<font face="mangal" size="3">ലഘു സമ്പാദ്യ പദ്ധതികൾക്കുള്ള പലിശ നിരക്കുക - ആർബിഐ - Reserve Bank of India
ലഘു സമ്പാദ്യ പദ്ധതികൾക്കുള്ള പലിശ നിരക്കുകൾ
RBI/2016-17/267 ഏപ്രിൽ 06, 2017 ചെയർമാൻ / ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പ്രിയപ്പെട്ട സർ, ലഘു സമ്പാദ്യ പദ്ധതികൾക്കുള്ള പലിശ നിരക്കുകൾ മേൽ വിഷയത്തിലുള്ള 2017 ഫെബ്രുവരി 9 ലെ സർക്കുലർ DGBA.GAD.2012/15.02.005/2016-17 ശ്രദ്ധിക്കുക. 2017 മാർച്ച് 31 നുള്ള ഗവൺമെന്റ് ഓഫ് ഇൻഡ്യ ഓഫീസ് മെമോറാണ്ഡം (OM) No.F.No.1/4/2016-NS.II - ൽ 2017/18 ലൂടെ ആദ്യ മൂന്നുമാസത്തേയ്ക്കുള്ള, ലഘു സമ്പാദ്യപദ്ധതികൾക്കുള്ള പലിശനിരക്കുകൾ പ്രഖ്യാപിച്ചു. (പകർപ്പ് ഇതോടൊപ്പം) ഈ സർക്കുലറിന്റെ ഉള്ളടക്കം, വേണ്ട നടപടികൾ എടുക്കാൻ വേണ്ടി സർക്കാർ ലഘു സമ്പാദ്യ പദ്ധതികൾ കൈകാര്യം ചെയ്യുന്ന താങ്കളുടെ ബാങ്കിന്റെ ശാഖകളുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതാണ്. ഈ പദ്ധതിയിലെ അംഗങ്ങളുടെ അറിവിലേക്കായി ഇവ ശാഖകളുടെ നോട്ടീസ് ബോർഡുകളിലും പ്രദർശിപ്പിക്കേണ്ടതാണ്. വിശ്വസപൂർവ്വം, (ഹർഷ വർദ്ധൻ) Encl: മുകളിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ |