<font face="mangal" size="3">ഐഡിഎഫ്‌സി ബാങ്കിനെ 2016 സോവറിൻ സ്വർണ്ണബോണ്ടുക" - ആർബിഐ - Reserve Bank of India
78488152
പ്രസിദ്ധീകരിച്ചത് ജനുവരി 19, 2016
ഐഡിഎഫ്സി ബാങ്കിനെ 2016 സോവറിൻ സ്വർണ്ണബോണ്ടുകൾ സ്വീകരിക്കാനുള്ള ഓഫീസായി അധികാരപ്പെടുത്തിയിരിക്കുന്നു
ജനുവരി 19, 2016 ഐഡിഎഫ്സി ബാങ്കിനെ 2016 സോവറിൻ സ്വർണ്ണബോണ്ടുകൾ സ്വീകരിക്കാനുള്ള ഓഫീസായി അധികാരപ്പെടുത്തിയിരിക്കുന്നു. ഗവൺമെന്റ് ഓഫ് ഇൻഡ്യ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുമായി കൂടി പര്യാലോചിച്ച് 'ഐഡിഎഫ്സി ബാങ്ക് ലിമിറ്റഡിനെ' രാണ്ടാം ശ്രേണിയിലുള്ള സോവറിൻ സ്വർണ്ണ ബോണ്ടുകൾ (എസ്ജിബി പദ്ധതി 2016) സ്വീകരിക്കാവുന്ന ഓഫീസായി വിജ്ഞാപനം ചെയ്തിരിക്കുന്നു. 2016 ജനുവരി 14-ലെ വിജ്ഞാപനം, ഈ വിധത്തിൽ ഭേദഗതി ചെയ്തിരിക്കുന്നു. വിജ്ഞാപനത്തിലെ മറ്റ് വ്യവസ്ഥകളും നിർദ്ദേശങ്ങളും മാറ്റമില്ലാതെ തുടരുന്നതാണ്. അജിത് പ്രസാദ് പ്രസ്സ് റിലീസ്: 2015-2016/1702 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?