്ഷകൾ ഉയർന്നുകൊണ്ടിരിക്കുകയാണ്.

18. വളർച്ചയുടെ ഭാവിപ്രതീക്ഷകളിലേക്ക് തിരിയുമ്പോൾ, ഞാൻ മുമ്പു പറഞ്ഞതുപോലെ ഗ്രാമീണതലത്തിലുള്ള ചോദനയുടെ വീണ്ടെടുപ്പ് കൂടുതൽ ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നഗരതലത്തിലുള്ള ചോദനയും വേഗത ആർജ്ജിക്കുന്നു. ഭാവി വീക്ഷണത്തെ സംബന്ധിച്ചും, ഉപഭോക്താക്കൾ ശുഭപ്രതീക്ഷയുള്ളവരാണ്. ഉല്പാദനപ്രവർത്തനങ്ങളി ലേർപ്പെട്ടിരിക്കുന്ന സംരംഭകരുടെ ബിസിനസ്സ് സമീപനങ്ങളും മെച്ചപ്പെട്ടുവരുന്നു. സാമ്പത്തിക ഉത്തേജകങ്ങൾ ഉപഭോഗവും, ധനലഭ്യതയും ഉറപ്പാക്കാൻ പിന്തുണ നൽകുന്നതിനുപരി, വളർച്ചയ്ക്ക് ഉതകുന്ന നിക്ഷേപത്തേയും പിന്തുണയ്ക്കുന്നുണ്ട്. നേരെമറിച്ച് സ്വകാര്യ നിക്ഷേപം ഇപ്പോഴും മാന്ദ്യാവസ്ഥയിലും, മുഴുവൻ കപ്പാസിറ്റി ഉപയോഗം വീണ്ടെടുത്തിട്ടില്ലാത്ത നിലയിലുമാണ്. കയറ്റുമതികൾ അസമമായ രീതിയിലുള്ള വീണ്ടെടുപ്പിലാണ്. ഇക്കാര്യത്തിൽ വാക്സിനുകളിലുള്ള പുരോഗതി പ്രതീക്ഷയ്ക്ക് തിളക്കമുണ്ടാക്കിയിട്ടുണ്ട്. ഈ ഘടകങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ ജിഡിപി വളർച്ച, നഷ്ടസാദ്ധ്യത സാമാന്യമായി തുലനം ചെയ്തുകൊണ്ട് 2020-21-ൽ(-) 7.5 ശതമാനവും, 2020-21 Q-3 ൽ (+) 0.1 ശതമാനവും, 2020-21 Q-4 ൽ (+) 0.7ശതമാനവും, 2021-22 H-1 ൽ 21.9ശതമാനം മുതൽ 6.5 ശതമാനം വരെയും ആയിരിക്കുമെന്ന്പ്രതീക്ഷിക്കുന്നു.

കൂടുതൽ നടപടികൾ

19. ഈ പശ്ചാത്തലത്തിൽ ആർബിഐ അതിന്‍റെ പരമോന്നതമായി കരുതുന്ന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യം നേടാൻ അനവരതം പ്രവർത്തിക്കും. താഴപ്പെറയുന്ന കാര്യങ്ങൾ നേടാൻ, കൂടുതൽ നടപടികൾ ആർബിഐ കൈക്കൊള്ളുന്നതായിരിക്കും. (i) മറ്റുമേഖലകളുമായി ബന്ധമുള്ളവയുൾപ്പെടെ നിർദ്ദിഷ്ഠ മേഖലയ്ക്കുള്ള ധനലഭ്യതാ പിൻതുണ വർദ്ധിപ്പിക്കുക. (ii) ധനവിപണികളെ കൂടുതൽ ഗാഢമാക്കുക (iii) നിയന്ത്രണപരമായ നടപടികളിലൂടെ ബാങ്കുകളു ടേയും, എൻബിഎഫ് സികളുടേയും മൂലധനം സംരക്ഷിക്കുക. (iv) ഓഡിറ്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി, മേൽനോട്ടം ശക്തിപ്പെടുത്തുക (v) കയറ്റുമതിക്കാർക്ക് അനായാസം ബിസിനസ് നടത്താനവസരം ഉണ്ടാക്കി വിദേശവ്യാപാരം സുഗമമാക്കുക (vi) പേയ്മെൻറുപദ്ധതി സേവനങ്ങ ളുടെ നിലവാരമുയർത്തി സാമ്പത്തിക പരിവ്യാപനവും, കസ്റ്റമർ സേവനങ്ങളും വികസിപ്പിക്കുക.

