<font face="mangal" size="3">2016-17 വർഷത്തിലെ റിസർവ് ബാങ്കിന്റെ ഇന്റർ ബാങ്ക് ! - ആർബിഐ - Reserve Bank of India
2016-17 വർഷത്തിലെ റിസർവ് ബാങ്കിന്റെ ഇന്റർ ബാങ്ക് ഹിന്ദി ഉപന്യാസമത്സരം.
ആഗസ്റ്റ് 30, 2016 2016-17 വർഷത്തിലെ റിസർവ് ബാങ്കിന്റെ ഇന്റർ ബാങ്ക് ഹിന്ദി ബാങ്കിംഗ് വിഷയങ്ങളിൽ, ഹിന്ദിയിൽ മൗലികമായി രചനാപാടവം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി റിസർവ് ബാങ്ക് എല്ലാ വർഷവും ഇന്റർ ബാങ്ക് ഹിന്ദി ഉപന്യാസ മത്സരം നടത്താറുണ്ട്. എല്ലാ ഓഫീസർമാർക്കും ജീവനക്കാർക്കും (രാജ്ഭാഷാ ഉദ്യോഗസ്ഥരും പരിഭാഷകരുമൊഴികെ) ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ഇതിൻ പ്രകാരം 2016-17 വർഷക്കാലത്തേയ്ക്ക് മത്സരത്തിനു തെരഞ്ഞെടുത്തിട്ടുള്ള വിഷയങ്ങൾ താഴെപ്പറയുന്നു.
പങ്കെടുക്കുന്നവർ മേൽകൊടുത്തിട്ടുള്ള ഏതെങ്കിലും ഒരു വിഷയത്തിൽ, ഹിന്ദിയിൽ രചിച്ച ഉപന്യാസങ്ങൾ അയക്കുക. അവസാന ദിവസം 2016 നവംബർ 30 ബുധനാഴ്ച. മത്സരത്തിന്റെ നിയമങ്ങൾ അനുബന്ധം A - യിൽ കൊടുത്തിട്ടുണ്ട്. പങ്കെടുക്കുന്ന ഓഫീസർമാരും ജീവനക്കാരും സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റിന്റെ മാതൃക അനുബന്ധം 'B' യിൽ കാണാം. എല്ലാ പൊതുമേഖലാ ബാങ്കുകളും (ആർ. ആർ. ബി. കൾ ഉൾപ്പെടെ) ധനകാര്യ സ്ഥാപനങ്ങളും ഈ സർക്കുലറിന്റെ ഉള്ളടക്കം അവരുടെ ഓഫീസുകളിലുള്ള എല്ലാ ജീവനക്കാരുടേയും ശ്രദ്ധയിൽ പെടുത്തണമെന്ന് അപേക്ഷിക്കുന്നു. വിപുലമായ പബ്ലിസിറ്റിയ്ക്കുവേണ്ടി ഈ മത്സരം സംബന്ധിച്ച വിവരങ്ങൾ, അവരുടെ ഹൗസ് ജർണലുകളിലും, വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കേണ്ടതാണ്. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/540 |