<font face="mangal" size="3px">ഉത്തർപ്രദേശ്, ലഖ്നോവിലെ ഇൻഡ്യൻ മെർക്കന്‍റയ - ആർബിഐ - Reserve Bank of India
ഉത്തർപ്രദേശ്, ലഖ്നോവിലെ ഇൻഡ്യൻ മെർക്കന്റയിൽ സഹകരണബാങ്ക് ലിമിറ്റഡനെതിരെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ പിൻവലിച്ചു
സെപ്തംബർ 11, 2019 ഉത്തർപ്രദേശ്, ലഖ്നോവിലെ ഇൻഡ്യൻ മെർക്കന്റയിൽ സഹകരണബാങ്ക് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ 1949 ലെ ബാങ്കിംഗ് റഗുലേഷൻസ് ആക്ട് (സഹകരണ സംഘങ്ങൾക്കുബാധകമാം വിധം) സെക്ഷൻ 35A, പ്രകാരം, ഉത്തർപ്രദേശ്, ലഖ്നോവിലെ ഇൻഡ്യൻ മെർക്കന്റയിൽ സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ, 2014 ജൂൺ 04- ലെ ഉത്തരവിലൂടെ, നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഈ നിർദ്ദേശങ്ങളുടെ കാലാവധി കാലാകാലങ്ങളിൽ ദീർഘിപ്പിക്കുകയും, അവയിൽ ഭേദഗതികൾ വരുത്തുകയും ചെയ്ചിട്ടുണ്ട്. ഏറ്റവും അവസാനം, 2019 മാർച്ച് 05 ലെ ഉത്തരവിലൂടെ 2019, സെപ്തംബർ 11 വരെ ദീർഘിപ്പിച്ചിരുന്നു. 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണസംഘങ്ങൾക്കു ബാധകമാംവിധം) സെക്ഷൻ 35A സബ്സെക്ഷൻ (2) പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, ഈ നിർദ്ദേശങ്ങൾ, പൊതുതാല്പര്യം മുൻ നിറുത്തി പിൻവലിക്കേണ്ടതാണെന്നു റിസർവ് ബാങ്കിന് ബോദ്ധ്യപ്പെട്ടതിനാൽ, ഉത്തർപ്രദേശ്, ലഖ്നോവിലെ ഇൻഡ്യൻ മെർക്കന്റയിൽ സഹകരണബാങ്ക് ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ചിരുന്നതും, കാലാകാലങ്ങളിൽ ഭേദഗതി വരുത്തിയതുമായ നിയന്ത്രണനിർദ്ദേശങ്ങൾ പിൻവലിക്കുന്നു. താൽപര്യമുള്ള പൊതുജനങ്ങൾ വായിച്ചറിയുവാനായി, ഈ ഉത്തരവിന്റെ ഒരു കോപ്പി ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ബാങ്ക്, ഇനിമുതൽ, സാധാരണ ബാങ്കിംഗ് ബിസിനസ്സ് തുടർന്നും നടത്തുന്നതാണ്. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് 2019-2020/669 |