(i) പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനായി ധനലഭ്യതാ നടപടികൾ

ഓണ്‍ ടാപ് ടിഎൽടിആർഒ (on Tap TLTRO) മേഖലകളുടെ വിപുലീകര ണവും, ഇസിഎൽജിഎസ് 2.0 (ECLGS 2.0) മായുള്ളസംയോജനവും

2020 ഒക്ടോബർ-9 ന് പ്രഖ്യാപിച്ച ഓണ്‍ ടാപ് ടാർജറ്റെഡ് ലോംഗ് ടേം റിപോ ഇടപാടുകൾ, ഗവർണ്‍മെൻറിന്‍റെ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരൻറി പദ്ധതി (ECLGS 2.0) യുമായി സംയോജിപ്പിച്ച്, പീഡിതമേഖല കളേയും ഉൾപ്പെടുത്തി വികസിപ്പിക്കുന്നതാണ്. ഇത് ബാങ്കുകളെ പീഡിത മേഖലകൾക്ക് കുറഞ്ഞ നിരക്കിൽ, ബാങ്ക് വായ്പാ പിന്തുണ നൽകാൻ പ്രോത്സാഹിപ്പിക്കും.

(ii) ധനവിപണികളുടെ ആഴപ്പെടുത്തൽ

20. ആർആർബികൾക്ക് നിലവിൽ ആർബിഐയുടെ ധനലഭ്യതാ ജാലകങ്ങളെയോ, കാൾ/നോട്ടീസ് ധനവിപണികളെയോ ആശ്രയിക്കാൻ അനുവാദമില്ല. ധനവിപണികളിലെ പങ്കാളിത്തം വികസിപ്പിക്കുകയും, ധനലഭ്യത ക്രമീകരിക്കുന്നതും ലക്ഷ്യമാക്കി റീജിയണൽ റൂറൽ ബാങ്കുകളെ ആർബിഐയുടെ ലിക്വിഡിറ്റി അഡ്ജസ്റ്റ്മെൻറു ഫെസിലിറ്റി (LAF), മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (MSF), കാൾ/നോട്ടീസ് ധനവിപണി തുടങ്ങിയവയിൽ പങ്കെടുക്കാൻ അനുവദിക്കും.

21. ഈ അടുത്ത കാലത്ത് ബൈലാറ്ററൽ നെറ്റിംഗ് ഓഫ് ഫൈനാഷ്യൽ കോണ്‍ട്രാക്ട്സ്, നിയമം പാസ്സാക്കിയതിനാൽ അവികസിതമായ ഇൻഡ്യയിലെ ക്രെഡിറ്റ് ഡെറിവേറ്റീവ് വിപണിയ്ക്ക് ഒരു ഉത്തേജനം ലഭിക്കും. ഇതോടൊപ്പം, ക്രെഡിറ്റ് ഡിഫാൾട്ട് സ്വാപ്സ് (CDS)ന്‍റെനിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ പുനരവലോകനം ചെയ്യാനും, പൊതുജനാഭിപ്രായ മറിയാൻ കരട് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനും തീരുമാനിച്ചു. നവീകരിച്ച നിർദ്ദേശങ്ങൾ ക്രെഡിറ്റ് ഡെറിവേറ്റീവ്സ് വിപണിയുടെ വികാസവും, കോർപ്പറേറ്റ് ബോണ്ടുകൾക്ക്, പ്രത്യേകിച്ചും കുറഞ്ഞനിരക്കിലുള്ളവ, സ്നിഗ്ധവും, ഊർജ്ജസ്വലവുമായ വികസനം സുഗമമാക്കുകയും ചെയ്യും.

22. ധനവിപണികളുടെ പരിണാമങ്ങളുടേയും, ഈ അടുത്ത കാലയളവിൽ കൈക്കൊണ്ട നിരവധി ഇളവുകളുടെയും വെളിച്ചത്തിൽ, 2011-ൽ പുറപ്പെടുവിച്ച ഡെറിവേറ്റീവുകളെ സംബന്ധിച്ച സമഗ്രമാർഗ്ഗ നിർദ്ദേശങ്ങൾ പുനരവലോകനം ചെയ്യുകയും കരട് നിർദ്ദേശങ്ങൾ പൊതുജനാഭിപ്രായത്തിനുവേണ്ടി, ഇന്ന് പുറപ്പെടുവിക്കുകയും ചെയ്തു. പുതുക്കിയ നിർദ്ദേശങ്ങൾ ഡെറിവേറ്റീവ് വിപണികളിൽ കാര്യക്ഷമമായ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുകയും അതേസമയം, വിപണി നിർമ്മാതാക്കൾ ഓവർ ദി കൗണ്ടർ (OTC) ഡെറിവേറ്റീവ് ഇടപാടുകളുടെ നിയന്ത്രണം ഉയർന്ന നിലവാരത്തിൽ നിർവ്വഹിക്കു മെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

23. കാൾ, നോട്ടീസ്, ടേം മണി വിപണികൾ, സർട്ടിഫിക്കറ്റ് ഓഫ് ഡിപ്പോസിറ്റ് (CDs) കോമേർഴ്സിയൽ പേപ്പറുകൾ (CPs), ഒരു വർഷത്തിനുതാഴെ കാലാവധിയുള്ള നോണ്‍കണ്‍വെർട്ടിബിൾ ഡിബെൻചറുകൾ, എന്നിവയെ സംബന്ധിച്ച, സമഗ്രമായ കരട് നിർദ്ദേശങ്ങൾ, പൊതുജനാഭിപ്രായ ത്തിനായി, ഇന്ന് പുറപ്പെടുവിക്കുകയാണ്. പുതുക്കിയ നിർദ്ദേശങ്ങൾ, ഈ ഉല്പന്നങ്ങളുടെ ജനിതാക്കൾ, നിക്ഷേപകർ, മറ്റുപങ്കാളികൾ എന്നിവരുമായി ബന്ധപ്പെട്ട്, ഉല്പന്നങ്ങളിൽ അചഞ്ചലത്ത്വം കൊണ്ടുവരുമെന്ന് കരുതുന്നു.

(iii) നിയന്ത്രണം

(a) ബാങ്കുകൾ

24. കോവിഡ് 19 മഹാമാരിക്കെതിരെയുള്ള പ്രതികരണമായി, റിസർവ് ബാങ്ക്, സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തികൊണ്ടുതന്നെ, വായ്പക്കാർ നേരിട്ട സമ്മർദ്ദങ്ങൾ ലഘൂകരിക്കാനും, സമ്പദ് വ്യവസ്ഥയിലേക്കുള്ള വായ്പാ പ്രവാഹം സുഗമമാക്കാനും ലക്ഷ്യമിട്ടു. ഈ പ്രയത്നങ്ങളുടെ തുടർച്ചയായും, പുതിയ വായ്പകൾ നൽകാനായി ബാങ്കുകൾക്ക് ഇടമുണ്ടാക്കാനും, ഒരു പുനരവലോകനത്തിനുശേഷം, വാണിജ്യ ബാങ്കുകളും, സഹകരണ ബാങ്കുകളും, 2019-20 സാമ്പത്തിക വർഷത്തിലെ ലാഭം പിടിച്ചു വയ്ക്കാനും ലാഭവിഹിതം വിതരണം ചെയ്യേണ്ടതില്ല എന്നും തീരുമാനിച്ചു.

ബാങ്കിംഗിതര ധനകാര്യ കമ്പനികൾ (എൻബിഎഫ് സികൾ)

25. എൻബിഎഫ് സികളുടെ ഉയർന്നുവരുന്ന പ്രാധാന്യവും, സമ്പദ് വ്യവസ്ഥ യിലെ വിവിധ മേഖലകളുമായി അവയ്ക്കുള്ള പരസ്പര ബന്ധങ്ങളും, ഈ മേഖലയുടെ ഊർജ്ജസ്വലത വർദ്ധിപ്പിക്കേണ്ടത് ഒഴിച്ചുകൂടാത്ത ഒന്നാക്കിയിട്ടുണ്ട്. അതിനാൽ, വിവിധ വിഭാഗങ്ങളിൽപെട്ട എൻബിഎഫ് സികൾ ലാഭവിഹിതം പ്രഖ്യാപിക്കുന്നതിന്, സുതാര്യമായ മാനദണ്ഡങ്ങൾ, നിബന്ധനകളുടെ സഞ്ചയങ്ങളുടെ അടിസ്ഥാനത്തിൽ, ഉൾക്കൊള്ളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിർദ്ദിഷ്ഠ മാനദണ്ഡങ്ങളും, നിബന്ധനകളും അടങ്ങുന്ന ഒരു കരട് സർക്കുലർ, പൊതുജനാഭിപ്രായം തേടുന്നതിനുവേണ്ടി താമസിയാതെ പുറപ്പെടുവിക്കുന്നതാണ്.

