<font face="mangal" size="3">ഉത്തര്‍പ്രദേശ് ഹര്‍ദ്ദോയിയിലെ, ഹര്‍ദ്ദോയി ജ - ആർബിഐ - Reserve Bank of India
ഉത്തര്പ്രദേശ് ഹര്ദ്ദോയിയിലെ, ഹര്ദ്ദോയി ജില്ലാ സഹകാരി ബാങ്ക്
ലിമിറ്റഡിനുമേല് പിഴ ചുമത്തി
ഒക്ടോബര് 11, 2018 ഉത്തര്പ്രദേശ് ഹര്ദ്ദോയിയിലെ, ഹര്ദ്ദോയി ജില്ലാ സഹകാരി ബാങ്ക് 1949-ലെ ബാങ്കിംഗ് റഗുലേഷന് ആക്ട് (സഹകരണ സംഘങ്ങള്ക്കു ബാധകമാം വിധം) സെക്ഷന് 47A (1) (c) ഒപ്പം 46 (4) എന്നീ വകുപ്പുകള്പ്രകാരം റിസര്വ്വ്ബാങ്ക് ഓഫ് ഇന്ത്യയില് നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച് ഉത്തര്പ്രദേശ് ഹര്ദ്ദോയിലെ, ഹര്ദ്ദോയി ജില്ലാ സഹകാരിബാങ്ക് ലിമിറ്റഡിനുമേല് 1,00,000/- രൂപ (ഒരു ലക്ഷം രൂപ) മാത്രം പണപ്പിഴ ചുമത്തി. ഇതേ ആക്ടിന്റെ സെക്ഷന് 19 പ്രകാരം മറ്റു സഹകരണ സംഘങ്ങളില് ഷെയര് നിക്ഷേപം നടത്തുന്നതിലുള്ള നിയന്ത്രണം സംബന്ധിച്ച ആര്.ബി.ഐ. ഉത്തരവുകളും നിര്ദ്ദേശങ്ങളും ലംഘിച്ച തിനും അക്കൗണ്ടുകളും ബാലന്സ്ഷീറ്റും, ആഡിറ്റര്മാരുടെ റിപ്പോര്ട്ടും പരസ്യ പ്പെടു ത്താതിരുന്നതിനുമാണ്, ഈ പിഴ ചുമത്തിയത്. റിസര്വ്ബാങ്ക് ഓഫ് ഇന്ത്യ, ബാങ്കിന് ഒരു കാരണംകാണിക്കല് നോട്ടീസു നല്കിയ തിന്, ബാങ്ക് രേഖാമൂലമുള്ള ഒരു മറുപടി സമര്പ്പിച്ചു. കേസിന്റെ വസ്തുതകള് പരിഗണിച്ചതില്, ലംഘനങ്ങള് സാരവത്താണെന്നും, പിഴ ചുമത്തേണ്ടത് ആവശ്യമാ ണെന്നുമുള്ള നിഗമനത്തില്, ആര്.ബി. ഐ. എത്തുകയായിരുന്നു. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/857 |