RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78514823

ചരക്കുകളുടേയും സേവനങ്ങളുടേയും ഇറക്കുമതി-ഇറക്കുമതി പെയ്മെൻറുകളുടെ തീർപ്പിനുവേണ്ടിയുള്ള സമയ പരിധികൾ ദീർഘിപ്പിച്ചു

RBI/2019-20/242
A.P. (DIR Series) Circular No. 33

മെയ് 22, 2020

എല്ലാ കാറ്റഗറി I ആതറൈസ്ഡ് ഡീലർ ബാങ്കുകൾക്കും

മാഡം/പ്രിയപ്പെട്ടസർ,

ചരക്കുകളുടേയും സേവനങ്ങളുടേയും ഇറക്കുമതി-ഇറക്കുമതി
പെയ്മെൻറുകളുടെ തീർപ്പിനുവേണ്ടിയുള്ള
സമയ പരിധികൾ ദീർഘിപ്പിച്ചു

ഇന്നു പുറപ്പെടുവിച്ച വികസനപരവും നിയന്ത്രണപരവുമായ പ്രസ്താവന യുടെ അഞ്ചാം ഖണ്ഡിക പരിശോധിക്കുക. ഇതു സംബന്ധമായി 2016 ജനുവരി 01-ന് പുറപ്പെടുവിച്ചതും കാലാകാലങ്ങളിൽ ഭേദഗതി ചെയ്തതുമായ ചരക്കുകളു ടേയും സേവനങ്ങളുടേയും ഇറക്കുമതി എന്ന വിഷയത്തിലുള്ള പ്രാമാണിക നിർദ്ദേശങ്ങളിലെ B.5.(i) ഖണ്ഡികയിലേക്ക് നിങ്ങളുടെ ശ്രദ്ധക്ഷണിക്കുന്നു. ഇതനുസരിച്ച്, ഇറക്കുമതികൾക്കു പെയ്മെൻറുകൾ (സ്വർണ്ണം, ഡയമണ്ട്/ വിലകൂടിയ രത്നങ്ങൾ ആഭരണങ്ങൾ എന്നിവയുടെ ഇറക്കുമതികൾ ഒഴികെ), കയറ്റുമതി തീയതിമുതൽ ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കേണ്ടതാണ്. പെർഫോമൻസ് ഗാരന്‍റി തുടങ്ങി, പെയ്മെന്‍റുകൾ തടഞ്ഞുവച്ച കേസുകൾക്ക് ഇത് ബാധകമാക്കിയിട്ടില്ല.

2. കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനാൽ നേരിട്ടതടസ്സങ്ങൾ പരിഗണിച്ച്, സാധാരണ ഇറക്കുമതികളുടെ കാര്യത്തിൽ പണമയച്ചു പെയ്മെന്‍റുകൾ പൂർത്തീകരിക്കുന്നതിനുവേണ്ടിയുള്ള കാലപരിധി (പെർഫോമൻസ് ഗാരന്‍റി തുടങ്ങി പെയ്മെന്‍റുകൾ തടഞ്ഞുവച്ച കേസുക ളൊഴികെ) ആറുമാസത്തിൽ നിന്നും 12 മാസങ്ങളായി ദീർഘിപ്പിച്ചിരിക്കുന്നു. 2020 ജൂലൈ 31-ന് മുമ്പ് നടത്തുന്ന ഇറക്കുമതികളുടെ കാര്യത്തി ലാണ് ഷിപ്പിംഗ് നടന്ന തീയതി മുതൽ 12 മാസം കണക്കാക്കേണ്ടത്.

3. A.D. ബാങ്കുകൾ അവരുടെ കക്ഷികളെ, ഈ സർക്കുലറിന്‍റെ ഉള്ളടക്കം അറിയിക്കണം.

4. ഈ നിർദ്ദേശം 1999-ലെ ഫോറിൻ എക് സ്ചേഞ്ച് മാനേജ്മെന്‍റ് ആക്ട് (FEMA) (42/1999) സെക്ഷൻ 10(4), സെക്ഷൻ 11(1) എന്നിവ പ്രകാരം പുറപ്പെടുവിച്ചിട്ടു ള്ളതാണ്. മറ്റ് ഏതെങ്കിലും നിയമങ്ങളനുസരിച്ച് അനുവാദങ്ങളോ, അനുമതികളോ നേടേണ്ടതുണ്ടെങ്കിൽ അവയ്ക്ക് നിബന്ധനകൾ ഈബാധകമല്ല.

വിശ്വാസപൂർവ്വം

(അജയ് കുമാർ മിശ്ര)
ചീഫ് ജനറൽ മാനേജർ ഇൻ-ചാർജ്

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?