26. കൂടാതെ, ആനുപാതികത്വം എന്ന തത്വത്തിൽ നിർമ്മിതമായ, എൻബി എഫ് സിയുടെ നിലവിലുള്ള നിയന്ത്രണ വ്യവസ്ഥ, പുനരവലോകനം ആവശ്യപ്പെടുന്ന ഒന്നാണ്. വ്യവസ്ഥാടിസ്ഥാനത്തിലുള്ള നഷ്ടസാദ്ധ്യതാ പ്രദാനവുമായി ബന്ധിപ്പിക്കപ്പെട്ട, തോതുകളുടെ അടിസ്ഥാനത്തിലുള്ള (Scale Based) നിയന്ത്രണസമീപനം ആയിരിക്കണം ഭാവിയിലേക്കുള്ള വഴി എന്ന്തോന്നുന്നു. ഉടമസ്ഥരുമായുള്ള ചർച്ചാപ്രക്രിയയുടെഭാഗമായി, ഒരു ചർച്ചാരേഖ, പൊതുജനാഭിപ്രായത്തിനായി, 2021 ജനുവരി 15 നു മുമ്പ് പുറപ്പെടുവിക്കുന്നതാണ്.

(iv) മേൽനോട്ടം

27. സുപെർവൈസ്ഡ് സംരംഭങ്ങളിൽ (SEs) ഭരണനിർവഹണപരവും അഷുറൻസ് കടമകളും മെച്ചപ്പെടുത്തുന്നതിനുള്ള മേൽനോട്ടപരമായ സമീപനത്തിൽ ആർബിഐ ജാഗരൂകരായി തുടരുന്നു. ഈ ഉദ്യമങ്ങളിൽ താഴെപ്പറയുന്ന നടപടികൾ പ്രഖ്യാപിക്കുകയാണ്. (i) നഷ്ടസാദ്ധ്യത അടിസ്ഥാനത്തിനുള്ള ആന്തരികപരിശോധന (Risk Based Internal Audit- (RBIA) അവതരിപ്പിക്കുന്നു. (ii) സാമ്പത്തികറിപ്പോർട്ടിംഗിന്‍റെ മേന്മ മെച്ചപ്പെടുത്താനായി വാണിജ്യ ബാങ്കുകൾ യുസിബികൾ, എൻ ബി എഫ് സികൾ എന്നിവയിൽ സ്റ്റാറ്റ്യൂട്ടറി ആഡിറ്റർമാരെ നിയമിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളുടെ സമഞ്ജസീകരണം. ഈ നടപടികളുടെ വശദവിവരങ്ങൾ B വിഭാഗത്തിൽ കൊടുത്തിട്ടുണ്ട്. ഇതു സംബന്ധമായ മാർഗ്ഗ നിർദ്ദേശങ്ങൾ താമസിയാതെ പുറപ്പെടുവിക്കുന്നതായിരിക്കും.

(v) ഡിജിറ്റൽ പേയ്മെന്‍റുകളുടെ സുരക്ഷിതത്ത്വം:

28. ഉപഭോക്താവിന് സൗകര്യവും ശക്തിമത്തായ സുരക്ഷയുമുള്ള ഡിജിറ്റൽ പേയ്മെന്‍റ് ചാനലുകളുടെ ഭൗതിക സാഹചര്യം കാര്യമായി മെച്ചപ്പെടുത്തുന്ന തിനായി, നിയന്ത്രിതസംരംഭകർക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ഡിജിറ്റൽ പേയ്മെന്‍റ് സെക്യൂരിറ്റി കണ്‍ട്രോൾസ് (Reserve Bank of India Payment Security Controls) നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ ഉദ്ദേശിക്കുന്നു. ഈ നിർദ്ദേശങ്ങളിൽ ഇൻറർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് എന്നിങ്ങനെയുള്ള ചാനലുകൾ ശക്തിമത്തായ നിർവ്വഹണത്തിന്‍റെ ആവശ്യകതയും മിനിമം നിലവാരമുള്ള സാമാന്യസുരക്ഷാ നിയന്ത്രണങ്ങൾ, നടപ്പിലാക്കുകയും, നിരീക്ഷിക്കുകയും ചെയ്യുന്ന കർമ്മവും അടങ്ങിയിരിക്കും. ഇതു സംബന്ധമായ കരട് നിർദ്ദേശങ്ങൾ, പൊതുജനാഭിപ്രായത്തി നായി, താമസിയാതെ പുറപ്പെടുവിക്കുന്നതാണ്.

