<font face="mangal" size="3px">പണം കൊടുക്കലുകളില്‍ വര്‍ധിച്ചുവരുന്ന തട്ട - ആർബിഐ - Reserve Bank of India
പണം കൊടുക്കലുകളില് വര്ധിച്ചുവരുന്ന തട്ടിപ്പ് സംഭവങ്ങള് - ബഹുവിധ മാര്ഗങ്ങളിലൂടെ പൊതുജന അവബോധ പ്രചാരണങ്ങള് ശക്തമാക്കല്
ആര്ബിഐ/2019-20/256 ജൂണ് 22, 2020 ചെയര്മാന്/ മാനേജിങ് ഡയറക്ടര്/ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്, മാഡം / പ്രിയപ്പെട്ട സര്, പണം കൊടുക്കലുകളില് വര്ധിച്ചുവരുന്ന തട്ടിപ്പ് സംഭവങ്ങള് - ബഹുവിധ മാര്ഗങ്ങളിലൂടെ പൊതുജന അവബോധ പ്രചാരണങ്ങള് ശക്തമാക്കല് താങ്കള്ക്ക് അറിയാവുന്നത് പോലെ, ഡിജിറ്റല് പണമിടപാടുകളുടെ സുരക്ഷയും ഭദ്രതയും പരമപ്രധാനമാണ്. പിന്, ഒടിപി, പാസ്വേഡ് മുതലായ നിര്ണായക വ്യക്തിഗത വിവരങ്ങള് പങ്ക് വയ്ക്കുന്നത് ഒഴിവാക്കാന് വേണ്ടി, ഡിജിറ്റല് പണം കൊടുക്കല് രീതികളുടെ സുരക്ഷിതമായ ഉപയോഗം സംബന്ധിച്ച് റിസര്വ് ബാങ്ക് അതിന്റെ ഇ-ബിഎഎടി പരിപാടികള്, പ്രചാരണം സംഘടിപ്പിക്കല് എന്നീ മാര്ഗങ്ങളിലൂടെ പൊതുജനാവബോധം വര്ധിപ്പിക്കാന് നടപടികള് സ്വീകരിച്ചു കൊണ്ടിരിക്കുന്നു. 2. ഇത്തരത്തിലുള്ള നടപടികള് കൈക്കൊണ്ടിട്ടുണ്ടെങ്കില്കൂടിയും തട്ടിപ്പ് സംഭവങ്ങള് ഉപയോക്താക്കളെ കുഴപ്പത്തിലാക്കിക്കൊണ്ടിരിക്കുന്നു. ഉപയോക്താക്കളെ അവരുടെ മര്മപ്രധാനമായ വിവരങ്ങള് വെളിപ്പെടുത്താന് പ്രലോഭിപ്പിക്കുക, സിം കാര്ഡുകള് വച്ചുമാറാന് പ്രേരിപ്പിക്കുക, സന്ദേശങ്ങള് വഴിയും മെയിലുകള് വഴിയും വരുന്ന ലിങ്കുകള് തുറക്കുക തുടങ്ങിയ രീതികള് ഉപയോഗിക്കപ്പെടുന്നതിനെതിരെ ഉപയോക്താക്കള്ക്ക് ജാഗ്രതാനിര്ദേശങ്ങള് നല്കിയിട്ടുള്ള അതേ പ്രവര്ത്തനരീതികള് തന്നെയാണ് മിക്കപ്പോഴും ഉപയോഗിച്ചുകാണുന്നത്. ഉപകരണങ്ങളില് ശേഖരിച്ചുവച്ചിരിക്കുന്ന മര്മ പ്രധാനമായ വിവരങ്ങള് തുറന്നു കൊടുക്കുന്ന വ്യാജമായ ആപ്ലിക്കേഷനുകള് ഡൗണ്ലോഡ് ചെയ്യിപ്പിച്ച് ഉപയോക്താക്കളെ കബളിപ്പിക്കുന്ന സംഭവങ്ങളുമുണ്ട്. ഇക്കാരണത്താല് പെയ്മെന്റ് രീതികള് പ്രവര്ത്തിപ്പിക്കുന്നവരും അവയില് ഭാഗഭാക്കാവുന്നവരും - ബാങ്കുകളും ബാങ്ക് - ഇതര സ്ഥാപനങ്ങളും -ഡിജിറ്റല് സുരക്ഷയെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങള്ക്ക് തുടര്ന്നും കരുത്തേകേണ്ടത് അത്യന്താപേക്ഷിതമാണ്. 3. എല്ലാ അംഗീകൃത പെയ്മെന്റ് സിസ്റ്റംസ് ഓപ്പറേറ്റര്മാരും ഭാഗഭാഗാക്കാകുന്ന കക്ഷികളും അവരുടെ ഉപയോക്താക്കളെ സുരക്ഷിതവും ഭദ്രവുമായ ഡിജിറ്റല് പണമിടപാടുകള് നടത്തുന്നതില് അറിവ് നല്കുന്നതിനായി വിവിധ ഭാഷകളില് എസ്എംഎസ്-കള്, അച്ചടി-ദൃശ്യ മാധ്യമങ്ങള് മാര്ഗമുള്ള പരസ്യങ്ങള് തുടങ്ങിയവ ഉപയോഗിച്ചുള്ള പ്രചാരണം ഏറ്റെടുത്ത് നടത്താന് ഇതിനാല് അഭ്യര്ത്ഥിക്കുന്നു. 4. ദയവായി ഇത് കൈപ്പറ്റിയ വിവരം അറിയിക്കുക. താങ്കളുടെ വിശ്വസ്തതയുള്ള (പി.വാസുദേവന്) |