(vi) സാമ്പത്തിക സാക്ഷരതയും, വിദ്യാഭ്യാസവും

29. സാമ്പത്തിക പരിവ്യാപനം ശക്തിപ്പെടുത്താനും, സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിച്ചു ഉപഭോക്താവിന് വേണ്ട സംരക്ഷണം നൽകാനും, സാമ്പത്തികസാക്ഷരതാ കേന്ദ്രങ്ങളിലൂടെ (CFL) സമൂഹം തന്നെ നയിക്കുന്ന ഒരു പങ്കാളിത്തസമീപനം, ബാങ്കുകളിലൂടെയും, ഗവണ്‍മെന്‍റിതരസംഘടനകളിലൂടെയും, ആർബിഐ ഒരു പൈലറ്റ് പ്രോജക്ടായി, 2017-ൽ നടപ്പിലാക്കിയിട്ടുണ്ട്. നിലവിൽ നടപ്പുള്ള 100 ബ്ലോക്കുകളിൽനിന്നും, ഘട്ടംഘട്ടമായി രാജ്യത്തെ ഓരോ ബ്ലോക്കിലും സിഎഫ്എല്ലു (CFLs) കളെ 2024 മാർച്ച് മാസത്തോടെ വ്യാപിപ്പിക്കുന്നതിന് ഇപ്പോൾ ഉദ്ദേശിക്കുന്നുണ്ട്.

(vii) ബാങ്കുകളിലെ പരാതി പരിഹരണ പ്രക്രിയ

30. ബാങ്കുകളിലെ പരാതിപരിഹരണ പ്രക്രിയയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ താഴെപ്പറയുന്ന കാര്യങ്ങൾ, മറ്റുകാര്യങ്ങൾക്കുപുറമേ, ഉൾക്കൊള്ളുന്ന ഒരു രൂപഘടന നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്. (i) ഉപഭോക്താക്കളുടെ പരാതികൾ സംബന്ധമായ വർദ്ധിപ്പിച്ച വെളിപ്പെടുത്തൽ (ii) പരാതി പരിഹാരത്തിനുവേണ്ടിവരുന്ന പണച്ചിലവ് തിരിച്ചുപിടിക്കുന്ന രീതിയിലുള്ള പണപരമായ നിരുത്സാഹ പ്പെടുത്തലുകൾ. (iii) പരിഹാരപ്രക്രിയ മെച്ചപ്പെടുത്തുന്നതിൽ പരാജയപ്പെടുന്ന നിയന്ത്രിത സ്ഥാപനങ്ങൾ പരാതി പരിഹരണ പ്രക്രിയ കർശനമായ അവലോകനത്തിനു വിധേയമാക്കുകയും നിയന്ത്രണ പരമായ നടപടികൾ എടുക്കുകയും ചെയ്യുക.

(viii) വിദേശ വ്യാപാര സഹായം

31. റിസർവ് ബാങ്ക് കയറ്റുമതിയുടെ മത്സരക്ഷമത വർദ്ധിപ്പിക്കാനും, കയറ്റുമതിക്കാർക്ക് അനായാസേന ബിസിനസ്സ് നിർവഹണം സാദ്ധ്യമാക്കാനും, നടപടിക്രമസംബന്ധമായ കാലതാമസം ഒഴിവാക്കാനും, നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഈ ഉദ്യമങ്ങൾക്കു തുടർച്ചയായി വിദേശവ്യാപാരം സുഗമമാക്കാൻ ആതറൈസ്ഡ് ഡീലർ ബാങ്കുകൾക്ക് താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യാൻ, കൂടുതൽ അധികാരങ്ങൾ വിട്ടുകൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.

(a) ഷിപ്പിംഗ് രേഖകൾ, കയറ്റുമതിക്കാരൻ നേരിട്ട് അയച്ചുകൊടുത്തിട്ടുള്ള കേസുകളിൽ കയറ്റുമതി മൂല്യം എത്രയായിരുന്നാലും ക്രമവൽക്കരി ക്കുക. (b) ലിമിറ്റുകളില്ലാതെ, മൂല്യം വീണ്ടെടുക്കാൻ കഴിയാത്ത കയറ്റുമതി ബില്ലുകൾ, നിശ്ചിത സാഹചര്യങ്ങളിൽ എഴുതിത്തള്ളുക, (c) വൈദേശിക ഗ്രൂപ്പുകൾ, അനുബന്ധ കമ്പനികൾ എന്നിവയുമായി, കിട്ടാനുള്ള കയറ്റുമതി ബില്ലുകളുടെ മൂല്യം കൊടുക്കാനുള്ള ഇറക്കുമതി ബില്ലുകളുടെ മൂല്യവുമായി തട്ടിക്കിഴിക്കുക, ഒരേ കലണ്ടർ വർഷത്തിൽതന്നെ കയറ്റുമതിയും ഇറക്കുമതിയും ഒരേഘട്ടത്തിൽ നടന്നിട്ടുണ്ട് എന്ന നിബന്ധന പാലിച്ചിരിക്കണം.(d) ജീർണ്ണിച്ചുപോകുന്ന ചരക്കുകളോ, ഇറക്കുമതി നടത്തിയ രാജ്യങ്ങളിലെ തുറമുഖ അധികാരികൾ, ആരോഗ്യ ഉദ്യോഗസ്ഥന്മാർ, കസ്റ്റംസ് അതുപോലെ ഏതെങ്കിലും അംഗീകൃത ഏജൻസികൾ ലേലം ചെയ്തു തുക ഈടാക്കിയെടുത്ത ചരക്കുകളുടെ കാര്യത്തിലോ, കയറ്റുമതിബില്ലുകളുടെ മൂല്യം റീഫണ്ട് ചെയ്തു കൊടുക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. ഇതിനടിസ്ഥാനമായ രേഖാമൂലമായ തെളിവ് ഹാജരാക്കേണ്ടതാണ്.

IX. പെയ്മെൻറും സെറ്റിൽമെൻറു പ്രക്രിയകളും

32. ആർടിജിഎസ് പ്രക്രിയ 24 x 7 ആയി ഉടൻതന്നെ ലഭ്യമാക്കും. ഇതു സാദ്ധ്യമാക്കുന്നതോടെ, പദ്ധതിയിലെ സെറ്റിൽമെൻറും മുടക്കങ്ങൾ മൂലമുണ്ടാവുന്ന നഷ്ട സാദ്ധ്യതകളും കുറച്ചുകൊണ്ടുവരാൻ നിർദ്ദേശിക്ക പ്പെട്ടിട്ടുണ്ട്. Aeps, IMPS, NETC, NFS, Rupay എന്നിവയുടെ സെറ്റിൽമെൻറ്, ആഴ്ചയിൽ എല്ലാ ദിവസവും സുഗമമാക്കപ്പെടും. ഇത് പേയ്മെൻറു ഭൗതിക പ്രക്രിയയെ ശക്തിമത്താക്കും.

33. ഡിജിറ്റൽ പേയ്മെൻറുകളുടെ സ്വീകാര്യത സുരക്ഷിതവും സുദൃഢവുമായ രീതിയിൽ വികസിപ്പിക്കുന്നതു ലക്ഷ്യമാക്കി, ഉപയോഗിക്കുന്ന ആളുകളുടെ വിവേചനാധികാരപ്രകാരം, സ്പർശരഹിത കാർഡ് ഇടപാടുകളുടെ പരിധി വർദ്ധിപ്പിക്കാനും, 2000 മുതൽ 5000 രൂപ വരെ കാർഡുകളിലൂടെ പതിവ് ഇടപാടുകൾ നടത്താനുള്ള ഇ-മാൻഡേറ്റുകൾ നൽകാനും, 2021 ജനുവരി 1 മുതൽ സാദ്ധ്യമാക്കുന്നതാണ്.

ഉപസംഹാരം

34. പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വളർച്ചയുടെ ആവേഗങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥ പുനരുജ്ജീവനത്തിലേക്കാണെന്ന സൂചനകളാണ് നൽകുന്നത്. ഗവണ്‍മെൻറിന്‍റെയും ആർബിഐയുടെയും നയങ്ങളി ലൂടെയുള്ള ചോദ്യങ്ങൾ വളർച്ചയുടെ ഈ മുകുളങ്ങളെ കൂടുതൽ പോഷിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളവയാണ്. വൈറസിനെ പരിഗണനയിൽ നിർത്തിയും, ജാഗ്രതയോടെയും, സമ്പദ് വ്യവസ്ഥയെ വികസിത രൂപത്തി ലാക്കുന്ന തുറന്നിടീൽ ഉറപ്പാക്കുന്നതിനാണ് നാം യത്നിക്കുന്നത്. നാം ജാഗരുകരായിരിക്കുമ്പോൾ തന്നെ, മഹാമാരി അവശേഷിപ്പിച്ച മുറിപ്പാടുകളെ സൗഖ്യപ്പെടുത്തുന്നതിലേക്ക് നമ്മുടെ ശ്രദ്ധ തിരിയേണ്ടതും നമ്മുടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കേണ്ട തുമാണ്. വാക്സിനെക്കുറിച്ചുള്ള ശുഭസൂചകമായ വാർത്താപ്രവാഹങ്ങളും, സ്ഥിരമായി ഉയർന്നുകൊണ്ടിരിക്കുന്ന രോഗമുക്തിയും, ചക്രവാളങ്ങളെ പ്രകാശിതമാക്കുന്നുണ്ട്. കോവിഡ്-19 ന്‍റെ വിലങ്ങുകൾ പൊട്ടിച്ച് സ്വതന്ത്രമാവാനും, നമ്മുടെ ഭാഗധേയത്തെ പുനർവിന്യസിക്കുന്ന തിനുമുള്ള സമയമെത്തിയിരിക്കുന്നു. ഈ മഹാമാരി വരുത്തിവച്ച ഉന്മൂലനാശത്തെ നാം അചഞ്ചലതയോടെയും ധൈര്യത്തോടേയും നേരിട്ടു. നമുക്ക് ജീവനാശമുണ്ടായി. പ്രിയപ്പെട്ടവരെ നഷ്ടമായി, നമ്മുടെ പ്രതീക്ഷകൾ നഷ്ടമായില്ല. നമ്മൾ ഇതിനെ മറികടക്കുമെന്നും, കൂടുതൽ ശക്തിയാർജ്ജിക്കുമെന്നുമുള്ള ആത്മവിശ്വാസവും, കോവിഡ്-19-നു ശേഷമുള്ള ജീവിതം വ്യത്യസ്ഥമായിരിക്കുമെന്നും പലപ്പോഴും പറഞ്ഞുകേൾക്കുന്നുണ്ട്. എന്നാൽ മനുഷ്യയത്നം ഒന്നുതെളിയിച്ചിട്ടുണ്ട്. ഒരു നവലോകം സൃഷ്ടിക്കപ്പെടാൻ അധികം സമയമൊന്നുംവേണ്ട എന്ന ഉറച്ച മനസ്സുമായി നാം പ്രയത്നിക്കുക. അന്വേഷിക്കുക കണ്ടെത്തുക, കീഴടങ്ങാനല്ല. സോക്രട്ടീസ് പറഞ്ഞതായി അറിയപ്പെടുന്ന ഉദ്ധരണി എന്‍റെ ഓർമ്മയിലെത്തുന്നു. ‘’പ്രാതികൂല്യങ്ങൾക്കു മുമ്പിൽ നമുക്ക് ഒന്ന് കൊള്ളാനോ, തള്ളാനോ ഉള്ള സ്വാതന്ത്ര്യമുണ്ട്. നമുക്ക് കർക്കശമാകാം. നമുക്ക് നല്ലതുമാകാം”. സ്വാഭാവികമായും നാം നല്ലവരാകാൻ പ്രയത്നിക്കാം. സുരക്ഷിതരായി കഴിയുക, സൗഖ്യമായിരി ക്കുക, നമസ്കാരം.

(യോഗേഷ് ദയാൽ)  
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ്: 2020-2021/719


Image 1

Image 2

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?